14 മ​ണ്ഡ​ല​ങ്ങ​ളിൽ സജീവനീക്കം; തീ​വ്ര​ഹി​ന്ദു​ത്വ കാ​ര്‍​ഡ് ഇറക്കാൻ ബിജെപി; വി​ജ​യം അ​പ്രാ​പ്യ​മ​ല്ലെ​ന്നു സം​ഘ​പ​രി​വാ​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ സം​സ്ഥാ​ന​ത്ത് ഇ​ത്ത​വണ 14 സീ​റ്റു​ക​ള്‍​ ല​ക്ഷ്യം​വ​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​ണി​ക​ള്‍​ക്ക് ആ​ര്‍​എ​സ്എ​സ് ര​ഹ​സ്യ നി​ര്‍​ദേ​ശം. സി​പി​എ​മ്മി​നും കോ​ണ്‍​ഗ്ര​സി​നും മു​സ്ലിം ലീ​ഗി​നും പി​ന്നി​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​കാ​നാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. നി​ല​വി​ല്‍ 35 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മു​പ്പ​തി​നാ​യി​ര​ത്തി​ല്‍​പ്പ​രം വോ​ട്ടു​ക​ള്‍​ക​ഴി​ഞ്ഞ ത​വ​ണ​ല​ഭി​ച്ചി​രു​ന്ന​താ​യി ആ​ര്‍​എ​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നു മു​ന്നി​ല്‍​അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കി​ല്‍​പ​റ​യു​ന്നു. ഇ​തി​ല്‍ നേ​മ​ത്തും കാ​സ​ര്‍​ഗോ​ഡും കാ​ട്ടാ​ക്ക​ട​യും 45000ത്തോ​ളം ​വോ​ട്ടു​ക​ള്‍ ബി​ജെ​പി​ക്കു​ണ്ട്. മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​ത് അ​മ്പ​തി​നാ​യി​രം ക​ട​ന്നു. ആ​റ്റി​ങ്ങ​ല്‍, കു​ന്ദ​മം​ഗ​ലം, പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, മ​ല​മ്പു​ഴ, നാ​ട്ടി​ക, മ​ണ​ലൂ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട, പു​തു​ക്കാ​ട്, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 35,000 ത്തോ​ളം​വോ​ട്ടു​ക​ള്‍​ ബി​ജെ​പി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ മെ​മ്പ​ര്‍​ഷി​പ്പ് ക്യാ​മ്പ​യി​നു​ക​ളി​ല്‍​ ഉ​ള്‍​പ്പെ​ടെ​യു​ള്ള​പ്ര​തി​ക​ര​ണം വ​ച്ചു​നോ​ക്കു​മ്പോ​ള്‍ വി​ജ​യം അ​പ്രാ​പ്യ​മ​ല്ലെ​ന്നു സം​ഘ​പ​രി​വാ​ര്‍​ ക​രു​തു​ന്നു. ക്യാന്പ് ചെയ്തു പ്രചാരണംസം​ഘ​പ​രി​വാ​ര്‍ അ​ജ​ൻഡയു​ടെ ഭാ​ഗ​മാ​യാ​ണ് ശ​ബ​രി​മ​ല നാ​ള്‍ വ​ഴി​ക​ളു​മാ​യി ബി​ജെ​പി പ്ര​ച​ര​ണ​രം​ഗ​ത്തെ​ത്തു​ന്ന​ത്. സുരേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​താ​ക​ട്ടെ ആ​ര്‍​എ​സ​്എ​സ് മു​ഖ്യ​നാ​യ…

Read More

ശോ​ഭ​യോ​ട് മ​മ​ത​യി​ല്ലാ​തെ സു​രേ​ന്ദ്ര​ന്‍; മ​യ​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര​നേ​തൃ​ത്വം; ഉ​ള്‍​പ്പോ​ര് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത

  ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: ബി​ജെ​പി​യി​ലെ ഉ​ള്‍​പ്പോ​ര് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ 21ന് ​ആ​രം​ഭി​ക്കു​ന്ന വി​ജ​യ് യാ​ത്ര​യ്ക്കു​ മു​മ്പു ​പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം. ശോ​ഭാ സു​രേ​ന്ദ്ര​ന്‍ പാ​ര്‍​ട്ടി​ക്കു​വി​ധേ​യ​യാ​കാ​തെ ത​ന്നി​ഷ്ടം കാ​ണി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക വി​ഭാ​ഗം മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. പാ​ര്‍​ട്ടി​യു​മാ​യി ചേ​ര്‍​ന്നു പോ​ക​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി ഔ​ദ്യോ​ഗി​ക വി​ഭാ​ഗം ഉ​റ​ച്ചു​നി​ല്‍​ക്കു​മ്പോ​ള്‍ ഈ ​മ​നോ​ഭാ​വ​ത്തി​ലാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വ​വും. കെ. ​സു​രേ​ന്ദ്ര​നെ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തു​ള്ള നീ​ക്കു​പ്പോ​ക്കി​നു മാ​ത്ര​മേ കേ​ന്ദ്ര​വും ത​ല്‍​ക്കാ​ലം ചെ​വി​ക്കൊ​ടു​ക്കു​ക​യു​ള്ളൂ. അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ന്‍ കെ.​പി. ന​ഡ്ഡ തൃ​ശൂ​രി​ല്‍ വ​ന്ന​പ്പോ​ള്‍ പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ ശോ​ഭാ സു​രേ​ന്ദ്ര​ന്‍ പ​ങ്കെ​ടു​ത്ത​തു പാ​ര്‍​ട്ടി​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ഞ്ഞു​രു​കു​ന്നു​വെ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രു​ണ്ട്. ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ ഇ​തു​വ​രെ കേ​ന്ദ്ര​വും സം​സ്ഥാ​ന നേ​തൃ​ത്വ​വും ത​യാ​റാ​യി​ട്ടി​ല്ല. അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ന്‍ ന​ഡ്ഡ വ​ന്നു​വെ​ങ്കി​ലും ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ​രാ​തി​യി​ല്‍ തീ​ര്‍​പ്പു ക​ല്പി​ക്കാ​നോ ഒ​രു മേ​ശ​ക്കു​ചു​റ്റു​മി​രു​ന്നു സം​സാ​രി​ക്കാ​നോ ത​യാ​റാ​യി​ട്ടി​ല്ല.…

Read More

ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു ! എന്തു കൊണ്ട് ബിജെപിയില്‍ ചേര്‍ന്നുവെന്നതിന് ജേക്കബ് തോമസ് നല്‍കുന്ന ഉത്തരം ഇങ്ങനെ…

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട താന്‍ ബിജെപി തിരഞ്ഞെടുത്തുവെന്നതിനെ വിശദീകരിക്കുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് തന്റെ ബിജെപി പ്രവേശത്തെക്കുറിച്ച് മനസ്സു തുറന്നത്. ജേക്കബ് തോമസ് ഐ.പി.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഞാന്‍ എന്തു കൊണ്ട് BJP ആയി ? സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു – എന്റെ ജനങ്ങള്‍ക്കായി ‘എന്റെ…

Read More

പ്രതിച്ഛായയില്ലാത്ത നേതാക്കളെ എടുത്ത് തൃണമൂലിന്റെ ‘ബി’ ടീമാവാനില്ല ! തൃണമൂലില്‍ നിന്ന് വരുന്ന നേതാക്കളെയെല്ലാം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുമായി ബിജെപി…

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ദിനംപ്രതി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തൃണമൂലില്‍ നിന്നെത്തുന്ന നേതാക്കളെയെല്ലാം കണ്ണുമടച്ച് സ്വീകരിച്ചിരുന്ന ബിജെപി ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. അഴിമതിക്കേസുകളില്‍ ആരോപണ വിധേയരായ പലരും ഇതിനിടയ്ക്ക് തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുള്ളതായാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ബിജെപി പുനര്‍ വിചിന്തനം നടത്തുന്നത്. മോശം പ്രതിച്ഛായയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റെ ‘ബി’ ടീമായി മാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറയുന്നത്. ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈലാഷ് വിജയ് വര്‍ഗിയയാണ്. ഇനി മുതല്‍ കൂട്ടത്തോടെ വരുന്നവരെ ഒറ്റയടിക്ക് പാര്‍ട്ടിയിലെടുക്കില്ലെന്നും സൂക്ഷ്മ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സീറ്റുകള്‍ ലക്ഷ്യമാക്കി തൃണമൂലില്‍ നിന്ന് എംഎല്‍എമാര്‍…

