പുതിയ യൂറോ , കറൻസികൾ പ്രചാരത്തിൽ

ബ​ർ​ലി​ൻ: അ​ത്യാ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി യൂ​റോ ക​റ​ൻ​സി​യു​ടെ നൂ​റി​ന്‍റെ​യും, ഇ​രു​നൂ​റി​ന്‍റെ​യും പു​തി​യ പ​തി​പ്പു​ക​ൾ പ്ര​ചാ​ര​ത്തി​ൽ​വ​ന്നു. യൂ​റോ​പ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പൊ​തു​നാ​ണ​യ​മാ​യ യൂ​റോ ക​റ​ൻ​സി​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. 2002ലാ​ണ് 100, 200 യൂ​റോ ക​റ​ൻ​സി​യു​ടെ ആ​ദ്യ​പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്.

ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ 500ന്‍റെ യൂ​റോ ക​റ​ൻ​സി പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​തോ​ടെ 200ന്‍റെ ക​റ​ൻ​സി​യാ​വും ഏ​റ്റ​വും വി​ല​കൂ​ടി​യ യൂ​റോ ക​റ​ൻ​സി. 2017ൽ 50 ​യൂ​റോ ക​റ​ൻ​സി​യു​ടെ പു​തി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​വ കൂ​ടാ​തെ അ​ഞ്ച്, പ​ത്ത്, ഇ​രു​പ​ത്, അ​ൻ​പ​ത് ക​റ​ൻ​സി​ക​ളാ​ണ് പ്ര​ചാ​ര​ത്തി​ലു​ള്ള​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Related posts