എന്റെ മകള്‍ തനിച്ചാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല ! അഭിനയ രംഗത്തു നിന്നും ഇടവേള എടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സജിത ബേട്ടി

മലയാള സിനിമ-സീരിയല്‍ രംഗത്ത് സജീവമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് സജിത ബേട്ടി അപ്രതീക്ഷിതമായി അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയത്. 2012 ല്‍ വിവാഹം കഴിഞ്ഞ സജിത അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് തന്നെ നിറഞ്ഞുനിന്നു. രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ സജിത അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിട്ട്. ഇപ്പോഴിതാ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സജിത. ഞാന്‍ അങ്ങിനെ ഇടവേള എടുത്തു എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ എന്റെ മകള്‍ക്ക് ഒന്നര വയസ്സായി. അവളെ ഗര്‍ഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു.ഇപ്പോള്‍ അവളുടെ പിറകെയുള്ള ഓട്ടത്തിലാണ്. സമയം തികയുന്നില്ല. ഭര്‍ത്താവ് ബിസിനസ്സുകാരനാണ്. അപ്പോള്‍ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം എന്റെ മകള്‍ ഒറ്റയ്ക്കാകില്ലേ. അവള്‍ തനിച്ചാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. സജിത പറയുന്നു. അപ്പോള്‍ അവള്‍ക്ക് ഒരു പ്രായം…

Read More

സഹോദരപുത്രനൊപ്പം പാലക്കാട്ടു നിന്നും ഒളിച്ചോടിയ യുവതിയുടെ കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ടെത്തി ! യുവതിയും കാമുകനും പിടിയില്‍;സംഭവം ഇങ്ങനെ…

കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസുള്ള മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മ സുലൈഖയേയും കാമുകന്‍ അല്‍ത്താഫിനെയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മുഖത്തും കൈകാലുകളിലും ഗുരുതരപൊള്ളലുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. സുലൈഖ സഹോദരപുത്രന്‍ അല്‍ത്താഫിനൊപ്പം ഒളിച്ചോടുകയായിരുന്നെന്നു പോലീസ് പറയുന്നു. ഇരുവരെയും നടക്കാവ് സി.ഐ എ.വി. പ്രദീപ് ചോദ്യംചെയ്തു. കഴിഞ്ഞ 27-നാണ് പാലക്കാട്ടു നിന്നും സുലൈഖയേയും കുട്ടിയേയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സെല്‍വപുരം സ്വദേശി സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. സുബൈറും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കോഴിക്കോട്ട് കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയില്‍ പരിശോധയ്ക്കു വിധേയനാക്കി. കുട്ടിക്ക് അപകടത്തില്‍ പരുക്കേറ്റെന്നാണു സുലൈഖയുടെയും അല്‍ത്താഫിന്റെയും മൊഴി. കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്നു പിതാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

Read More

ബോംബ് സ്‌ഫോടനത്തില്‍ കാല്‍ നഷ്ടമായിട്ടും അവന്‍ പതറിയില്ല ! കൃത്രിമക്കാല്‍ വച്ച് ഡാന്‍സ് ചെയ്യുന്ന ബാലന്റെ വീഡിയോ തരംഗമാവുന്നു…

തിരിച്ചടികളില്‍ തളരാതെ മുമ്പോട്ടു കുതിക്കുന്ന ആളുകളെ ലോകം ധീരനെന്നു വാഴ്ത്തും. അത്തരമൊരാളാണ് അഹമ്മദ് എന്ന അഫ്ഗാന്‍ ബാലന്‍. ഇവന്റെ ഡാന്‍സാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഒരു കാല്‍ ഇല്ലാത്ത അഹമ്മദ് കൃത്രിമക്കാലിലാണ് നൃത്തം ചെയ്യുന്നതെന്ന് മനസ്സിലാവുമ്പോഴാണ് അവന്റെ ഡാന്‍സിന്റെ മഹത്വം നാം തിരിച്ചറിയുന്നത്. ആശുപത്രിയില്‍ നിന്നും കൃത്രിമക്കാല്‍ വച്ചതിന്റെ സന്തോഷത്തിലാണ് അഹമ്മദ് ചുവട് വെയ്ക്കുന്നത്. അഹമ്മദ് എന്നാണ് കുട്ടിയുടെ പേര്. അഫ്ഗാനിസ്ഥാനിലെ ഒരു റെഡ്ക്രോസ് ഓര്‍ത്തോപീഡിക് സെന്ററില്‍ നിന്നാണ് അഹമ്മദിന് കൃത്രിമക്കാല്‍ ഘടിപ്പിച്ച് നല്കിയത്. ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് അഹമ്മദിന്റെ വലത് കാല്‍ നഷ്ടപ്പെട്ടതെന്നാണ് വിവരം. വിഡിയോ കാണാം. Ahmad received artificial limb in @ICRC_af Orthopedic center, he shows his emotion with dance after getting limbs. He come from Logar and lost his leg in…

Read More

ആരുടെയും ചങ്കു തകര്‍ക്കും ഈ കാഴ്ച; റെയില്‍വെ ട്രാക്കിനു സമീപം മരിച്ചുകിടക്കുന്ന അമ്മയുടെ മാറില്‍നിന്നും മുലപ്പാല്‍ നുകര്‍ന്ന് പിഞ്ചുകുഞ്ഞ്

മരണപ്പെട്ട അമ്മയുടെ മാറില്‍ നിന്നു മുലപ്പാല്‍ നുകരുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം ചര്‍ച്ചയാകുന്നു. മധ്യപ്രദേശിലെ ദാമോയില്‍ നിന്നാണ് ഈ ഹൃദയഭേദകമായ ദൃശ്യം പകര്‍ത്തിയത്. ബുധനാഴ്ച രാവിലെ ട്രെയിന്‍ ഡ്രൈവറാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഉടന്‍തന്നെ ഇദ്ദേഹം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോള്‍ വിശന്ന് കരയുന്ന ഒരുവയസ് പ്രായമുള്ള ആണ്‍കുട്ടി അമ്മയുടെ മാറില്‍നിന്ന് മുലപ്പാല്‍ കുടിക്കാനുള്ള ശ്രമത്തിലായിരുന്നു. സംഭവം കാഴ്ചക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. യുവതിയും കുട്ടിയും ട്രെയിനില്‍നിന്ന് വീണതോ ട്രെയിന്‍തട്ടിയതോ ആകാമെന്നാണ് പോലീസിന്റെ നിഗമനം.യുവതിയുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നതിനാല്‍ അവന് പരിക്കേറ്റില്ല. യുവതിയുടെ മൃതദേഹവും കുട്ടിയേയും ഉടന്‍തന്നെ പോലീസ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പ്രവേശന ഫീസായ 10 രൂപ അടയ്ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ ആശുപത്രി അധികൃതര്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ ആദ്യം വിസമ്മതിക്കുകയായിരുന്നു.ആശുപത്രിയിലെ…

Read More