തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. “പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് മുദ്രാവാക്യം. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ വച്ചാണ് മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വിജയ് യാത്രയുടെ സമാപനവേദിയിൽ നടൻ ദേവൻ ബിജെപിയിൽ ചേർന്നു. കേരള പീപ്പിൾസ് എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ സംഘടനയിലേക്ക് വരുന്നത്. പതിനേഴു വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന കേരള പീപ്പിൾസ് പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. ദേവനെ കൂടാതെ സംവിധായകൻ വിനു കിരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ഞായറാഴ്ച…
Read MoreTag: bjp
അടിക്കാതെ ചേട്ടാ ! മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരനെ മര്‍ദ്ദിച്ച് ബിജെപി കൗണ്‍സിലര്‍…
മാസ്ക് ധരിക്കാതെ ഷോപ്പിലെത്തിയ ബിജെപി കൗണ്‍സിലറെയും സംഘത്തെയും ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരന് മര്‍ദ്ദനവും ഭീഷണിയും. ശ്രീകാര്യത്തെ ബാറ്റാ ഷോറൂമിലെത്തിയ ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനും സംഘവുമാണ് ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. മാസ്ക് ധരിക്കാതെ കടയില്‍ കയറിയ കൗണ്‍സിലറുടെ സംഘത്തോട് ജീവനക്കാരനായ യുവാവ് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഉദയനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അടിക്കാതെ ചേട്ടാ എന്ന് ബിജെപി നേതാവിനോട് യുവാവ് ദയനീയമായി അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നെ തടയുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉദയന്റെ മര്‍ദ്ദനം.സംഭവത്തിന്റെ യുവാവിന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreഎല്ലാ കേന്ദ്രമന്ത്രിമാരെയും ഇറക്കാം 60 ലക്ഷം വോട്ട് പിടിക്കണം; ഇടത്-വലത് മുന്നണികളുടെ വീഴ്ചകൾ തുറന്ന്കാട്ടണം; കോർകമ്മിറ്റിയിൽ നരേന്ദ്ര മോദി
സ്വന്തം ലേഖകന്‍കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍നിന്നായി 60 ലക്ഷം വോട്ടുകള്‍ നേടണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. 40 സീറ്റുകള്‍ നേടാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതാക്കളോടു പ്രധാനമന്ത്രി വോട്ടുകള്‍ സംബന്ധിച്ചു കര്‍ശന നിര്‍ദേശം നല്‍കിയത്. തദ്ദേശതെരഞ്ഞെടുപ്പില്‍ 35,50,000 വോട്ടുകള്‍ നേടാന്‍ ബിജെപിക്കു സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാക്കള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടിയോളം വോട്ടുകള്‍ നേടാനാവണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ വരെ ഒരേ മനസോടെ രംഗത്തിറങ്ങിയാല്‍ മാത്രമേ ദൗത്യം നിറവേറ്റാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രഭരണത്തിന്റെ നേട്ടങ്ങളിലൂന്നിയാവണം പ്രചാരണം നടത്തേണ്ടത്. ഇതിനു പുറമേ ഇടതു വലത് മുന്നണികള്‍ ഭരിച്ചതിലുണ്ടായ വീഴ്ചകളേയും ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാണിക്കണം.ജാതി-മത ചിന്തകള്‍ക്കതീതമായി എല്ലാ ജനങ്ങളുടെയും വോട്ടുറപ്പിക്കും വിധത്തിലുള്ള പ്രചാരണമാണ് നടത്തേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. അമിത്ഷാ…
Read Moreനേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് അമിത്ഷായുടെ ലക്ഷ്യം ! വെളിപ്പെടുത്തലുമായി ബിപ്ലവ് കുമാര്‍ ദേബ്…
ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളിലേക്കും അധികാരപരിധി വര്‍ധിപ്പിക്കാന്‍ ബിജെപിയ്ക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. അഗര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയല്‍രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയുടെ അധികാരപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു. ത്രിപുര ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ രൂപീകരിച്ചതായി പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖലാ സെക്രട്ടറി അജയ് ജാംവാല്‍ പരാമര്‍ശിച്ചു. ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക്…
