വീ​ടു​ക​ളി​ലും ശ​ല്യം വ​ർ​ധി​ച്ചു! പോ​ലീ​സി​ലും എ​ക്സൈ​സി​ലും പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല; ഒടുവില്‍ സം​ഘ​ശ​ക്തി​യാ​യി സ്ത്രീ ​കൂ​ട്ടാ​യ്മ

റാ​ന്നി: നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ അ​ടി​ച്ചി​പ്പു​ഴ ചൊ​ള്ള​നാ​വ​യ​ലി​ലെ വാ​റ്റു​കേ​ന്ദ്രം സ്ത്രീ​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.

ലോ​ക്്ഡൗ​ണ്‍ നി​യ​ന്ത​ണം നി​ല​വി​ൽ വ​ന്ന് ബെ​വ്കോ ഒൗ​ട്ട്ലെ​റ്റു​ക​ൾ അ​ട​ച്ച​തു​മു​ത​ൽ ചൊ​ള്ള​നാ​വ​യ​ലി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​റ്റു കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​യി​രു​ന്നു.

മ​ദ്യ​പാ​ന​വും വി​ല്പ​ന​യും വ​ർ​ധി​ച്ച​തോ​ടെ സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ദ്യ​പ​ശ​ല്യം കാ​ര​ണം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും റോ​ഡി​ലൂ​ടെ ന​ട​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പോ​ലീ​സി​ലും എ​ക്സൈ​സി​ലും പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.വീ​ടു​ക​ളി​ലും ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ സ്ത്രീ ​കൂ​ട്ടാ​യ്മ വാ​റ്റു​കേ​ന്ദ്ര​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

വാ​റ്റു കേ​ന്ദ്രം ആ​ക്ര​മി​ച്ച സ്ത്രീ​ക​ൾ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ജാ​റും വി​റ​കു​ക​ളും ന​ശി​പ്പി​ച്ചു.

വാ​റ്റു​സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും സ്ത്രീ​ക​ളു​ടെ സം​ഘ​ബ​ല​ത്തി​നു മു​ന്നി​ൽ പ്ര​തി​ക​രി​ക്കാ​നാ​വാ​തെ പി​ൻ​വാ​ങ്ങി.

ക​ണ്ടു നി​ന്ന ആ​രോ വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ സം​ഭ​വം വൈ​റ​ൽ ആ​കു​ക​യും പോ​ലീ​സ്, എ​ക്സൈ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ഞ്ഞെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

Related posts

Leave a Comment