സൈജു തങ്കച്ചന് സ്ത്രീകള്‍ ഒരു ലഹരി ! മയക്കുമരുന്നിന് അടിമ; കാറില്‍ നിന്ന് കണ്ടെത്തിയത് ഗര്‍ഭനിരോധന ഉറകളും മരുന്നുകളും…

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ കാറപകടത്തിനു കാരണമായത് സൈജു തങ്കച്ചന്റെ കാറിലുള്ള പിന്തുടരല്‍ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. സൈജു നേരത്തെ പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഇവര്‍ പരാതിപ്പെട്ടാല്‍ പോലീസ് കേസെടുക്കും. ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടര്‍ന്നത്. ഈ ചേസിംഗാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണര്‍ വിശദീകരിച്ചു. സൈജുവിന്റെ ലഹരി മരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച് നിരവധി തെളിവുകള്‍ ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സൈജുവിന്റെ ഫോണില്‍നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി. സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സൈജു, അവിടെയെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു…

Read More

നവവധുവിനെ സെക്കന്‍ഡ് ഹാന്‍ഡ് കാറുമായി ഉപമിക്കുന്ന പരസ്യം; ചൈനയില്‍ പുലിവാലുപിടിച്ച് ഔഡി; വൈറലാകുന്ന ആ വിവാദ പരസ്യം കാണാം…

ബെയ്ജിംഗ്: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ചൈനയിലെ സെക്കന്റ് ഹാന്‍ഡ് കാറുകളുടെ പരസ്യം വിവാദത്തില്‍. നവവധുവിനെയും സെക്കന്റ് ഹാന്‍ഡ് കാറും തമ്മില്‍ താരതമ്യം ചെയ്തതാണ് വന്‍ വിവാദത്തിന് വഴിവെച്ചത്. ഇതേത്തുടര്‍ന്ന് കമ്പനി പരസ്യം പിന്‍വലിച്ചു. വിവാഹത്തിനായി അള്‍ത്താരയില്‍ നില്‍ക്കുന്ന വധുവരന്മാരില്‍ വധുവിനെ വരന്റെ മാതാവ് എത്തി പരിശോധിക്കുന്നതാണ് പരസ്യം. ഇതിനൊപ്പം, ശ്രദ്ധയോടെ വേണം പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാവുമോ എന്ന ഓഡിയോയുമുണ്ട്. എന്നാല്‍ പരസ്യം വൈറലായതോടെ പല കോണില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പരസ്യമെന്നാണ് വിമര്‍ശനങ്ങള്‍. പരസ്യത്തിനുണ്ടായ നെഗറ്റീവ് ഫീഡ്ബാക്ക് വില്‍പ്പനയെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പരസ്യം വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ…

Read More