ഇ. അനീഷ്കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിജെപിയില്‍ ഉയരുന്ന അസ്വാരസ്യങ്ങള്‍ നേതൃമാറ്റത്തിലേക്ക് എത്തില്ലന്നു സൂചന.പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തി നു നൽകിയ റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷസ്ഥാനം തുടരാനാണ് സാധ്യത.ക്ഷേമം ഗുണം ചെയ്തു ഇടതു തരംഗമാണുണ്ടായത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കു സീറ്റ് പ്രതീക്ഷിച്ചതിലും കുറഞ്ഞിട്ടുണ്ട്. ഈ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുന്പോൾ ബിജെപിയുടെ പ്രചാരണ പിശകു മാത്രമാണ് പരാജയത്തിനു കാരണമെന്ന നിലപാട് ശരിയാകില്ല. അതുകൊണ്ടുതന്നെ നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. പരാജയം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രാഥമികവിവരങ്ങള്‍ സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അവരെ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്ഏറ്റിയതെന്നാണ് അധ്യക്ഷന്‍ കേന്ദ്രത്തിനു നല്കിയ വിവരത്തിലുള്ളത്. നേമത്തു രാഷ്ട്രീയ തോൽവിബിജെപിക്കു കൂടുതല്‍ സീറ്റുകളില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യം ഭരണസംവിധാനം ഉപയോഗിച്ചു…
Read MoreTag: bjp
വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായ ഒരു മാറ്റമല്ല ! എന്തു കൊണ്ട് തോറ്റു എന്നു ചോദിക്കുമ്പോള്‍ ‘ ബിജെപിയ്ക്ക് കനത്ത പ്രഹരം’ എന്ന ഉത്തരവുമായി ബംഗാളിലെ സിപിഎം നേതാക്കള്‍…
പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍വിജയവുമായി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കുമ്പോള്‍ ബംഗാളില്‍ പാര്‍ട്ടി നിയമസഭയില്‍ നിന്നു തന്നെ തൂത്തുമാറ്റപ്പെട്ടു. സ്വാതന്ത്യത്തിനുശേഷം ആദ്യമായി ബംഗാള്‍ നിയമസഭയില്‍ ഒരു ഇടത് പ്രതിനിധി പോലുമില്ല. എല്‍ഡിഎഫും കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ചേരുന്ന സംയുക്ത മോര്‍ച്ചയ്ക്ക് 294 അംഗ സഭയില്‍ രണ്ട് പ്രതിനിധികള്‍ മാത്രം. കോണ്‍ഗ്രസിന്റെ നേപാല്‍ ചന്ദ്ര മഹാതോയും ഐഎസ്എഫിന്റെ നൗഷാദ് സിദ്ദിഖുമാണവര്‍. 2016ല്‍ ഇടതു പാര്‍ട്ടികള്‍ 26ഉം കോണ്‍ഗ്രസ് 42ഉം സീറ്റുകള്‍ നേടിയ സ്ഥാനത്താണിതെന്ന് ഓര്‍ക്കണം. മുപ്പത് വര്‍ഷത്തിലധികം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതിന് ഇത് അപ്രതീക്ഷിത തിരിച്ചടിയല്ല. വോട്ട് ധ്രുവീകരണം ഉണ്ടായെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ വിശദീകരണം. എന്തുകൊണ്ട് പാര്‍ട്ടി തോറ്റു എന്നു ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞതിങ്ങനെ… ”പണം ഒഴുക്കിയും കൃത്രിമവും കാണിച്ച് മുന്നേറാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. വര്‍ഗീയ…
Read Moreവമ്പന്മാര് കുടുങ്ങും? പിടിച്ചെടുത്ത പണത്തിന്‍റെ സ്രോതസ് കാണിക്കാൻ നിർദ്ദേശം; ഉന്നതരിലേക്കുള്ള സൂചന നൽകി ഇന്‍റലിജൻസ്…
കോഴിക്കോട്: തൃശൂര്‍ കൊടകരയിലെ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം വമ്പന്മാരിലേക്ക്.പണം കൈമാറുന്ന സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ആരെല്ലാമാണെന്നും തെരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി പണം കൊണ്ടുവരുന്നതിനു മുമ്പും ശേഷവും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട നേതാക്കളാരെല്ലാമാണെന്നുമാണ് അന്വേഷിക്കുന്നത്. തൃശൂര്‍ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തേക്കു കോടികള്‍ കൊണ്ടുവന്നതില്‍ ബിജെപി നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. പണം കൊണ്ടുവന്നവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ദേശീയ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന മുന്‍ യുവമോര്‍ച്ചാ നേതാവായ സുനില്‍ നായക് നേരത്തെ ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇടപാട് ഹോട്ടലിൽ പണം ഡ്രൈവര്‍ക്കു കൈമാറിയ ധര്മരാജന്, ധര്‍മരാജനു പണം നല്കിയ സുനില്‍ നായിക് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു…
Read Moreആറു സീറ്റുകള്‍ ഉറപ്പിച്ച് ബിജെപി ! 15 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് പ്രതീക്ഷ; ബിജെപി ഉറപ്പിച്ചിരിക്കുന്ന സീറ്റുകള്‍ ഇതൊക്കെ…
