അമര്‍ സമദിന് ഇത് പുതിയ ജീവിതം ! താടിയെല്ലില്‍ വളര്‍ന്ന ഫുട്‌ബോളിനു സമാനമായ മുഴ അമൃതയിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 14 മണിക്കൂര്‍ കൊണ്ട്

കൊച്ചി: പത്തു വര്‍ഷമായി അനുഭവിച്ചുവരികയായിരുന്ന ദുരിതജീവിതത്തില്‍ നിന്നുമാണ് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജാര്‍ഖണ്ഡുകാരന്‍ അമര്‍ സമദിനെ കരകയറ്റിയത്. ജാര്‍ഖണ്ഡുകാരനായ 19 കാരന്‍ ഒരു ദശകത്തോളം ചുമന്നു കൊണ്ടു നടന്ന മുഴ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കല്‍ സയന്‍സസിലെ സര്‍ജന്മാര്‍ ചേര്‍ന്ന് മുറിച്ചു മാറ്റിയപ്പോള്‍ പിറന്നത് ചരിത്രം കൂടിയായിരുന്നു. മുഖമില്ലാത്ത ജീവിതവുമായി താടിയെല്ലില്‍ ഫുട്ബോള്‍ വലിപ്പത്തില്‍ വളര്‍ന്ന മുഴയുമായിട്ടായിരുന്നു അമര്‍ സമദ് അമൃത ആശുപത്രിയില്‍ എത്തിയത്. 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സര്‍ജന്മാര്‍ അമറിന് പുതിയ മുഖം നല്‍കിയപ്പോള്‍ മാറ്റിയെഴുതിയത് ജീവിതം തന്നെയായിരുന്നു. ഫുട്ബോളിന്റെ വലിപ്പവും 4.8 കിലോഗ്രാം ഭാരവുമുള്ള മെഡിക്കല്‍ ചരിത്രത്തില്‍ ഇത്രയും വലിപ്പമുള്ളൊരു ട്യൂമര്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2008 മുതലാണ് അമറിന്റെ മുകളിലെ താടിയെല്ലില്‍ ഇടതു ഭാഗത്തേക്ക് മുഴ വളര്‍ന്നു തുടങ്ങിയത്. അസ്ഥികളുടെ ഇടതൂര്‍ന്ന ശേഖരത്തിന്റെയും നാരുകളുള്ള കോശങ്ങളുടെയും പ്രാഥമിക ബയോപ്സി…

Read More