ക​ടു​വ കെ​ണി​യി​ലാ​യി ! ദീ​ർ​ഘ നി​ശ്വാ​സ​ത്തോ​ടെ മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് നി​വാ​സി​ക​ൾ

ഇ​ടു​ക്കി: മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ഭീ​തി പ​ര​ത്തി​യ ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​ടു​വ കു​ടു​ങ്ങി​യ​ത്. ക​ടു​വ​യെ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​താ​യി വ​നം വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ഭീ​തി വി​ട്ടു മാ​റി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ചു പ​ശു​ക്ക​ളെ ക​ടു​വ കൊ​ന്നി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്ത് മൂ​ന്നു കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. നാ​ട്ടു​കാ​ർ വീ​ടു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു. കെ​ണി​യി​ൽ കു​ടു​ങ്ങി​യ ക​ടു​വ​യെ മൂ​ന്നാ​റി​ലെ വ​നം വ​കു​പ്പ് പ​രി​സ​ര​ത്തേ​യ്ക്ക് മാ​റ്റി. ക​ടു​വ​യു​ടെ ആ​രോ​ഗ്യ സ്ഥി​തി മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി വെ​റ്റി​ന​റി സ​ർ​ജ​ൻ അ​ട​ങ്ങി​യ വി​ദ​ഗ്ധ​സം​ഘ​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ക​ടു​വ​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്ക​ൻ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം മൂ​ന്നാ​റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ക​ടു​വ​യെ…

Read More

കാഴ്ച ശക്തിയില്ലാത്തയാള്‍ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ! ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി തമിഴ്നാട് സിപിഎം

ഇന്നേവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാന്‍ ധൈര്യപ്പെടാത്ത ധീരമായ തീരുമാനവുമായി തമിഴ്‌നാട് സിപിഎം. കാഴ്ച ശക്തിയില്ലാത്ത വ്യക്തിയ്ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയാണ് തമിഴ്നാട് സിപിഎം ഏവരുടേയും ശ്രദ്ധാകേന്ദ്രമായത്. അഭിഭാഷകന്‍ കൂടിയായ ബി.എസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചെങ്കല്‍പ്പേട്ട് സിപിഎം ജില്ലാ ഘടകമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ അണ്ണ, സജീവമായി പാര്‍ട്ടിക്കൊപ്പം പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ഉള്‍ക്കാഴ്ച കൊണ്ടും പ്രതിസന്ധികളിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. മൂന്ന് വയസു മുതലാണ് അണ്ണായ്ക്ക് കാഴ്ച ശക്തി കുറഞ്ഞു വന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശേഷം 2014ല്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ പിന്നീടും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സജീവമായി മുന്നിലുണ്ടായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. നിലപാടിനെ പ്രശംസിച്ച് രാഷ്ട്രീയത്തിനപ്പുറം ഒട്ടേറെ…

Read More