കാഴ്ച ശക്തിയില്ലാത്തയാള്‍ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ! ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി തമിഴ്നാട് സിപിഎം

ഇന്നേവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാന്‍ ധൈര്യപ്പെടാത്ത ധീരമായ തീരുമാനവുമായി തമിഴ്‌നാട് സിപിഎം. കാഴ്ച ശക്തിയില്ലാത്ത വ്യക്തിയ്ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയാണ് തമിഴ്നാട് സിപിഎം ഏവരുടേയും ശ്രദ്ധാകേന്ദ്രമായത്. അഭിഭാഷകന്‍ കൂടിയായ ബി.എസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചെങ്കല്‍പ്പേട്ട് സിപിഎം ജില്ലാ ഘടകമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ അണ്ണ, സജീവമായി പാര്‍ട്ടിക്കൊപ്പം പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ഉള്‍ക്കാഴ്ച കൊണ്ടും പ്രതിസന്ധികളിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. മൂന്ന് വയസു മുതലാണ് അണ്ണായ്ക്ക് കാഴ്ച ശക്തി കുറഞ്ഞു വന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശേഷം 2014ല്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ പിന്നീടും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സജീവമായി മുന്നിലുണ്ടായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. നിലപാടിനെ പ്രശംസിച്ച് രാഷ്ട്രീയത്തിനപ്പുറം ഒട്ടേറെ…

Read More

ഒരു പഞ്ചായത്തില്‍ രണ്ടു സെക്രട്ടറിമാര്‍ ! നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മുതുകുളം പഞ്ചായത്ത് ഓഫീസ്;സംഭവം ഇങ്ങനെ…

നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മുതുകുളം പഞ്ചായത്ത്. ഒരേ സമയം രണ്ടു സെക്രട്ടറിമാര്‍ ജോലിയ്‌ക്കെത്തിയതാണ് ഏവരെയും ഞെട്ടിച്ചത്. സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിന് സ്റ്റേ വാങ്ങി തിരികെയെത്തിയതാണ് ബുധനാഴ്ച രാവിലെ പഞ്ചായത്തില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. രാവിലെ പുതിയ പഞ്ചായത്ത് സെക്രട്ടറിയായ ആര്‍ ദിലീപ് കുമാര്‍ എത്തിയപ്പോഴാണ് മാറിപ്പോയ സെക്രട്ടറി ലത വീണ്ടും ചാര്‍ജെടുത്ത വിവരം അറിയുന്നത്. മുകളില്‍നിന്ന് ഉത്തരവ് ലഭിക്കാത്തതിനാല്‍ ദിലീപ് കുമാറും പഞ്ചായത്തില്‍ തന്നെ തുടരുകയായിരുന്നു. ഇരുവരും സുഭിക്ഷ കേരളം പദ്ധതിയുടെ പഞ്ചായത്തുതല യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. മുതുകുളത്ത് കുറച്ചുനാളുകളായി പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും തമ്മില്‍ ശീതസമരത്തിലാണ്. പ്രസിഡന്റ് ജെ ദാസന്‍ ഉള്‍പ്പെടെയുള്ള 10 അംഗങ്ങള്‍ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഭരണസമിതിയോട് ആലോചിക്കാതെ തന്നിഷ്ടപ്രകാരമാണ് സെക്രട്ടറി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നായിരുന്നു പ്രസിഡന്റിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയെ സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന്…

Read More