എല്ലാം പറഞ്ഞ് ഉറപ്പിച്ചിട്ടു പോകും, പിന്നെ വിളിക്കില്ല; ഇപ്പോൾ എല്ലാം ശീലമായെന്ന് അനന്യ

സി​നി​മ​യി​ൽ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​ന്താ​യേ​നെ എ​ന്ന് അ​റി​യി​ല്ല. പ​ക്ഷെ കു​റേ ന​ല്ല കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്. കു​റേ ഉ​യ​ർ​ച്ചതാ​ഴ്ച​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​യി​ട്ടു​ണ്ട്.

ഇ​തെ​ല്ലാം ഒ​രു പാ​ഠ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. സി​നി​മ​ക​ളു​ടെ ക​ഥ​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ എ​ക്സൈ​റ്റ് ചെ​യ്യി​ച്ച ക​ഥ​ക​ൾ വ​ന്നി​രു​ന്നി​ല്ല.

എ​ക്സൈ​റ്റ് ചെ​യ്യി​ച്ച സി​നി​മ​ക​ൾ കൈ​യി​ൽനി​ന്ന് പോ​യി​ട്ടു​ണ്ട്. ജീ​വി​ത​ത്തി​ലൂ​ടെ ക​ട​ന്ന് പോ​വു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​ഠി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ണ് ഒ​രു​ക്കു​ന്ന​ത്.

ത​യാ​റെ​ടു​ത്തോ​ളൂ പ​ടം തു​ട​ങ്ങു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് ന​മ്മ​ളോ​ട് വി​ളി​ച്ചുപോ​ലും പ​റ​യാ​തെ ഷൂ​ട്ടിം​ഗ് വേ​റെ ആ​ളെ വച്ച് ന​ട​ത്തിയ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ശീ​ല​മാ​യി.

ഇ​ട​വേ​ള വ​ന്ന​പ്പോ​ഴും മ​ല​യാ​ള​ത്തി​ൽ സി​നി​മ ചെ​യ്തി​ല്ലെ​ന്നേ ഉ​ള്ളൂ. വ​ർ​ഷം ഒ​രു സി​നി​മ എ​ങ്കി​ലും മ​റ്റ് ഭാ​ഷ​ക​ളി​ൽ ചെ​യ്തി​രു​ന്നു.

ഇ​ന്നും എ​ന്നെ അ​റി​യു​ന്ന​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും നാ​ടോ​ടി​ക​ളും എ​ങ്കേ​യും എ​പ്പോ​തും ആ​ണ് മ​ന​സി​ൽ. മ​ല​യാ​ള​ത്തി​ൽ അ​ങ്ങ​നെ ല​ഭി​ച്ച ഒ​രു സി​നി​മ ശി​ക്കാ​ർ ആ​ണ്. -അ​ന​ന്യ

Related posts

Leave a Comment