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഉറച്ച് പ്രതീക്ഷയിലാണ് ബിജെപി. ഇത്തവണ സംസ്ഥാനത്ത് 15 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ആറു മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് അവരുടെ പക്ഷം. ഇതിനൊപ്പം നാല് മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരം നടന്നാല്‍ തീര്‍ച്ചയായും വിജയിക്കാനാകുമെന്നും ബിജെപി വിലയിരുത്തുന്നു. ഉറപ്പായും വിജയിക്കുമെന്ന് കരുതുന്ന മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം നേമത്തിന് തന്നെയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും വിജയം ഉറപ്പിച്ചുകഴിഞ്ഞു. അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് കാസര്‍ഗോഡാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. സംസ്ഥാനത്ത് ഏഴ് മണ്ഡലങ്ങളിലാണ് 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തിയത്. ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഇരട്ടിയിലധികം സീറ്റുകളില്‍ രണ്ടാമതെത്താന്‍ സാധിക്കും.…
Read Moreമൃതദേഹങ്ങള്‍ റാലിയ്ക്കായി സൂക്ഷിക്കണം…ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കരുത് ! മമതയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ബിജെപി…
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട് ബിജെപി. കഴിഞ്ഞയാഴ്ച നാലുപേരുടെ മരണത്തിനിടയാക്കിയ കൂച്ച് ബിഹാറിലെ സി.ഐ.എസ്.എഫ്. വെടിവയ്പ്പ് സംബന്ധിച്ച് മമതയും മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി നടന്ന ഫോണ്‍ സംഭാഷണമാണു ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യ പുറത്തുവിട്ടത്. മൃതദേഹങ്ങള്‍ വഹിച്ച് റാലി നടത്തുന്നതിനായി അവ സൂക്ഷിക്കണമെന്നു തൃണമൂല്‍ സ്ഥാനാര്‍ഥി പാര്‍ഥ പ്രതിം റേയോടു മമതയുടേതെന്ന് ആരോപിക്കപ്പെടുന്ന പെണ്‍ശബ്ദം നിര്‍ദേശിക്കുന്നതാണു ശബ്ദരേഖയിലുള്ളത്. മൃതദേഹങ്ങള്‍ വീട്ടില്‍ കൊണ്ടുപോകരുതെന്നു ബന്ധുക്കളോടു പറയണമെന്നും പെണ്‍ശബ്ദം നിര്‍ദേശിക്കുന്നു.എന്നാല്‍, അങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്നും ബി.ജെ.പി. പുറത്തുവിട്ടതു വ്യാജശബ്ദരേഖയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. വികസനത്തില്‍ ഊന്നിയുള്ള തൃണമൂല്‍ പ്രചാരണം ചെറുക്കാനാകാതെ ബി.ജെ.പി. കുതന്ത്രങ്ങള്‍ മെനയുകയാണെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ മമത ആരോപിച്ചു. ശബ്ദരേഖ സംബന്ധിച്ച് സി.ഐ.ഡി. അന്വേഷണത്തിന് ഉത്തരവിടും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ആരെയും വെറുതേവിടില്ല.…
Read Moreകഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറക്കാന്‍ നീക്കം;എന്‍ഡിഎയും യുഡിഎഫും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു; എതിര്‍പ്പില്ലാതെ ഇടതുപക്ഷ സ്ഥാനാര്‍ഥി…
കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ റിട്ടേണിങ് ഓഫീസര്‍ ഉപേക്ഷിച്ചു. ഉദ്യോഗസ്ഥ-ഭരണപക്ഷ നീക്കമാണ് സ്ട്രോംഗ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. മാത്രമല്ല സ്‌ട്രോഗ് റൂം തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളെ അറിയിച്ചതും. ഇതോടെ ശക്തമായ എതിര്‍പ്പുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയും ചെയ്തു. എതിര്‍പ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ് ലാല്‍ വ്യക്തമാക്കി. സാധാരണ സ്ട്രോംഗ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ…
Read More‘കൂടുതൽ കിട്ടീലെങ്കിലും വേണ്ട; ഉള്ളതു പോകാതിരുന്നാൽ മതി’; കേരളത്തില്‍ ഇത്തവണയും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് റിപ്പോര്‍ട്ട്; ആശങ്കയിൽ ബിജെപി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ച് കേന്ദ്രം. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. നിലവിലെ സാഹചര്യത്തില്‍ ഉള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്.നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മ ത്സരിച്ചപ്പോള് ഉണ്ടായില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രനേതാക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നു തെരഞ്ഞെടുപ്പിനുശേഷം ലഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മല്‍സരിച്ച മഞ്ചേശ്വരത്തുമാത്രമാണ് പ്രതീക്ഷയുള്ളതെന്ന വിലയിരുത്തലാണുള്ളത്.…
