ഫൈസര്‍ വാക്‌സിന്‍ എടുത്ത ശേഷം വേച്ചു വേച്ചു കുഴഞ്ഞു വീഴുന്ന യുവതി ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി വാക്‌സിന്‍ വിരുദ്ധന്മാര്‍…

ലോകരാജ്യങ്ങള്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ ധ്രുതഗതിയിലാക്കാന്‍ അരയും തലയും മുറുക്കി ശ്രമം തുടരുമ്പോള്‍ വാക്‌സിനെതിരായ അപവാദ പ്രചാരണങ്ങളുമായി ഒരു കൂട്ടരും രംഗത്തുണ്ട്. അതിനായി ഇത്തരക്കാര്‍ ഇപ്പോള്‍ വടിയാക്കുന്നത് ഒരു വീഡിയോയാണ്. അടുക്കളയില്‍ വേച്ചു വേച്ചു നടന്ന് വീഴുന്ന ഒരു യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. 4.7 മില്ല്യണ്‍ ഫോളോവര്‍മാരുള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയില്‍ പറയുന്നത് ഫൈസര്‍ വാക്‌സിന്‍ എടുത്തതിനു ശേഷമാണ് യുവതിക്ക് വിറയല്‍ ഉണ്ടായതെന്നാണ്. ഇതിന്റെ തുടര്‍ച്ചയെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വീഡിയോയില്‍, ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ഇവരുടെ കാലുകള്‍ കോച്ചിവലിക്കുന്ന ദൃശ്യവുമുണ്ട്. ജൂണ്‍ 29 ന് ഫൈസര്‍ വാക്‌സിന്‍ രണ്ടാം ഡോസ് എടുത്തതിനു ശേഷം ജോര്‍ജിയ-റോസ് സെഗാല്‍ എന്ന ഈ 34 കാരിക്ക് നിത്യേനയെന്നോണം തളര്‍ച്ചയും നാഡീസംബനധമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. വാക്‌സിനു മുന്‍പ് തികച്ചും ആരോഗ്യവതിയായിരുന്ന…

Read More