Read More

ബി​ജെ​പി​യി​ലെ ഗ്രൂ​പ്പ് ത​ര്‍​ക്കം ശ​ക്തം; പ​ല​രെ​യും വെ​ട്ടി​നി​ര​ത്താ​ന്‍ നീ​ക്കം; പൊഴിയാനൊരുങ്ങി അണികൾ…

കൊ​ച്ചി: കാ​ല​ങ്ങ​ളാ​യി ബി​ജെ​പി​യി​ല്‍ ന​ട​മാ​ടു​ന്ന ഗ്രൂ​പ്പും വി​ഭാ​ഗീ​യ​ത​യും മ​റ​നീ​ക്കി പു​റ​ത്തു വ​രു​ന്നു. ത​ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​റ​ഞ്ഞു​നി​ന്ന ചേ​രി​തി​രി​ഞ്ഞു​ള്ള ഗ്രൂ​പ്പ് ക​ളി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​റ​യു​മെ​ന്ന ഭ​യം അ​ണി​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​വും മ​റു​വി​ഭാ​ഗ​വും കൊ​മ്പു​കോ​ര്‍​ത്ത​തു കൊ​ണ്ടാ​ണ് പ​ല പ്ര​മു​ഖ​രും ത​ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന ആ​രോ​പ​ണം​ശ​ക്ത​മാ​യി​രി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു പ​ല മേ​ഖ​ല​ക​ളി​ലും പ​രാ​തി​ക​ള്‍ ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന്‍റെ അ​പ്ര​മാ​ദി​ത്വം മൂ​ലം എ​തി​ര്‍​വി​ഭാ​ഗം പ്ര​തി​ഷേ​ധ​ത്തി​ല്‍ മാ​ത്രം ഒ​തു​ക്കു​ക​യാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നും കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ന​യി​ക്കു​ന്ന ഒ​രു​വി​ഭാ​ഗ​വും മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. കൃ​ഷ്ണ​ദാ​സ് ന​യി​ക്കു​ന്ന മ​റു​വി​ഭാ​ഗ​വും ശ​ക്ത​മാ​യ ചേ​രി​പ്പൊ​രി​ല്‍ ത​ന്നെ​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ത​ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​താ​വ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​തു ത​ന്നെ ഗ്രൂ​പ്പി​ന്‍റെ ക​ളി​യാ​ണെ​ന്ന ആ​ക്ഷേ​പം പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ശ​ക്ത​മാ​ണ്.

Read More

ബിജെപി സ്ഥാനാർഥിയാകാൻ സിനിമാക്കാരെയും പൊതുസമ്മതരെയും ആവശ്യമുണ്ട്! നേതാക്കളുടെ വീതംവയ്പ് ഇക്കുറി നടക്കില്ല; പരിചിതമുഖങ്ങളിൽ കേന്ദ്രത്തിന് അതൃപ്തി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന​ഘ​ട​കം ന​ല്‍​കി​യ പേ​രു​ക​ളി​ല്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. പൊ​തു സ​മ്മ​ത​രു​ടെ പേ​രു​ക​ള്‍ സം​സ്ഥാ​ന നേ​തൃ​ത്വം നി​ര്‍​ദേ​ശി​ക്കാ​തെ പ​രി​ചി​ത​മാ​യ മു​ഖ​ങ്ങ​ള്‍ അ​യ​ച്ച​താ​ണ് കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. ഔ​ദ്യോ​ഗി​ക​മാ​യി ച​ര്‍​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്നി​ല്ലെ​ങ്കി​ലും രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പൊ​തു​സ​മ്മ​ത​രെ നി​ര്‍​ത്താ​നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് താ​ത്പ​ര്യം. എ​ന്നാ​ല്‍ സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ക​ട്ടെ നേ​താ​ക്ക​ളു​ടെ വീ​തം വ​യ്പ് എ​ന്ന​നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ നീ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ് ക​ടു​ത്ത എ​തി​ര്‍​പ്പു​യ​ര്‍​ത്തി​ക​ഴി​ഞ്ഞു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ഡ ഉ​ട​ന്‍ കേ​ര​ള​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പൊ​തു​സ​മ്മ​ത​രെ ക​ണ്ടെ​ത്താ​ന്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ക​ഴി​യാ​ത്ത​ത് വ​ലി​യ അ​വ​മ​തി​പ്പാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ല്‍ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റ് പാ​ര്‍​ട്ടി​ക​ളി​ല്‍ നി​ന്നും അ​ണി​ക​ളു​ടെ പി​ന്തു​ണ​യു​ള്ള നേ​താ​ക്ക​ളെ അ​ട​ര്‍​ത്തി​മാ​റ്റു​ക എ​ന്ന ഉ​ത്ത​രേ​ന്ത്യ​ന്‍ ത​ന്ത്രം കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ബോ​ധ്യ​മാ​ണ് ഇ​തു​വ​ഴി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം പൊ​തു​സ​മ്മ​ത​രും ബി​ജെ​പി സം​സ്ഥാ​ന…

