വിവാഹിതയായ യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം 25 പവന്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഉഴമലയ്ക്കല്‍ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനില്‍ രാജേഷ്(32) ആണ് പിടിയിലായത്. വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്. യുവതിയും ഭര്‍ത്താവും ചികിത്സയ്ക്കായി തിരുവനന്തപുരത്തു പോയ ദിവസമാണ് മോഷണം. ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ബന്ധു സൂക്ഷിക്കാനായി ഏല്‍പ്പിച്ചതായിരുന്നു ഈ സ്വര്‍ണം. വീടു കുത്തിപ്പൊളിക്കാതെ നടന്ന മോഷണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോണ്‍ കോള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്. അനവധി കേസുകളില്‍ പ്രതിയായ രാജേഷ് ഫോണ്‍ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങി. വാഹനം വാങ്ങാന്‍ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കില്‍ ഭര്‍ത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ യുവതി കിടിപ്പുമുറിയില്‍ ടൈലിനടിയില്‍ സ്വര്‍ണം…
Read MoreTag: illegal affair
മക്കളെ വെയ്റ്റിംഗ് ഷെഡില്‍ തള്ളി കാമുകനൊപ്പം ഒളിച്ചോടിയ അമ്മ ! കമിതാക്കള്‍ക്ക് ഉചിതമായ ശിക്ഷ വിധിച്ച് കോടതി; തിരുവനന്തപുരത്തെ ഒളിച്ചോട്ടക്കേസിന്റെ പരിസമാപ്തി ഇങ്ങനെ…
പിഞ്ചു മക്കളെ വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ചിട്ടിട്ട് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്കും അവരുടെ കാമുകനും ഉചിതമായ ശിക്ഷ വിധിച്ച് കോടതി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം ഇരുവരെയും പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്. ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറു വയസ്സുള്ള മകനെയും നാലര വയസുള്ള മകളെയും വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ച ശേഷം കുട്ടികളെ വിളിച്ചു കൊണ്ടു പോകാന്‍ സഹോദരനോടു പറയണമെന്ന് അമ്മയെ ഫോണ്‍വിളിച്ചു പറയുകയായിരുന്നു. കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍…
Read Moreസഹോദരപുത്രനൊപ്പം പാലക്കാട്ടു നിന്നും ഒളിച്ചോടിയ യുവതിയുടെ കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ടെത്തി ! യുവതിയും കാമുകനും പിടിയില്‍;സംഭവം ഇങ്ങനെ…
കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസുള്ള മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മ സുലൈഖയേയും കാമുകന്‍ അല്‍ത്താഫിനെയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മുഖത്തും കൈകാലുകളിലും ഗുരുതരപൊള്ളലുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. സുലൈഖ സഹോദരപുത്രന്‍ അല്‍ത്താഫിനൊപ്പം ഒളിച്ചോടുകയായിരുന്നെന്നു പോലീസ് പറയുന്നു. ഇരുവരെയും നടക്കാവ് സി.ഐ എ.വി. പ്രദീപ് ചോദ്യംചെയ്തു. കഴിഞ്ഞ 27-നാണ് പാലക്കാട്ടു നിന്നും സുലൈഖയേയും കുട്ടിയേയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സെല്‍വപുരം സ്വദേശി സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. സുബൈറും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കോഴിക്കോട്ട് കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയില്‍ പരിശോധയ്ക്കു വിധേയനാക്കി. കുട്ടിക്ക് അപകടത്തില്‍ പരുക്കേറ്റെന്നാണു സുലൈഖയുടെയും അല്‍ത്താഫിന്റെയും മൊഴി. കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്നു പിതാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
