നഷ്ടം 1000 കോടി പിന്നിട്ടു കുതിക്കുന്നു ! ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഔട്ട്‌ലെറ്റ് തുറക്കണം;ഇല്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് ബെവ്‌കോ എംഡി…

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം 1000 കോടി പിന്നിട്ടുവെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ തുറക്കണമെന്നും ഔട്ട്‌ലറ്റുകള്‍ ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞ് ഉടനെ ഔട്ട്‌ലറ്റുകള്‍ തുറന്നില്ലെങ്കില്‍ കട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായിക്കേണ്ടി വരുമെന്നും എംഡി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്തു മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളൂ എന്നാണ് വിവരം.

Read More

21280 ഗ്രാം സ്വര്‍ണം,1250 കിലോ വെള്ളി ! വെള്ളിത്തിരയിലൂടെ വന്ന് തമിഴകത്തിന്റെ മുഴുവന്‍ ‘അമ്മ’യായ ജയലളിതയ്ക്ക് സ്വന്തമായുണ്ടായിരുന്നത് 1000 കോടിയുടെ സ്വത്ത്; എല്ലാം ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തം…

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കെ.ജയലളിതയുടെ അളവറ്റ സ്വത്തിന് ഇനി അവകാശികള്‍ സഹോദരന്‍ ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കും മാത്രം. ഊട്ടി കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകത്തിനും കവര്‍ച്ചയ്ക്കുമിടെ ജയലളിതയുടെ സ്വത്തുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ നഷ്ടമായെന്നാണ് വിവരം. എന്നിരുന്നാലും 1000കോടിയില്‍ പരം സ്വത്ത് ജയലളിതയ്ക്ക് ഉണ്ടെന്നാണ് കണക്ക്. ഇതാണ് ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തമാവുക. സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി, കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി. സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്. ഈ സ്വത്തെല്ലാം…

Read More

സീന്‍ ആകെ മാറി മറിയുന്നു ! 1000 കോടി മുതല്‍ മുടക്കില്‍ മഹാഭാരതം വരുന്നു; പക്ഷെ നിര്‍മിക്കുന്നത് ഷെട്ടിയല്ല സാക്ഷാല്‍ മുകേഷ് അംബാനി…

മലയാള സിനിമയില്‍ പുതുചരിത്രം രചിക്കുമെന്ന് കരുതിയ മഹാഭാരതം അകാലചരമം അടയുമോയെന്ന് ഉറ്റുനോക്കുകയാണ് സിനിമ ആരാധകര്‍. എംടി തിരക്കഥ തിരികെ ചോദിച്ച് കേസുകൊടുത്തതും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തിരിഞ്ഞു കളിക്കുന്നതുമെല്ലാം ആരാധകരെ നിരാശരാക്കുകയാണ്. ഇതിനിടെ ശ്രീകുമാര്‍ മേനോനുമായി ഇനിയൊരു ബന്ധവുമില്ലെന്നും എംടിയുടെ തിരക്കഥയില്ലെങ്കിലും മഹാഭാരതം നിര്‍മിക്കുമെന്നും പറഞ്ഞ് നിര്‍മാതാവ് ബി ആര്‍ ഷെട്ടി രംഗത്തു വരികയും ചെയ്തു. ഇപ്പോള്‍ മറ്റൊരു മഹാഭാരത വാര്‍ത്ത വരുകയാണ് അങ്ങ് ബോളിവുഡില്‍ നിന്ന്. മികച്ച അഭിനയത്തിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച നടന്‍ ആമിര്‍ ഖാനെ നായകനാക്കി ബോളിവുഡില്‍ മഹാഭാരതമൊരുങ്ങുന്നു. 1000 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം മുകേഷ് അംബാനിയാകും നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം…

Read More