Read More14 മണ്ഡലങ്ങളിൽ സജീവനീക്കം; തീവ്രഹിന്ദുത്വ കാര്‍ഡ് ഇറക്കാൻ ബിജെപി; വിജയം അപ്രാപ്യമല്ലെന്നു സംഘപരിവാര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണ 14 സീറ്റുകള്‍ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് ആര്‍എസ്എസ് രഹസ്യ നിര്‍ദേശം. സിപിഎമ്മിനും കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും പിന്നില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് പ്രവര്‍ത്തകര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ 35 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്കഴിഞ്ഞ തവണലഭിച്ചിരുന്നതായി ആര്‍എഎസ് ദേശീയ അധ്യക്ഷനു മുന്നില്അവതരിപ്പിച്ച കണക്കില്പറയുന്നു. ഇതില്‍ നേമത്തും കാസര്‍ഗോഡും കാട്ടാക്കടയും 45000ത്തോളം വോട്ടുകള്‍ ബിജെപിക്കുണ്ട്. മഞ്ചേശ്വരത്ത് ഇത് അമ്പതിനായിരം കടന്നു. ആറ്റിങ്ങല്‍, കുന്ദമംഗലം, പാലക്കാട്, ഒറ്റപ്പാലം, മലമ്പുഴ, നാട്ടിക, മണലൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട്, മാവേലിക്കര എന്നിവിടങ്ങളില്‍ 35,000 ത്തോളംവോട്ടുകള് ബിജെപിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകളില്‍ ഉള്പ്പെടെയുള്ളപ്രതികരണം വച്ചുനോക്കുമ്പോള്‍ വിജയം അപ്രാപ്യമല്ലെന്നു സംഘപരിവാര്‍ കരുതുന്നു. ക്യാന്പ് ചെയ്തു പ്രചാരണംസംഘപരിവാര് അജൻഡയുടെ ഭാഗമായാണ് ശബരിമല നാള് വഴികളുമായി ബിജെപി പ്രചരണരംഗത്തെത്തുന്നത്. സുരേന്ദ്രന് നയിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യുന്നതാകട്ടെ ആര്‍എസ്എസ് മുഖ്യനായ…
Read Moreശോഭയോട് മമതയില്ലാതെ സുരേന്ദ്രന്; മയപ്പെടുത്താന്‍ കേന്ദ്രനേതൃത്വം; ഉള്‍പ്പോര് നിയമസഭ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത
ജോണ്സണ് വേങ്ങത്തടംകൊച്ചി: ബിജെപിയിലെ ഉള്‍പ്പോര് നിയമസഭ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് 21ന് ആരംഭിക്കുന്ന വിജയ് യാത്രയ്ക്കു മുമ്പു പ്രശ്നപരിഹാരം ഉണ്ടാകണം. ശോഭാ സുരേന്ദ്രന് പാര്ട്ടിക്കുവിധേയയാകാതെ തന്നിഷ്ടം കാണിക്കുന്നുവെന്ന പരാതിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മുന്നോട്ടുപോകുകയാണ്. പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന നിലപാടുമായി ഔദ്യോഗിക വിഭാഗം ഉറച്ചുനില്‍ക്കുമ്പോള്‍ ഈ മനോഭാവത്തിലാണ് കേന്ദ്രനേതൃത്വവും. കെ. സുരേന്ദ്രനെ മുഖവിലയ്ക്കെടുത്തുള്ള നീക്കുപ്പോക്കിനു മാത്രമേ കേന്ദ്രവും തല്ക്കാലം ചെവിക്കൊടുക്കുകയുള്ളൂ. അഖിലേന്ത്യാ അധ്യക്ഷന്‍ കെ.പി. നഡ്ഡ തൃശൂരില്‍ വന്നപ്പോള്‍ പാര്‍ട്ടി യോഗത്തില്‍ ശോഭാ സുരേന്ദ്രന് പങ്കെടുത്തതു പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മഞ്ഞുരുകുന്നുവെന്നു വിശ്വസിക്കുന്നവരുണ്ട്. ശോഭാ സുരേന്ദ്രന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇതുവരെ കേന്ദ്രവും സംസ്ഥാന നേതൃത്വവും തയാറായിട്ടില്ല. അഖിലേന്ത്യാ അധ്യക്ഷന്‍ നഡ്ഡ വന്നുവെങ്കിലും ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തീര്‍പ്പു കല്പിക്കാനോ ഒരു മേശക്കുചുറ്റുമിരുന്നു സംസാരിക്കാനോ തയാറായിട്ടില്ല.…
Read Moreചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു ! എന്തു കൊണ്ട് ബിജെപിയില്‍ ചേര്‍ന്നുവെന്നതിന് ജേക്കബ് തോമസ് നല്കുന്ന ഉത്തരം ഇങ്ങനെ…
മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട താന്‍ ബിജെപി തിരഞ്ഞെടുത്തുവെന്നതിനെ വിശദീകരിക്കുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് തന്റെ ബിജെപി പ്രവേശത്തെക്കുറിച്ച് മനസ്സു തുറന്നത്. ജേക്കബ് തോമസ് ഐ.പി.എസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഞാന്‍ എന്തു കൊണ്ട് BJP ആയി ? സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താല്പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു – എന്റെ ജനങ്ങള്‍ക്കായി ‘എന്റെ…
