അന്ന് മമ്മൂട്ടിയുടെ നായിക, ഇന്ന് ജീവിക്കാനായി കേറ്ററിംഗ് സര്‍വീസ് നടത്തുന്നു ! ആതിര എന്ന രമ്യയുടെ കരിയും പുകയുമേറ്റ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന് എങ്ങോ പോയ്മറഞ്ഞ നിരവധി നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്നിട്ടുണ്ടെങ്കിലും മറ്റു പലരും സിനിമരംഗം തന്നെ ഉപേക്ഷിച്ച് ജീവിക്കാനായി മറ്റു മേഖലകളിലേക്ക് കടക്കുകയാണ് ചെയ്തിട്ടുള്ളത്. മമ്മൂട്ടി നായകനായ ദാദാസാഹിബ് ഉള്‍പ്പെടെ അഞ്ചോളം സിനിമയില്‍ അഭിനയിച്ച ഒരു നടിയായിരുന്നു ആതിര. എന്നാല്‍ പിന്നെ താരത്തെ കുറിച്ച് യാതൊരു വിവരവും ആരും കേട്ടിട്ടില്ല. എന്നാലിപ്പോള്‍ ഭര്‍ത്താവിനൊപ്പം കരി പുരണ്ട അടുക്കള ജീവിതവുമായി കാറ്ററിംഗ് സര്‍വീസുമായി ജീവിതം മുമ്പോട്ടു നയിക്കുകയാണ് താരം. ഇന്ന് ആതിരയോട് ആരെങ്കിലും നായികയായ അഞ്ച് സിനിമകളോ 500 പേരുടെ സദ്യയോ ഏതാണ് മധുരം എന്ന് ചോദിച്ചാല്‍ ഒരു മടിയും കൂടാതെ ആതിര എന്ന രമ്യ പറയും 500 പേരുടെ സദ്യയെന്ന്. ഇന്ന് ഞാനും ചേട്ടനും മതി 500 പേരുടെ സദ്യ ഉണ്ടാക്കാന്‍ എന്ന്…

Read More

രാജന്‍ എല്ലാം ചെയ്തത് കരുതിക്കൂട്ടി തന്നെ ! മകളെ കൊലപ്പെടുത്തുന്നതിനു മുമ്പ് അവളുടെ വസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു; അടുത്ത വീട്ടില്‍ ഒളിച്ചിട്ടും ആതിരയ്ക്ക് രക്ഷപ്പെടാനായില്ല…

കൊയിലാണ്ടി: കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയില്‍ തകര്‍ന്ന് രണ്ടു ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍. പ്രിയതമയ്ക്ക് പരിക്കേറ്റെന്നു കരുതി ആശുപത്രിയില്‍ താലികെട്ടാനായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ നിശ്ചലമായ ശരീരമായിരുന്നു. ആതിര ആശുപത്രിയില്‍ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് വെള്ളിയാഴ്ച രാവിലെയും കരുതിയത്. ആരും ഒന്നും ബ്രിജേഷിനോട് പറഞ്ഞത്. പത്രവാര്‍ത്തകള്‍ കണ്ട് വിശ്വസിക്കാഞ്ഞ ബ്രിജേഷിന് ഒടുവില്‍ യാഥാര്‍ഥ്യം അംഗീകരിക്കേണ്ടി വന്നു. ആതിര തന്നെ അവസാനമായി വിളിച്ചതിനെക്കുറിച്ച് ബ്രിജേഷ് പറയുന്നതിങ്ങനെ… ”ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവള്‍ വിളിച്ചത്. നമ്മെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇങ്ങനെയൊരന്ത്യം പ്രതീക്ഷിച്ചിരുന്നില്ല”ബ്രിജേഷിന്റെ വാക്കുകള്‍ മുറിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എം.ഇ.ജി.) ജോലി ചെയ്യുകയാണ് ഈ ഇരുപത്താറുകാരന്‍. മൂന്ന് വര്‍ഷം മുമ്പ് അമ്മ വല്ലിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. സ്വകാര്യ ഡയാലിസിസ് സെന്ററിലെ…

Read More