ഹിറ്റ് ചിത്രങ്ങളിലൂടെ തുടങ്ങി വിവാദങ്ങളുടെ കഴിത്തോഴിയായി ! ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി മൈഥിലി ഇപ്പോള്‍ എവിടെയാണ്…

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പത്തനംതിട്ടയിലെ കോന്നി സ്വദേശിനിയായ മൈഥിലി. സിനിമയ്ക്ക് പുറമെ നൃത്തത്തിലും ആലാപനത്തിലും മികവ് തെളിയിച്ചിരുന്നു മൈഥിലി. ഓഡീഷനുള്ള കോള്‍ ലഭിച്ചപ്പോള്‍ ആരാണ് ഹീറോയെന്നായിരുന്നു ആദ്യം ചോദിച്ചത്. മമ്മൂട്ടിയാണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ കിട്ടില്ലെന്നുറപ്പിച്ചിരുന്നതായും താരം മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു. കൈനിറയെ സിനിമയെത്തിയതോടെ വിവാദങ്ങളും മൈഥിലിയുടെ കൂടെപ്പിറപ്പായി. എന്നാല്‍ വിവാദങ്ങള്‍ തന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നു വ്യക്തമാക്കിയ നടി ഇതൊക്കെക്കേട്ട് വീട്ടുകാര്‍ അസ്വസ്ഥരാവുമ്പോള്‍ താനും ആശങ്കയിലാവാറുണ്ടെന്നും പറഞ്ഞിരുന്നു. പാലേരി മാണിക്യമെന്ന സിനിമയിലേക്ക് മേക്കപ്പും കോസ്്റ്റിയൂമുമൊക്കെ നോക്കിയതിന് ശേഷമാണ് അവര്‍ തന്നെ തിരഞ്ഞെടുത്തതെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടി സെറ്റിലേക്ക് വരുമ്പോള്‍ മൈഥിലി പട്ടണത്തില്‍ ഭൂതമെന്ന സിനിമ കാണുകയായിരുന്നു. മമ്മൂട്ടിയെത്തി എന്നറിഞ്ഞയുടന്‍ ലൊക്കേഷനില്‍ എത്തുകയും ചെയ്തു.സിനിമയില്‍ അഭിനയിക്കുന്നതിനോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് എങ്ങനെയൊക്കെയോ ആണ് സമ്മതിപ്പിച്ചത്. മോഡലിംഗിന് പോയപ്പോഴും ഇതായിരുന്നു അവസ്ഥ. മൈഥിലി പറയുന്നു.…

Read More

അതെന്താ പക്ഷിക്കാഷ്ഠമോ; ഏകതാ പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ച് ദിവ്യാ സ്പന്ദന; എതിര്‍പ്പറിയിച്ച് രംഗത്തുവന്നവരില്‍ കോണ്‍ഗ്രസുകാരും

ന്യൂഡല്‍ഹി: ഏകതാപ്രതിമയുടെ കാല്‍ച്ചുവട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യ സ്പന്ദന.’അതെന്താ പക്ഷിക്കാഷ്ഠമോ’ എന്നായിരുന്നു ദിവ്യാ സ്പന്ദനയുടെ ട്വീറ്റ്. ദിവ്യയുടെ പരാമര്‍ശം വിവാദമായതോടെ ഇതിനെതിരേ എതിര്‍പ്പുകളുമായി ബിജെപിക്കാര്‍ മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തു വന്നു കോണ്‍ഗ്രസിന്റെ മൂല്യം തകരുന്നതാണ് കാണുന്നത് എന്നാണ് രാഹുലിനെ പരോക്ഷമായി സൂചിപ്പിച്ച് ബിജെപി പ്രതികരിച്ചത്. ദിവ്യ ഉപയോഗിച്ച ഭാഷ കടന്നകൈയ്യായി പോയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ എതിര്‍പ്പ് വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ അഭിപ്രായങ്ങള്‍ തന്റേത് മാത്രമാണെന്നും ദിവ്യ പ്രതികരിച്ചു. താന്‍ ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്വീറ്റുകളുടെ പേരില്‍ ദിവ്യ വിമര്‍ശനം നേരിടേണ്ടി വരുന്നത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്ത ദിവ്യയുടെ…

Read More

എന്നെന്നും അവള്‍ക്കൊപ്പം ! ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്; തന്റെ നിലപാട് ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ലെന്ന് നടി മഞ്ജു വാര്യര്‍

ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് താനെപ്പോഴുമെന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമയെയും താരസംഘടനയായ അമ്മയെയും സംബന്ധിച്ച് സമീപകാലത്ത് ഉയര്‍ന്ന വിവാദങ്ങളില്‍ അഭിപ്രായം പറയാതെ മഞ്ജു മാറി നിന്നത് പലരിലും സംശയമുണര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മഞ്ജുവിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജുവിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്. ‘നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല. അത് അവള്‍ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.’ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ലൂസിഫറില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍.

Read More