താണ്ടമ്മച്ചി നല്ല വരാലാ കുടംപുളിയിട്ട് വച്ചാമതി കലക്കും ! എഡിജിപി സുദേഷ് കുമാറിന് അജ്ഞാതന്റെ വക സര്‍പ്രൈസ് സമ്മാനം; ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു…

തിരുവനന്തപുരം: പോലീസുകാരനെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചതിലൂടെ ആരോപണ വിധേയനായ എ.ഡി.ജി.പി സുദേഷ്‌കുമാറിനു കൊറിയറില്‍ വിസര്‍ജ്യമടങ്ങിയ പാഴ്സല്‍! ആംഡ് ബറ്റാലിയന്‍ ഓഫീസിലെ വിലാസത്തില്‍ ഇന്നലെ വൈകിട്ടു നാലരയോടെയാണു കോഴിക്കോട്ടെ അജ്ഞാതവിലാസത്തില്‍നിന്നു പാഴ്സല്‍ എത്തിയത്. വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ‘മധുരം’ എന്നു രേഖപ്പെടുത്തിയിരുന്നു.എ.ഡി.ജി.പി: ‘സുകേഷ്‌കുമാര്‍’ എന്നു തെറ്റിച്ചാണു പേരെഴുതിയിരുന്നത്. കൊറിയര്‍ എത്തിയ വിവരം ഡ്യൂട്ടി ഓഫീസര്‍ സുദേഷ്‌കുമാറിനെ അറിയിച്ചു. പൊതി പൊട്ടിച്ചുനോക്കിയശേഷം എത്തിക്കാനായിരുന്നു എ.ഡി.ജി.പിയുടെ നിര്‍ദേശം. പാഴ്സല്‍ കൊണ്ടുവന്നപ്പോഴേ ദുര്‍ഗന്ധം വമിച്ചിരുന്നു. തുറന്നുനോക്കിയപ്പോഴാണ് ‘ഉള്ളടക്കം’ വ്യക്തമായത്. ഓഫീസില്‍നിന്നു വിവരം ഉടന്‍ പേരൂര്‍ക്കട പോലീസില്‍ അറിയിച്ചു. എന്നാല്‍, പാഴ്സല്‍ അയച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഒരു പോലീസുകാരനെ കേന്ദ്രീകരിച്ച് ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തന്നെ പീഡിപ്പിച്ചെന്നു പറഞ്ഞ് എഡിജിപിയുടെ മകള്‍ കൊടുത്ത പരാതിയില്‍ ഡ്രൈവര്‍ ഗവാസ്‌കറിനെതിരേ തെളിവു കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Read More

കുടുംബം പുലര്‍ത്താന്‍ ചെയ്തത് വിവിധ ജോലികള്‍! 500 രൂപ വരുമാനത്തില്‍ നിന്നും 55 ലക്ഷത്തിന്റെ ജോലി നേടിയ ദേവേന്ദ്ര ദാവെ എന്ന യുവാവിന്റെ സ്വപ്‌നസമാനമായ കഥ

 ദേവേന്ദ്ര ദാവെ ഒരു അ്ദ്ഭുതമാണ്. ഒരിക്കല്‍ 500 രുപ മാത്രം മാസശമ്പളമുണ്ടായിരുന്ന ദേവേന്ദ്രയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് 55 ലക്ഷത്തിന്റെ ജോലി ഓഫറാണ്. പ്രാരാബ്ധങ്ങളോടു പടവെട്ടി വിജയിച്ച ചരിത്രമാണ് ഈ 27കാരന് പറയാനുള്ളത്. പോളിയോ ബാധിതനായ അച്ഛന്‍ കിടപ്പിലായതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബഭാരം മുഴുവന്‍ ദേവേന്ദ്രയ്ക്കു ചുമലിലേറ്റേണ്ടി വന്നു. പത്താംക്ലാസിലെത്തിയപ്പോള്‍ ദേവേന്ദ്രയ്ക്കു ഒരു കാര്യം മനസിലായി. ഇനി കാശില്ലാതെ മുന്നോട്ടു പോകുക അത്ര എളുപ്പമല്ലെന്ന്. കോളജിലെ ഉന്നത പഠനം സ്വപ്‌നം കണ്ട ആ ബാലന് അവന്‍ മാത്രമായിരുന്നു അന്ന് തുണ. വിജയിക്കണമെന്നുറച്ചിറങ്ങിയ ദേവേന്ദ്ര ഒരു കൊറിയര്‍ കമ്പനിയില്‍ കൊറിയര്‍ ബോയിയായി, പിന്നീട് വെയ്റ്റര്‍, ചെസ് കോച്ച് അ്ങ്ങനെ പല പല ജോലികള്‍. കുടുംബത്തിന്റെ ഭാരമേറ്റെടുത്ത് ജോലി ചെയ്തതു മൂലം ദേവേന്ദ്രയ്ക്ക് അഞ്ചു വര്‍ഷം പഠിക്കാനായില്ല. പിന്നീടാണ് കോളജില്‍ ചേര്‍ന്നത്. ചെസില്‍ അതീവ തത്പരനായിരുന്ന ദേവേന്ദ്ര തുടക്കത്തില്‍ പലപ്പോഴും…

Read More