Read More

മോദി പ്രഭാവത്തില്‍ വന്‍ മുന്നേറ്റം നടത്തി ബിജെപി ! നിതീഷ് മുഖ്യമന്ത്രി ആയാലും ഭരണചക്രം തിരിക്കുക ബിജെപി തന്നെ; തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകള്‍ ശരിയാകുമ്പോള്‍…

ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും ബിഹാറില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചിട്ടും നേട്ടമുണ്ടാക്കിയത് എന്‍ഡിഎ. സഖ്യത്തില്‍ നിതീഷ് കുമാറിന് കോട്ടം വന്നപ്പോള്‍ നേട്ടമായത് ബിജെപിയ്ക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചത് ക്ഷീണം ചെയ്തതാവട്ടെ നിതീഷിനും ജെഡിയുവിനും മാത്രവും. എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചുവെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ ചില സര്‍വേകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നുമായിരുന്നു പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫലം. 70 സീറ്റില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിന് എത്തിയത്. ആ ലക്ഷ്യം അവര്‍ കൈവരിക്കുകയും ചെയ്തു. നിതീഷിനോടെതിര്‍പ്പുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രമേ ബിജെപിയ്‌ക്കെതിരേ മത്സരിച്ചുള്ളൂ. മാത്രമല്ല നരേന്ദ്രമോദിയോടും ബിജെപിയോടും എതിര്‍പ്പൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപി പാര്‍ട്ടികളില്‍ ഒന്നാമനായാലും നിതീഷ് തന്നെയാകും മുഖ്യനെന്ന് ബിജെപി മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…

Read More

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ചു ! പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ്…

കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലേക്ക് ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. ആര്‍ക്കെങ്കിലും തന്റെ പരാമര്‍ശം അവഹേളനമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തുകയും വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയും ചെയ്ത ഇമര്‍തി ദേവിയ്‌ക്കെതിരേയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം. ‘ഞാന്‍ അവഹേളിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് അവര്‍ (ബിജെപി) പറയുന്നു. ഏത് പരാമര്‍ശം. ഞാന്‍ സത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ കമല്‍നാഥ് പറഞ്ഞു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് കമല്‍നാഥ് പറയുകയും ചെയ്തു. ദാബ്രയില്‍ നടന്ന യോഗത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമര്‍തി ദേവിയെ ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ച കമല്‍നാഥിന്റെ പരാമര്‍ശം…

Read More

കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാം… സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും സഖാവ് പുഷ്പന്റെ സഹോദരനുമായ ശശി ബിജെപിയില്‍ ചേര്‍ന്നു; കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരന്റെ നീക്കത്തില്‍ ഞെട്ടിത്തരിച്ച് സിപിഎം…

കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങളായി കിടക്കയില്‍ കഴിയുന്ന പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവര്‍ത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. കണ്ണൂരില്‍ ബിജെപി തലശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സി പി എമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇനി ബിജെപിയില്‍…

Read More

രാജസ്ഥാന്‍ രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവിലേക്ക് ! ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടിയുണ്ടാക്കും;ഗെലോട്ട് സര്‍ക്കാര്‍ വീഴുമോ ?

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയേക്കുമെന്ന് സൂചന. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും താന്‍ ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമായി. തുടര്‍ന്നാണ് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന വിവരം പുറത്തു വരുന്നത്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. സിഎല്‍പി യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നദ്ദയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നേ നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു. ബി.ജെ.പി.യിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ഇതില്‍…

Read More