ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയ്ക്കു സമീപമുള്ള സഞ്ജീവനി ഫുഡ്കോര്ട്ടില്നിന്നു പൊറോട്ടയും നാടന്‍ താറാവുകറിയും ചിക്കന്‍ ബിരിയാണിയും പാല്ക്കപ്പയുമൊക്കെ കഴിച്ചാല്‍ വയറും നിറയും ജീവകാരുണ്യ പ്രവര്‍ത്തനവുമാകും. ബ്ലഡ് കാന്‍സര്‍ ബാധിച്ച ഏബല്‍ ജയ്സണ്‍ എന്ന ഒമ്പതുവയസുകാരന്റെ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായാണ് പാറേല്പ്പള്ളിക്ക് എതിര്‍വശത്ത് എസ്വിഡി സെമിനാരിയിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ വേറിട്ട ഈ ഭക്ഷണവിതരണശാല പ്രവര്‍ത്തിപ്പിക്കുന്നത്. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള നെടുംകുന്നം സഞ്ജീവനി റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ ഫാ. മോബന്‍ ചൂരവടി, ബര്‍സാര്‍ ഫാ. ആന്റണി കാച്ചാംകോട് എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും ജാതിമതഭേദമെന്യേയുള്ള ഒരുപറ്റം ആളുകളുമാണ് കാരുണ്യത്തിന്റെ ഈ ഭക്ഷണശാലയിലയില് ഭക്ഷണം തയാറാക്കുന്നതും വിളമ്പുന്നതും. മുക്കൂട്ടുതറ സ്വദേശികളായ ജയ്സന്റെയും മായയുടെയും ഏകമകനായ ഏബലിന് നാലര വയസില്‍ രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ ഇവര്‍ താമസിച്ചത് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ്മാതാ കെയറിലായിരുന്നു. ഫാ. മോബന്‍…
Read More