ആര്‍ക്ക് ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല ! ഇടതു സ്ഥാനാര്‍ഥിയുടെ സമ്മേളനത്തിന് വരാഞ്ഞ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി…

കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും പങ്കെടുപ്പിക്കുന്നുണ്ടെന്ന ആക്ഷേപം മുമ്പേ തന്നെ സിപിഎമ്മിനു നേരെയുണ്ട്.

ഇപ്പോള്‍ അത് ശരിവയ്ക്കുന്ന ഒരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്.

കുട്ടനാട്ടിലെ ഇടതു സ്ഥാനാര്‍ഥിയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടം പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ സ്വീകരണത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളുടെ പേര് മസ്റ്റര്‍ റോളില്‍നിന്ന് വെട്ടിമാറ്റുമെന്നാണ് ഭീഷണി.

പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണെന്നും സന്ദേശത്തില്‍ പറയുന്നു. എന്തായാലും സന്ദേശം പുറത്തു വന്നത് എല്‍ഡിഎഫിനു ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Related posts

Leave a Comment