Read Moreകിച്ചു ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ച പോലെ ! തന്റെ ഭര്‍ത്താവായതു കൊണ്ട് പറയുകയല്ലെന്നും മറ്റു സ്ഥാനാര്‍ഥികളേക്കാള്‍ മികച്ചയാളാണ് കൃഷ്ണകുമാറെന്നും സിന്ധു കൃഷ്ണ…
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന തന്റെ ഭര്‍ത്താവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍ മറ്റു സ്ഥാനാര്‍ഥികളെക്കാള്‍ മികച്ചയാളെന്ന് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണ. കിച്ചു(കൃഷ്ണകുമാര്‍) ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ചപോലെയാണെന്നും, അദ്ദേഹം തോറ്റാല്‍ എല്ലാവരും വീണ്ടും തോല്‍ക്കുമെന്നും സിന്ധു പറഞ്ഞു. കിച്ചു ജയിക്കണം, അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവര്‍ വളരെ അനുഭവ സമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി പരിചയമുണ്ട്. കൃഷ്ണകുമാര്‍ എന്റെ ഭര്‍ത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാര്‍ത്ഥി അദ്ദേഹം തന്നെയാണ്. കിച്ചുവിനെതിരെ പ്രവര്‍ത്തിക്കുന്ന ഓരോത്തര്‍ക്കും ഇക്കാര്യം അറിയാമെന്നും സിന്ധു മാധ്യമങ്ങളോടു പറഞ്ഞു. കൃഷ്ണകുമാര്‍ രാഷ്ട്രീയക്കാരനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എംഎല്‍എ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം വയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം കൃഷ്ണകുമാര്‍ ജയിച്ചുകഴിഞ്ഞാല്‍ മണ്ഡലത്തിലെ ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
Read Moreതലശേരിയില്‍ സി.ഒ.ടി.നസീറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി…
കണ്ണൂര്‍: ഒടുവില്‍ തലശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിന് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളിയത് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കിയിരുന്നു. പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. ഇതോടെയാണ് മണ്ഡലത്തിലെ വോട്ടര്‍മാരോട് ആരെ പിന്തുണയ്ക്കാന്‍ നിര്‍ദ്ദേശിക്കും എന്ന പ്രതിസന്ധിയില്‍ പാര്‍ട്ടി എത്തിയത്. നസീര്‍ അല്ലാതെ പ്രമുഖ സ്വതന്ത്ര സ്ഥാനാര്‍ഥികളൊന്നും മണ്ഡലത്തില്‍ മത്സര രംഗത്തുണ്ടായിരുന്നില്ല. ഒരുഘട്ടത്തില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാന്‍ പാര്‍ട്ടി ആലോചിച്ചെങ്കിലും ഒത്തുകളി ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വന്നതോടെ പിന്മാറി. ഇന്ന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി നസീര്‍ പരസ്യമായി ബിജെപി പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നസീറും ബിജെപി നേതൃത്വവും…
Read Moreമുഖ്യമന്ത്രിയ്ക്കു വേണ്ടിയാണെങ്കില്‍ പോലും ഞാനിത് ചെയ്യില്ല ! പൊട്ടിത്തെറിച്ച് നുസ്രത് ജഹാന്‍; വീഡിയോ വൈറലാകുന്നു…
ഒരു മണിക്കൂറിലേറേ തിരഞ്ഞെടുപ്പ് പ്രചാരണം നീണ്ടതോടെ രോഷാകുലയായി പ്രതികരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വീഡിയോ എന്നത്തേതാണ് എന്നതില്‍ വ്യക്തതയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ്‌ഷോയിലാണ് എംപിക്കു നിയന്ത്രണം വിട്ടത്. വാഹനത്തില്‍ പ്രചാരണം നടത്തുന്ന എംപിയോട് പ്രധാന റോഡ് തൊട്ടടുത്തതാണ്. അര കിലോമീറ്റര്‍ മാത്രം അകലെയെന്ന് ആരോ ഒരാള്‍ പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. ഒരു മണിക്കൂറില്‍ ഏറെയായി താന്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാന്‍ പറയുന്നതാണ് 25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. രോഷാകുലയായ നുസ്രത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെ നുസ്രത്തിനെതിരേ പരിഹാസവുമായി ബിജെപി രംഗത്തെത്തി. നന്ദിഗ്രാമില്‍ മമതയുടെ പതനം ഉറപ്പാണ് എന്ന ഹാഷ്ടാഗോടെ ബംഗാള്‍ ബിജെപിയുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
Read More