നഗരാദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമോ? രണ്ടു പ്രധാന കാര്യങ്ങള്‍ ഒരുമിച്ചു നടത്തുക എളുപ്പമാവില്ല; ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ; ആര്യാ രാജേന്ദ്രനെ ഉപദേശിച്ചു കൊണ്ടുള്ള കുറിപ്പിന് വിമര്‍ശനം…

21-ാം വയസില്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അഭിനന്ദിച്ചത്. ആര്യയെ മേയറായി നിയോഗിച്ചതിനെ കഴിഞ്ഞ ഏതാനും ദിവസമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ പടയും. സുപ്രധാന പദവിയിലേക്ക് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ചുമതലപ്പെടുത്തിയ പാര്‍ട്ടി തീരുമാനം ഏറെ കൈയടിക്കപ്പെട്ടെങ്കിലു ഗണിതശാസ്ത്ര വിദ്യാര്‍ഥിയായ ആര്യയുടെ വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ആര്യയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.ആസാദ്. എന്നാല്‍ ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പിനു താഴെ വിമര്‍ശനങ്ങളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഡോ. ആസാദിന്റെ കുറിപ്പ്… ഇരുപത്തിയൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിലെ മേയറാവുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ഒരു സന്ദേഹം ബാക്കി നില്‍ക്കുന്നു.ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും മാത്രമേ തുടങ്ങാനാവൂ. അതിവിടെ പ്രകാശിപ്പിക്കുന്നു. സി പി എമ്മിന്…

Read More