Read Moreതട്ടിക്കൊണ്ടുപോകല്‍ നാടകത്തിലെ നായികയ്ക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്ന് വാശി; ഇനി ഇവളെ വേണ്ടെന്ന് കട്ടായം പറഞ്ഞ് ഭര്‍ത്താവ്; കോടതി മുറിയില്‍ സാക്ഷ്യം വഹിച്ചത് അത്യന്ത്യം നാടകീയ രംഗങ്ങള്‍ക്ക്
കാസര്‍കോഡ്: കാമുകനൊപ്പം ‘ തട്ടിക്കൊണ്ടുപോകല്‍’ നാടകം കളിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തന്റെ ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. കണ്ണൂര്‍ ചെറുപുഴ സ്വദേശി ബിനുവിനൊപ്പം വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു ആണ് മൂന്നുവയസുകാരനായ കുട്ടിയുമായി നാടകം ഒരുക്കി ഒളിച്ചോടിയത്. എന്നാല്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി മറുകണ്ടം ചാടുകയായിരുന്നു. ഭര്‍ത്താവിനൊപ്പം പോകണമെന്നും, കാമുകനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്നും യുവതി കോടതി മുമ്പാകെ അറിയിച്ചു. എന്നാല്‍ ഭര്‍ത്താവ് സ്വീകരിക്കാന്‍ തയാറാകാത്തതോടെ യുവതിയേയും കുഞ്ഞിനേയും മഹിള മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. മീനുവിനെ സ്വീകരിക്കാന്‍ ഭര്‍ത്താവും ബന്ധുക്കളും തയാറല്ലെന്ന് വ്യക്തമാക്കിയെങ്കിലും മീനു വാശി തുടര്‍ന്നതും ഏവരെയും അമ്പരപ്പിച്ചു. കാമുകനൊപ്പം താമസിക്കില്ലെന്ന് മീനു ഉറപ്പിച്ചു പറയുകയും ചെയ്തു. മീനുവിനും കാമുകനുമെതിരേ മറ്റു കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആറു മണിക്കൂറോളമാണ് വീട്ടുകാരെയും നാടിനേയും മുള്‍മുനയില്‍ നിര്‍ത്തിയത്.…
Read Moreഭാര്യ അവിഹിത ബന്ധം പുലര്‍ത്തിയത് ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി; ഒടുവില്‍ കള്ളത്തരം കണ്ടു പിടിച്ച ഭര്‍ത്താവിനോട് ഭാര്യചെയ്തത്…
തന്റെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗോവ സ്വദേശി ബാസുരാജാണ് ഭാര്യയുടെ കൊലക്കത്തിക്ക് ഇരയായത്. നാലു പേരും ഭര്‍ത്താവിന്റെ സുഹൃത്തുക്കളായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നു. സംഭവത്തില്‍ ഭാര്യയെയും നാലു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിര്‍ണായകമായ ഈ വിവരം ലഭിച്ചത്. മദ്യപിച്ചെത്തി കലഹിച്ച ഭര്‍ത്താവിനെ താന്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നാണ് കല്‍പ്പന നല്‍കിയ ആദ്യ മൊഴി. എന്നാല്‍ കൊലപാതകം പെട്ടന്നു സംഭവിച്ചതല്ല ആസൂത്രിതമായിരുന്നു എന്നു പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി കല്‍പ്പനയ്ക്കു അവിഹിതബന്ധം ഉണ്ടായിരുന്നു. ഇതു ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേയ്ക്കു നീങ്ങിയത്. ജാരന്മാരാണ് ഇവരെ കൊലപാതകം നടത്താന്‍ സഹായിച്ചത്. കല്‍പ്പന ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കുകയും സുഹൃത്തുക്കള്‍ മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. പനാജിയില്‍ നിന്ന് 8 കിലാമീറ്റര്‍അകലെയാണു സംഭവം നടന്ന ഗ്രാമം.…
Read Moreഉറ്റസുഹൃത്തിന്റെ ഭാര്യയുടെ കൈപുണ്യം കാരണം വീട്ടില്‍ സ്ഥിരം സന്ദര്‍ശനമായി; പരിചയം അവിഹിതമായതോടെ ഭര്‍ത്താവിന്റെ സുഹൃത്തിനെ പെണ്‍വേഷം കെട്ടി രാത്രി വീട്ടില്‍ കയറ്റുന്നത് പതിവായി; ഒടുവില്‍ പണിപാളിയത് ഇങ്ങനെ…
