കിണറ്റിലെ വെള്ളത്തിന് ബിവറേജസ് ഷോപ്പില്‍ കിട്ടുന്ന വെള്ളത്തിന്റെ അതേ നിറവും മണവും; മുരിങ്ങൂരിലെ പത്തോളം കിണറുകളില്‍ കണ്ടെത്തിയ അദ്ഭുത പ്രതിഭാസത്തിനു പിന്നിലെ കാരണം ഇങ്ങനെ…

കിണറ്റിലെ വെള്ളം ഒരു സുപ്രഭാതത്തില്‍ മദ്യത്തിനു സമമായാല്‍ എന്തായിരിക്കും അവസ്ഥ. മദ്യപന്മാര്‍ക്ക് സന്തോഷമാകുമെങ്കിലും സാധാരണക്കാര്‍ക്ക് ഇതത്ര സുഖമുള്ള കാര്യമായിരിക്കാന്‍ വഴിയില്ല. തൃശ്ശൂരിലെ മുരിങ്ങൂരിലാണ് സംഭവം. മുരിങ്ങൂര്‍ കെ കെ നഗറിലെ കിണറുകളിലെ വെള്ളത്തിനാണ് ചുവപ്പു നിറവും മദ്യത്തിന്റെ ഗന്ധവും അനുഭവപ്പെട്ടത്. സമീപത്തു പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മ്മാണ കമ്പനിയില്‍ നിന്ന് മാലിന്യം ഉറവകളില്‍ കലര്‍ന്ന് ഒലിച്ചെത്തിയതാകമെന്നാണ് നാട്ടുകാരുടെ നിഗമനം. ഒരു മാസം മുന്‍പ് കിണര്‍ വെള്ളത്തില്‍ ഇത്തരത്തില്‍ മാറ്റം കണ്ടതോടെ പലവട്ടം വെള്ളം വറ്റിക്കുകയും ക്ലോറിന്‍ പ്രയോഗിക്കുകയും ചെയ്തുവെങ്കിലും മാറ്റമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തംഗം രാജേഷ് മേനോത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി കിണറുകളിലെ വെള്ളം ശേഖരിച്ച് കൊരട്ടി കിന്‍ഫ്രയിലെ ലാബില്‍ പരിശോധനയ്ക്ക് നല്‍കിയിരുന്നു. നിക്കോളിന്റെയും കോളിഫോം ബാക്ടീരിയയുടെയും അംശം 540 വരെ അളവില്‍ കണ്ടെത്തി. പത്തിലധികം കിണറുകളില്‍ ഇത്തരത്തില്‍ മാലിന്യം കലര്‍ന്നതായാണു നാട്ടുകാര്‍ പറയുന്നത്. മാലിന്യം…

Read More

മദ്യപാനം കരളിന് എത്രമാത്രം ദോഷകരമാണെന്ന് അറിയണമെങ്കില്‍ ഈ വീഡിയോ കാണൂ; ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ കണ്ടാല്‍ ഒരു പക്ഷെ നിങ്ങള്‍ കുടി നിര്‍ത്തിയേക്കും…

മദ്യം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്ക് നന്നായി അറിയാം. എങ്കിലും ഇതറിഞ്ഞു കൊണ്ടു തന്നെ മദ്യപിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മദ്യം കരളിനെ എത്രത്തോളം നശിപ്പിക്കുമെന്ന് നേരിട്ട് കണ്ടു മനസ്സിലാക്കിയാല്‍ ഒരുപക്ഷേ പലരും ആ ശീലം തന്നെ ഉപേക്ഷിച്ചേക്കാം. കാരണം അത്രത്തോളം മാരകമായ ദൂഷ്യഫലമാണ് മദ്യം നമ്മുടെ കരളിനു നല്‍കുന്നത്. ഡേ ടൈം ടിവി സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയില്‍ സംപ്രേക്ഷണം ചെയ്ത ഒരു വീഡിയോ ഞെട്ടലോടെയാണ് ലോകം കണ്ടത്.ഡോക്ടര്‍ ഡ്രൂ പിങ്കിയാണ് ഈ പരിപാടിയില്‍ അഥിതിയായെത്തിയത്. ഒപ്പം മദ്യപാനികളായ രണ്ടു ഇരട്ടസഹോദരിമാരും പങ്കെടുത്തു. ലിവര്‍ സിറോസിസ് പിടിപെട്ടു മരിച്ച ഒരു രോഗിയുടെ കരളും പൂര്‍ണആരോഗ്യത്തോടെയുള്ള ഒരു കരളുമാണ് പരിപാടിയില്‍ കാണിച്ചത്. ആരോഗ്യത്തോടെയുള്ള കരളിനു നല്ല ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറമായിരുന്നു. എന്നാല്‍ രോഗം ബാധിച്ച കരളിന്റെ നിറം തന്നെ പേടിപ്പിക്കുന്നതായിരുന്നു. അടിമുടി കറുത്തു പാടുകള്‍ വീണ ആ…

Read More