വീഡിയോയില്‍ കണ്ടത് ജെസ്‌നയെ തന്നെയെന്ന് പോലീസ് ! അല്ലെന്ന് കുടുംബം; ജെസ്‌നയെ കണ്ടെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഒരു സംഘം പോലീസ് ബംഗളുരുവിലേക്ക്…

കോട്ടയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കടയുടെ മുമ്പില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌ന തന്നെയെന്ന് പോലീസിന്റെ നിഗമനം.മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ജെസ്‌നയെകണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് സിസിടിവിയില്‍ കണ്ടത് ജെസ്‌നയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജെസ്‌നയാണെന്ന് ഉറപ്പുപറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്‌നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ അന്നു രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. ആറുമിനിറ്റിനു ശേഷം ആണ്‍ സുഹൃത്തിനേയും സിസിടിവി ദൃശ്യങ്ങളില്‍…

Read More

കുളിമുറിയ്ക്കു സമീപം സ്ഥിരം പതുങ്ങിയെത്തുന്ന ആളെ തിരിച്ചറിയാന്‍ സിസിടിവി വച്ചു; കാമറയില്‍ പതിഞ്ഞ ആളെക്കണ്ട് യുവതി ഞെട്ടി; കുളിസീന്‍ പിടിക്കാന്‍ വരുന്നത് നഗ്നനായി…

തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ഒരു വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നത്. രാത്രികാലങ്ങളില്‍ എന്നും വീട്ടിലെ കുളിമുറിയ്ക്കു സമീപം ആരോ വരുന്നുണ്ടെന്ന സംശയം വീട്ടുകാര്‍ക്ക് ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് വീട്ടില്‍ സിസിടിവി വച്ചത്. മോഷ്ടാവാണെന്നായിരുന്നു വീട്ടുകാരുടെ ധാരണ. എന്നാല്‍ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വീട്ടുകാരുടെ കണ്ണു തള്ളിച്ചു. നഗ്‌നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ആളെയാണ് വീഡിയോയില്‍ കണ്ടത്. അടുത്തിടെ പ്രദേശത്ത് കള്ളന്മാരുടെ ശല്യം ഉണ്ടായതും വാര്‍ത്തകളിലും മറ്റും കള്ളന്മാരുടെ അക്രമത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതും മൂലം അമ്മയും മകളും മാത്രം താമസിക്കുന്ന വീടിന്റെ സുരക്ഷയ്ക്കായാണ് സിസിടിവി ഘടിപ്പിച്ചത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ നാല്‍പത് വയസ് പ്രായം വരുന്ന പുരുഷനാണ് സിസിടിവിയില്‍ പതിഞ്ഞത്. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഇയാളുടെ വേഷം ഒരു മുണ്ട് മാത്രമായി കുറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരുനില വീട്ടില്‍ ആദ്യം കിടപ്പുമുറികളുടെ ജനാലകള്‍ക്ക് അരികിലും പിന്നീട് ബാത്ത്‌റൂമിന് സമീപവും…

Read More

ഇങ്ങനെയും പണി കൊടുക്കാം ! കടയുടെ മുന്നില്‍ സ്ഥിരമായി മൂത്രത്തിന്റെ ഗന്ധം വന്നതിനെത്തുടര്‍ന്ന് ഉടമ സിസിടിവി വച്ചു; കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉടമയെ ഞെട്ടിച്ചുകളഞ്ഞു…

ആലുവ: കടയുടെ മുന്നില്‍ സ്ഥിരമായി മൂത്രത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കടയുടമ സിസിടിവി വയ്ക്കുന്നത്. തുടര്‍ന്ന് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് ഉടമയുടെ കണ്ണുതള്ളി. രാത്രി പത്തു മണിയോടെ ഒരാള്‍ കുപ്പിയില്‍ മൂത്രവുമായെത്തി കടയ്ക്ക് മുന്നില്‍ തളിക്കുകയും, മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. ആലുവ ജില്ല ആശുപത്രിയില്‍ സെഷന്‍സ് എന്ന കടയ്ക്ക് മുന്നിലാണ് സാമൂഹിക വിരുദ്ധന്റെ അഴിഞ്ഞാട്ടം കണ്ടെത്തിയത്. സ്ഥിരമായി ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നഗരസഭയുടെ കാനയില്‍ നിന്നുള്ള ഗന്ധമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് കടയുടെ ഷട്ടര്‍ ദ്രവിച്ച് തുടങ്ങിയതോടെ ഇതിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ സിസിടിവി സ്ഥാപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ യുവാവ് ആരാണെന്ന് തിരിച്ചറിയാനാകാതെ വന്നപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയും, കുറ്റവാളിയെ പോലീസ് പിടികൂടുകയും ചെയ്തു. എന്തായാലും ഇത്തരമൊരു സംഭവം കേരളത്തില്‍ ആദ്യമായാണെന്നാണ് പോലീസ് പറയുന്നത്.  

Read More

മാല പൊട്ടിക്കാതിരിക്കാന്‍ സ്ത്രീകള്‍ മാലയില്‍ കൈവയ്ക്കും; പക്ഷെ ബൈക്കിലെത്തുന്നയാള്‍ പിടിക്കുന്നത് മറ്റു പലയിടത്തും; സിസിടിവിയില്‍ കുടുങ്ങിയ തൃശൂരിലെ ഞരമ്പുരോഗിയുടെ രീതികള്‍ ഇങ്ങനെ…

തൃശൂര്‍ : തൃശൂരിലെ ഞരമ്പുരോഗിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. മാലപൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന സാമൂഹിക വിരുദ്ധനെ ഈസ്റ്റ് പോലീസാണ് പിടികൂടിയത്. വടക്കാഞ്ചേരി സ്വദേശി സനില്‍ ആണ് അറസ്റ്റിലായത്. അജ്ഞാതന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇരുപതോളം യുവതികള്‍ നല്‍കിയ പരാതിക്കു പിന്നാലെ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പ്രതി ഞരമ്പുരോഗിയാണെന്നു വ്യക്തമായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. വിമല കോളജ് പരിസരത്ത് ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഒരു യുവതി പൊലീസിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സമാനമായി പരാതികള്‍ ലഭിച്ച സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ ഒരു കേസിലും മാല പൊട്ടിച്ചിട്ടില്ലെന്നു വ്യക്തമായി. ഇതോടെയാണ് പ്രതിയുടെ ഉദ്ദേശം മാല അല്ലെന്നു വ്യക്തമായത്. മഞ്ഞ ബാഗ് കഴുത്തിലിട്ട് കറുത്ത ഹെല്‍മറ്റ് വച്ചു…

Read More