21280 ഗ്രാം സ്വര്‍ണം,1250 കിലോ വെള്ളി ! വെള്ളിത്തിരയിലൂടെ വന്ന് തമിഴകത്തിന്റെ മുഴുവന്‍ ‘അമ്മ’യായ ജയലളിതയ്ക്ക് സ്വന്തമായുണ്ടായിരുന്നത് 1000 കോടിയുടെ സ്വത്ത്; എല്ലാം ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തം…

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കെ.ജയലളിതയുടെ അളവറ്റ സ്വത്തിന് ഇനി അവകാശികള്‍ സഹോദരന്‍ ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കും മാത്രം. ഊട്ടി കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകത്തിനും കവര്‍ച്ചയ്ക്കുമിടെ ജയലളിതയുടെ സ്വത്തുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ നഷ്ടമായെന്നാണ് വിവരം. എന്നിരുന്നാലും 1000കോടിയില്‍ പരം സ്വത്ത് ജയലളിതയ്ക്ക് ഉണ്ടെന്നാണ് കണക്ക്. ഇതാണ് ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തമാവുക. സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി, കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി. സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്. ഈ സ്വത്തെല്ലാം…

Read More