മനുഷ്യജീവന്‍ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല ! ബിന്ദു അമ്മിണി ബീച്ചില്‍ വച്ച് ആക്രമിക്കപ്പെട്ട സംഭവത്തെപ്പറ്റി കുറിപ്പ്…

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കോഴിക്കോട് ബീച്ചില്‍വെച്ച് ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. തുടര്‍ച്ചയായി ബന്ദു അമ്മിണിക്ക് എതിരെ അക്രമം നടക്കുകയാണ്. ബീച്ചില്‍ വെച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. മനുഷ്യജീവന്‍ വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ… നിരന്തരം ബിന്ദു അമ്മിണി തെരുവില്‍ ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നത്. ഒരു സ്ത്രീയും തെരുവിലിങ്ങനെ ആക്രമിക്കപ്പെട്ടു കൂടാ. വഴിയരികിലെ സ്ലാബിലേക്ക് കഴുത്തടിക്കുന്ന വിധത്തില്‍ വീഴ്ത്തിയാണ് അക്രമി അവരെ ഉപദ്രവിക്കുന്നത്. ഉള്ളൊന്നു കിടുങ്ങി കണ്ടപ്പോള്‍ തന്നെ. ഇന്നത്തെ അക്രമിയെ പിടികൂടിയതു കൊണ്ടു മാത്രമായില്ല. സ്ത്രീസുരക്ഷ സെമിനാര്‍ മുറികളിലെ ചര്‍ച്ചാ വിഷയം മാത്രമാകരുത്. സമം എന്നാല്‍ സമം എന്നായിരിക്കണം അര്‍ഥം. മനുഷ്യജീവന്‍ വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല. ശക്തമായി…

Read More

ഓട്ടോ ഇടിച്ച് ബിന്ദു അമ്മിണി ആശുപത്രിയില്‍ ! സംഘികള്‍ ഓട്ടോ ഇടിപ്പിച്ച് കൊല്ലാന്‍ നോക്കിയെന്ന് ബിന്ദു അമ്മിണി…

ഓട്ടോറിക്ഷ ഇടിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ആശുപത്രിയില്‍. ശനിയാഴ്ച്ച രാത്രി 9.30ഓടെ പൊയില്‍ക്കാവ് ബസാറിലെ ടെക്സ്‌റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നുവരവേ വണ്ടിയിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ തന്റെ ആരോഗ്യനില സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. ‘സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നു.’ എന്നാണ് ബിന്ദു അമ്മിണി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു ശേഷം അടുത്ത പോസ്റ്റില്‍ താന്‍ ചികിത്സയിലാണെന്നും അവര്‍ പറയുന്നു. രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ, ‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ്. ഇപ്പോള്‍ വാര്‍ഡ്‌ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.’ അതേസമയം കമന്റുകളില്‍ ബിജെപിക്കെതിരെ നിരവധി പേരാണ്…

Read More

അമ്മിണിയെ ഒലത്താന്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണ്ടേ മിസ്റ്റര്‍ ജയശങ്കര്‍ ! അഡ്വ.ജയശങ്കറിനെതിരേ ആക്ഷേപവുമായി ബിന്ദു അമ്മിണി…

രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ മൈനര്‍ ആയ മകളെ കുറിച്ച് അപവാദ പ്രചാരണം നടത്തിയ ജയശങ്കര്‍ മാപ്പു പറയണമെന്നാണ് ബിന്ദു അമ്മിണിയുടെ ആവശ്യം. ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് മകളെക്കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. ഇതിനെതിരേയാണ് ബിന്ദു അമ്മിണി വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. ‘എന്റെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താന്‍ പറയുമ്പോള്‍ അതിന്റെ ഉറവിടം കൂടി വ്യക്തമാക്കണം. തീര്‍ത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ് എന്റെ പങ്കാളി. അങ്ങനെ ഉള്ള ആള്‍ ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്.’പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. ബിന്ദു അമ്മിണിയുടെ കുറിപ്പ്… Ad.ജയശങ്കര്‍ പഠിച്ച കള്ളനാണ്. ഞാന്‍…

Read More

ബിന്ദു അമ്മിണിയുടെ നഗ്ന വീഡിയോ ! വാട്‌സ് ആപ്പിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് കുടുങ്ങി…

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നഗ്‌നവീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാട്‌സ്ആപ്പിലൂടെ വീഡിയോകള്‍ അയച്ച കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാന്‍ പൊലീസ് വൈകുന്നതിനെതിരേ ബിന്ദു അമ്മിണി രംഗത്തെത്തിയിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇതിനിടയിലാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്്.

