മനുഷ്യജീവന്‍ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല ! ബിന്ദു അമ്മിണി ബീച്ചില്‍ വച്ച് ആക്രമിക്കപ്പെട്ട സംഭവത്തെപ്പറ്റി കുറിപ്പ്…

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കോഴിക്കോട് ബീച്ചില്‍വെച്ച് ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. തുടര്‍ച്ചയായി ബന്ദു അമ്മിണിക്ക് എതിരെ അക്രമം നടക്കുകയാണ്. ബീച്ചില്‍ വെച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. മനുഷ്യജീവന്‍ വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ… നിരന്തരം ബിന്ദു അമ്മിണി തെരുവില്‍ ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നത്. ഒരു സ്ത്രീയും തെരുവിലിങ്ങനെ ആക്രമിക്കപ്പെട്ടു കൂടാ. വഴിയരികിലെ സ്ലാബിലേക്ക് കഴുത്തടിക്കുന്ന വിധത്തില്‍ വീഴ്ത്തിയാണ് അക്രമി അവരെ ഉപദ്രവിക്കുന്നത്. ഉള്ളൊന്നു കിടുങ്ങി കണ്ടപ്പോള്‍ തന്നെ. ഇന്നത്തെ അക്രമിയെ പിടികൂടിയതു കൊണ്ടു മാത്രമായില്ല. സ്ത്രീസുരക്ഷ സെമിനാര്‍ മുറികളിലെ ചര്‍ച്ചാ വിഷയം മാത്രമാകരുത്. സമം എന്നാല്‍ സമം എന്നായിരിക്കണം അര്‍ഥം. മനുഷ്യജീവന്‍ വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല. ശക്തമായി…

Read More