പെണ്‍വേഷത്തിലെത്തി നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ പറ്റിച്ച് സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ യുവാവിന് കിട്ടിയത് കിടിലന്‍ പണി. രാജേഷിന്റെ ഉറ്റസുഹൃത്താണ് യുവതിയുടെ ഭര്‍ത്താവ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന് ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്. വീട്ടമ്മ താമസിക്കുന്ന ഫ്‌ളാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം തിരഞ്ഞെടുക്കാന്‍ ഇരുവരും തീരുമാനിച്ചത്. ആദ്യ പരീക്ഷണം വിജയമായപ്പോള്‍ നൈറ്റി വേഷം സ്ഥിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം നിരവധി തവണ രാജേഷ്, യുവതിയുടെ ഫ്‌ളാറ്റിലെത്തി. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന അവിഹിത ബന്ധം ഭര്‍ത്താവ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് ഫ്‌ളാറ്റിലെത്തിയത്. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്. തുടര്‍ന്ന് ഇയാളെ മയക്കികിടത്താന് രാജേഷും യുവതിയും തീരുമാനിച്ചു. എന്നാല് ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഇയാള്‍ നൈറ്റി ധരിച്ച…
Read Moreവീട്ടില്‍ പണിക്ക് എത്തിയ ബംഗാളി കിടപ്പറയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഭര്‍ത്താവ് പുറത്ത്; ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിന്റെ ഭാര്യയെയും കൊണ്ട് ബംഗാളി നാടുവിട്ടു
മലപ്പുറം: ബംഗാളികളെക്കൊണ്ട് പൊറുതിമുട്ടിയത് ഇവിടുത്തെ കൂലിപ്പണിക്കാര്‍ക്കാണെന്നു പറയാറുണ്ട്. എന്നാല്‍ പണക്കാര്‍ക്കും ബംഗാളികളെക്കൊണ്ട് രക്ഷയില്ലെന്നു വന്നാല്‍ എന്താണ് ചെയ്യുക. മലപ്പുറത്തെ പ്രമുഖ ബാങ്കിലെ മാനേജരായ യുവാവിനെ തഴഞ്ഞ ഭാര്യ വീട്ടില്‍ പണിക്കെത്തിയ ബംഗാളിക്കൊപ്പം ഒളിച്ചോടി. മൂന്നു ദിവസം മാത്രം പരിചയമുള്ള ബംഗാളി യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം. മലപ്പുറത്തെ പ്രമുഖ സ്വകാര്യ ബാങ്കിലെ മാനേജരാണ് യുവതിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്കു കുട്ടികളില്ല. കാടുപിടിച്ചു കിടന്ന വീടും പരിസരവും വെട്ടിത്തെളിക്കുന്നതിനായി ഭര്‍ത്താവ് തന്നെയാണ് സമീപ പ്രദേശത്ത് താമസിക്കുന്ന ബംഗാളിയെ വീട്ടില്‍ വിളിച്ചു വരുത്തിയത്. ഭര്‍ത്താവ് പോയതിനു ശേഷം ഇരുവരും തമ്മില്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകി വീട്ടിലെത്തിയപ്പോള്‍ ബംഗാളിയുടെ അടിവസ്ത്രം വീടിനുള്ളില്‍ കിടക്കുന്നത് ഭര്‍ത്താവ് കണ്ടിരുന്നു. ഇതേപ്പറ്റി ഇദ്ദേഹം ചോദിച്ചെങ്കിലും ഭര്‍ത്താവിനു കൃത്യമായ മറുപടി…
Read Moreസ്‌കൂളിലെ റിസപ്ഷനിസ്റ്റായ 20കാരന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു; പണി കിട്ടിയത് പ്രിന്‍സിപ്പലായ 40കാരി കാമുകിയ്ക്ക്;ആത്മഹത്യാ ശ്രമം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന്
ബംഗളുരുവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ മലയാളി 40 കാരിയും സ്‌കൂളില്‍ റിസിപ്ഷനിസ്റ്റായ നാട്ടുകാരനായ 20 കാരനും തമ്മിലുള്ള പ്രണയം പുറത്തായപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. കാമുകി അവഗണിക്കുന്നതിലെ പ്രണയ നൈരാശ്യം മൂത്ത് പയ്യന്‍ കഴിഞ്ഞ ദിവസം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതുവരെ പ്രണയം ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ ഈ സംഭവത്തിനു ശേഷം ഇരുവരുടെയും പ്രണയം എല്ലാവരും അറിയുകയായിരുന്നു. തരുണ്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ ഇരട്ടി പ്രായമുള്ള പ്രിന്‍സിപ്പലുമായി ഇയാളുടെ പ്രണയത്തിന് വര്‍ഷങ്ങള്‍ നീണ്ട പഴക്കമുണ്ട്. ഫോണില്‍ നിരന്തരം വിളിയും പറച്ചിലും ഉണ്ടായിരുന്ന ഇരുവരും വാട്‌സ്ആപ്പിലും ബന്ധം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ അടുത്തിടെ തരുണിന് 40 കാരിയായ തന്റെ കാമുകിയെ വിവാഹം കഴിക്കണമെന്ന് മോഹം ഉദിച്ചത് മുതല്‍ കാര്യങ്ങള്‍ വഷളായിത്തുടങ്ങി.കാമുകന്റെ അതേ പ്രായത്തില്‍ ഒരു മകളുടെ അമ്മ കൂടിയായ പ്രിന്‍സിപ്പല്‍ പയ്യന്റെ ആഗ്രഹം നിര്‍ദ്ദയം തള്ളി. സംഗതി രൂക്ഷമായതോടെ…
Read More