Read More

ശബരിമലയില്‍ ഇനി പോകാന്‍ ആഗ്രഹമില്ല ! പോയതില്‍ പശ്ചാത്താപവുമില്ല; തന്റെ പരാതി അവഗണിക്കുകയാണെങ്കില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങുമെന്ന് ബിന്ദു അമ്മിണി…

ശബരിമലയില്‍ ഇനി പോകാന്‍ ആഗ്രഹമില്ലെന്ന് ബിന്ദു അമ്മിണി. എന്നാല്‍ അവിടെ പോയതില്‍ പശ്ചാത്താപവുമില്ലെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. താന്‍ സംഘപരിവാര്‍ വേട്ടക്ക് ഇരയാവുകയാണെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചതല്ല. സംഘപരിവാറിന്റെ അഴിഞ്ഞാട്ടം കണ്ടപ്പോള്‍ സ്ത്രീകളുടെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പോയതാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. മല കയറിയതിന്റെ പേരില്‍ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നു. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണി. പൊലീസ് പരാതി പോലും സ്വീകരിക്കുന്നില്ല. പ്രതികളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ല. പരാതി നല്‍കാന്‍ എത്തിയാല്‍ പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു. വധഭീഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും പൊലീസ് അവഗണിക്കുന്നു. ഒരാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Read More

പേരില്‍ മാത്രമേ കുരുമുളക് ഉള്ളൂ ! വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന കുരുമുളക് സ്‌പ്രേ അഥവാ ‘പെപ്പര്‍ സ്‌പ്രേ’ എന്താണെന്നറിയാം…

ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്‌ക്കെതിരേ കുരുമുളക് സ്‌പ്രേ ആക്രമണം നടന്നത് വലിയ വാര്‍ത്തയായിരുന്നു. ഐജി ഓഫീസിന് മുന്നില്‍വെച്ച് ഒരാള്‍ ബിന്ദുവിന്റെ നേരെ പെപ്പര്‍ സ്പ്രേ അഥവാ കുരുമുളക് സ്‌പ്രേ ചീറ്റിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ പെപ്പര്‍ സ്പ്രേ യഥാര്‍ഥത്തില്‍ എന്താണെന്ന് വിശദീകരിക്കുകയാണ് സുരേഷ് സി പിള്ള. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം ഇത് വിശദീകരിക്കുന്നത്… സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്; പെപ്പര്‍ സ്പ്രേ ഇന്ന് വാര്‍ത്തകളില്‍ ഉണ്ടല്ലോ? ശരിക്കും എന്താണ് പെപ്പര്‍ സ്പ്രേ? പെപ്പര്‍ എന്നാല്‍ കുരുമുളക് എന്ന് പെട്ടെന്ന് തോന്നുമെങ്കിലും ഇതിന് കുരുമുളകും ആയി നേരിട്ടു ബന്ധമില്ല. ചില്ലി പെപ്പര്‍ അല്ലെങ്കില്‍ ‘പച്ച മുളക്/ കാന്താരി മുളക്’ ഇവയില്‍ കാണുന്ന Capsaicin (8-methyl-N-vanillyl-6-nonenamide- Chemical formula C18H27NO3) എന്ന കെമിക്കല്‍ ആണ് മുളകിന് എരിവ് നല്‍കുന്നത്. Oleoresin capsicum…

Read More

സിപിഎമ്മിന്റെ നെഞ്ചില്‍ തീ കോരിയിട്ട് ബിന്ദു അമ്മിണി പത്തനംതിട്ടയില്‍ ! ഒറ്റ യുവതിയും നിലയ്ക്കലിനപ്പുറം കടക്കാതിരിക്കാനുള്ള സര്‍വ സന്നാഹവുമായി സര്‍ക്കാര്‍…

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവങ്ങളെ ഓര്‍മിപ്പിച്ച് സിപിഎമ്മിന്റെ നവോത്ഥാന നായിക ബിന്ദു അമ്മിണി നാളെ വീണ്ടും പത്തനംതിട്ടയില്‍. ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബില്‍ ഇവര്‍ പത്ര സമ്മേളനം ബുക്ക് ചെയ്തിട്ടുണ്ട്. ഇവര്‍ മല കയറാന്‍ എത്തിയതാണെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് ശബരിമലയില്‍ പോലീസുകാരെ മൂന്നു എസ്പിമാരുടെ കീഴിലായി 450 പോലീസുകാരെ നിയോഗിച്ചു. യുവതികളെ ഒരു കാരണവശാലും നിലയ്ക്കലിനപ്പുറം കടത്തിവിടരുതെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ സമയത്ത് യുവതികള്‍ മല ചവിട്ടിയാല്‍ അത് സിപിഎമ്മിന്റെ കാര്യം കഷ്ടത്തിലാക്കുമെന്നുറപ്പാണ്. ബിന്ദുവിന്റെ വരവിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. ബിന്ദുവിന്റെ വരവ് ബിജെപിക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിനെതിരെയാകും ബിന്ദുവിന്റെ പത്രസമ്മേളനം എന്നാണ് സൂചന. ഒക്ടോബര്‍ രണ്ടിന് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ വീട്ടില്‍പ്പോലും കയറ്റാന്‍ ഭര്‍ത്താവും…

Read More