ഇ​തൊ​ക്കെ​യെ​ന്ത് ! ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ലൂ​ടെ 120 കി​ലോ​മീ​റ്റ​ര്‍ നീ​ന്തി ക​ടു​വ​യെ​ത്തി​യ​ത് ഒ​രു ദ്വീ​പി​ല്‍; അ​ഭ​യം പ്രാ​പി​ച്ച​ത് പു​രാ​ത​ന ക്ഷേ​ത്ര​ത്തി​ല്‍; വീ​ഡി​യോ വൈ​റ​ല്‍…

ക​ര​യി​ല്‍ ജീ​വി​ക്കു​ന്ന മൃ​ഗ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ നീ​ന്തു​ന്ന​തി​ന്റെ പ​ല വീ​ഡി​യോ​ക​ളും ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ലൂ​ടെ നീ​ന്തു​ന്ന ക​ടു​വാ​യി​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​രം. അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ലാ​ണ് സം​ഭ​വം. ബം​ഗാ​ള്‍ ക​ടു​വ 120 കി​ലോ​മീ​റ്റ​ര്‍ നീ​ന്തി​യ​താ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​നു​മാ​നി​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ന്തി ഗു​വാ​ഹ​ത്തി​ക്ക് സ​മീ​പം ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക് ന​ടു​വി​ലു​ള്ള പീ​കോ​ക്ക് ദ്വീ​പി​ലാ​ണ് ക​ടു​വ അ​ഭ​യം പ്രാ​പി​ച്ച​ത്. പ്ര​സി​ദ്ധ​മാ​യ പു​രാ​ത​ന ക്ഷേ​ത്രം ഉ​മാ​ന​ന്ദ സ്ഥി​തി ചെ​യ്യു​ന്ന​ത് ഈ ​ദ്വീ​പി​ലാ​ണ്. ദ്വീ​പി​ലെ ഇ​ടു​ങ്ങി​യ ഗു​ഹ​യാ​ണ് ക​ടു​വ താ​വ​ള​മാ​ക്കി​യ​ത്. ക​ടു​വ ദ്വീ​പി​ല്‍ എ​ത്തി​യ​താ​യി വി​വ​രം അ​റി​ഞ്ഞ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ വി​ശ്വാ​സി​ക​ളെ സ്ഥ​ല​ത്ത് നി​ന്ന് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റി. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ല്‍ ക​ടു​വ​യെ മ​യ​ക്കി​കി​ട​ത്തി​യ ശേ​ഷം മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റി. ഉ​മാ​ന​ന്ദ ക്ഷേ​ത്ര​ത്തി​ലെ ജോ​ലി​ക്കാ​രാ​ണ് ക​ടു​വ നീ​ന്തു​ന്ന​ത് ക​ണ്ട​ത്. എ​ല്ലാ ദി​വ​സ​വും നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി…

Read More

ചൈനയുടെ രഹസ്യനീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ഇന്ത്യ ! ബ്രഹ്മപുത്ര നദിയ്ക്ക് അടിയിലൂടെ ചൈനീസ് അതിര്‍ത്തിയിലേക്ക് രഹസ്യ തുരങ്കം നിര്‍മിക്കാനൊരുങ്ങുന്നു…

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങള്‍ നാള്‍ക്കുനാള്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി ഇന്ത്യ. ചൈനീസ് അതിര്‍ത്തിയിലേക്ക് ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കപാത നിര്‍മിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ വിവരം. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിര്‍മിക്കുകയെന്നാണ് വിവരങ്ങള്‍. തുരങ്കപാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 12 മുതല്‍ 15 കിലോമീറ്റര്‍ വരെയാകും നിര്‍ദിഷ്ട തുരങ്ക പാതയുടെ നീളം. നിര്‍മാണത്തിലെ പ്രതിസന്ധികള്‍ പരിഗണിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വരാം. റോഡ്, റെയില്‍ പാത അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നുള്ള തുരങ്കം എന്നിങ്ങനെയാണ് പദ്ധതിയിലുള്ളത്. നദിയുടെ അടിത്തട്ടില്‍ കൂടി തുരങ്കം നിര്‍മിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് എന്തുതരം തുരങ്കമാണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കം നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും…

Read More