പ്രായോഗിക യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കരുത് ! ലൈംഗികബന്ധത്തിന്റെ പേരില്‍ ആണിനെതിരേ മാത്രം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അവളുടെ സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവത്തില്‍ ആണിനെതിരേ മാത്രം പോക്‌സോ കേസ് എടുക്കാനാവില്ലെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി കണക്കാക്കരുതെന്ന നിയമ വശം മാനസികാവസ്ഥ, പക്വത, മുന്‍കാല പെരുമാറ്റം എന്നിവയുടെ കൂടി അടിസ്ഥാനത്തില്‍ വേണം പ്രയോഗിക്കാനെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു. പതിനാറര വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 22കാരനെതിരെ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം. ഒരു വിഭാഗത്തിന്റെ ലൈംഗിക അവയവത്തിന്റെ പ്രത്യേക കൊണ്ടുമാത്രം, പെനട്രേഷന്‍ എന്ന കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-1 വകുപ്പ്, പോക്സോ നിയമത്തിലെ നാലാം വകുപ്പ് എന്നിവ പ്രകാരം കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. താനുമായി ബന്ധമുണ്ടായിരുന്ന കാര്യം പെണ്‍കുട്ടി കോടതിക്കു മുമ്പാകെ സമ്മതിച്ചിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി.…

Read More

സമ്മതത്തോടെ ലൈംഗികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 വയസാക്കി ! ലൈംഗികത്തൊഴിലില്‍ സ്വീകരിക്കണമെങ്കില്‍ പ്രായം 18 വേണം; ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സിന്റെ ബില്‍…

സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണ്‌ഠ്യേന പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍ 15ല്‍ താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയായവര്‍ക്ക് 20 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. അതേ സമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന മുതിര്‍ന്നവര്‍ക്ക് കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കില്‍ അത് കുറ്റകരമല്ല. എന്നാല്‍ പ്രായവ്യത്യാസം അഞ്ചു വയസില്‍ കൂടാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ലൈംഗികത്തൊഴില്‍ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി 18 ആണ്. നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളില്‍ കേസ് എത്താന്‍ പ്രായപൂര്‍ത്തി ആകാത്തയാളെ പ്രായപൂര്‍ത്തിയായ ആള്‍ നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍പ്പെടുത്തിയുമാണ് ലൈംഗികത നിര്‍വ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടി വരുമായിരുന്നു.…

Read More