കെട്ടിച്ച് തരുമോയെന്ന് ചോദിച്ച നിമിഷം രശ്മിയുടെ അമ്മ ചൂലെടുത്തു ! പിന്നെ ഏകമാര്‍ഗം ഒളിച്ചോട്ടമായിരുന്നു;മനസ്സു തുറന്ന് പാഷാണം ഷാജി…

മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക് എത്തി വിജയം കൈവരിച്ച താരങ്ങളിലൊരാളാണ് സാജു നവോദയ എന്ന പാഷാണം ഷാജി.

മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്കും ചുവടുവെച്ച സാജു തുടര്‍ന്ന് കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു.

അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സാജു നവോദയയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തെത്തുന്നത്.

കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഷോ പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ബിഗ്‌ബോസില്‍ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്ക്കൊപ്പം ചേര്‍ന്ന് യൂട്യൂബ് ചാനലും സാജു നവോദയ തുടങ്ങിയിരുന്നു.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലപ്പോഴും സാജു തുറന്ന് പറഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നതിനാല്‍ എടുക്കേണ്ടി വന്ന റിസ്‌ക്കുകളെ കുറിച്ചും രശ്മിയെ ഓട്ടോയില്‍ കടത്തി കൊണ്ടു പോയതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് സാജു ഇപ്പോള്‍.

മലയാളത്തിന്റെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെ ആയിരുന്നു സാജുവിന്റെ തുറന്നു പറച്ചില്‍.

സാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…വിവാഹം എന്ന് ചിന്തിച്ചപ്പോള്‍ തന്നെ ആദ്യം രശ്മിയുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ പറഞ്ഞു. അമ്മയോട് ആണ് പറഞ്ഞത്.

കേള്‍ക്കേണ്ട താമസം അമ്മ ചൂലെടുത്തു. നിനക്കൊന്നും എന്റെ മോളെ കെട്ടിച്ച് തരില്ലെന്ന് പറഞ്ഞു. അപ്പുറത്ത് അച്ഛന്‍ നില്‍ക്കുന്നുണ്ടായിരുന്നു എങ്കിലും ചോദിക്കാന്‍ പോയില്ല.

കാരണം അദ്ദേഹത്തിന്റെ കൈയ്യില്‍ ചുറ്റികയുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ തന്നെ ഒളിച്ചോടാന്‍ തീരുമാനിച്ചു. ഓട്ടോറിക്ഷയില്‍ കയറിയാണ് ഒളിച്ചോടിയത്.

ഒളിച്ചോട്ടമാണെന്ന് മനസിലായ ഡ്രൈവര്‍ കാശ് പോലും വാങ്ങാതെ കൃത്യ സ്ഥലത്ത് എത്തിച്ചു.കൂട്ടുകാരന്റെ വീട്ടില്‍ തങ്ങിയാണ് രജിസ്റ്റര്‍ വിവാഹം നടന്നത്.

വിവാഹ ശേഷം സംഭവമറിഞ്ഞ വീട്ടുകാര്‍ പരസ്പരം സംസാരിച്ച് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. തീയ്യതി നിശ്ചയിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു. രശ്മിയെ കൂട്ടാന്‍ അവളുടെ വീട്ടില്‍ നിന്ന് ഒരുപാട് ആളുകള്‍ വന്നിരുന്നു.

ഒളിച്ചോടിപ്പോയ എന്ന കൂട്ടാന്‍ ആരും വന്നില്ല. ഞാന്‍ തന്നെ ബസ് കയറി വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിതം മുന്നോട്ട് പോകുന്നു എന്നും സാജു പറയുന്നു.

Related posts

Leave a Comment