Read Moreപ്രതിച്ഛായയില്ലാത്ത നേതാക്കളെ എടുത്ത് തൃണമൂലിന്റെ ‘ബി’ ടീമാവാനില്ല ! തൃണമൂലില്‍ നിന്ന് വരുന്ന നേതാക്കളെയെല്ലാം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുമായി ബിജെപി…
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ദിനംപ്രതി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തൃണമൂലില്‍ നിന്നെത്തുന്ന നേതാക്കളെയെല്ലാം കണ്ണുമടച്ച് സ്വീകരിച്ചിരുന്ന ബിജെപി ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. അഴിമതിക്കേസുകളില്‍ ആരോപണ വിധേയരായ പലരും ഇതിനിടയ്ക്ക് തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുള്ളതായാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ബിജെപി പുനര്‍ വിചിന്തനം നടത്തുന്നത്. മോശം പ്രതിച്ഛായയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റെ ‘ബി’ ടീമായി മാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറയുന്നത്. ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈലാഷ് വിജയ് വര്‍ഗിയയാണ്. ഇനി മുതല്‍ കൂട്ടത്തോടെ വരുന്നവരെ ഒറ്റയടിക്ക് പാര്‍ട്ടിയിലെടുക്കില്ലെന്നും സൂക്ഷ്മ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സീറ്റുകള്‍ ലക്ഷ്യമാക്കി തൃണമൂലില്‍ നിന്ന് എംഎല്‍എമാര്‍…
Read Moreബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം ശക്തം; പലരെയും വെട്ടിനിരത്താന്‍ നീക്കം; പൊഴിയാനൊരുങ്ങി അണികൾ…
കൊച്ചി: കാലങ്ങളായി ബിജെപിയില്‍ നടമാടുന്ന ഗ്രൂപ്പും വിഭാഗീയതയും മറനീക്കി പുറത്തു വരുന്നു. തദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്ന ചേരിതിരിഞ്ഞുള്ള ഗ്രൂപ്പ് കളി നിയമസഭ തെരഞ്ഞെടുപ്പിലും നിറയുമെന്ന ഭയം അണികളിലേക്കും വ്യാപിക്കുന്നു. ഔദ്യോഗിക വിഭാഗവും മറുവിഭാഗവും കൊമ്പുകോര്‍ത്തതു കൊണ്ടാണ് പല പ്രമുഖരും തദേശതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന ആരോപണംശക്തമായിരിക്കുന്നു. ഇതു സംബന്ധിച്ചു പല മേഖലകളിലും പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ഔദ്യോഗിക വിഭാഗത്തിന്റെ അപ്രമാദിത്വം മൂലം എതിര്‍വിഭാഗം പ്രതിഷേധത്തില്‍ മാത്രം ഒതുക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും നയിക്കുന്ന ഒരുവിഭാഗവും മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് നയിക്കുന്ന മറുവിഭാഗവും ശക്തമായ ചേരിപ്പൊരില് തന്നെയാണ് മുന്നോട്ടു പോകുന്നത്. തദേശതെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടതു തന്നെ ഗ്രൂപ്പിന്റെ കളിയാണെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
Read Moreബിജെപി സ്ഥാനാർഥിയാകാൻ സിനിമാക്കാരെയും പൊതുസമ്മതരെയും ആവശ്യമുണ്ട്! നേതാക്കളുടെ വീതംവയ്പ് ഇക്കുറി നടക്കില്ല; പരിചിതമുഖങ്ങളിൽ കേന്ദ്രത്തിന് അതൃപ്തി
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനഘടകം നല്കിയ പേരുകളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പൊതു സമ്മതരുടെ പേരുകള്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കാതെ പരിചിതമായ മുഖങ്ങള്‍ അയച്ചതാണ് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചത്. ഔദ്യോഗികമായി ചര്‍ച്ചകളിലേക്ക് കടന്നില്ലെങ്കിലും രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പൊതുസമ്മതരെ നിര്‍ത്താനാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വമാകട്ടെ നേതാക്കളുടെ വീതം വയ്പ് എന്നനിലയിലാണ് കാര്യങ്ങള്‍ നീക്കിയത്. ഇക്കാര്യത്തില്‍ ആര്‍എസ്എസ് കടുത്ത എതിര്പ്പുയര്ത്തികഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ഡ ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് അറിയുന്നത്. പൊതുസമ്മതരെ കണ്ടെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാത്തത് വലിയ അവമതിപ്പാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും അണികളുടെ പിന്തുണയുള്ള നേതാക്കളെ അടര്‍ത്തിമാറ്റുക എന്ന ഉത്തരേന്ത്യന്‍ തന്ത്രം കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന ബോധ്യമാണ് ഇതുവഴി കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം പൊതുസമ്മതരും ബിജെപി സംസ്ഥാന…
Read More