അങ്ങനെ ബിസിസിഐയും ചരിത്രം കുറിച്ചു. ഏറെ നാളായി കൊണ്ടു പിടിച്ചു നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിരാമമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. അറിയിച്ചതോടെ പിറന്നത് പുതിയ ചരിത്രം. ട്വിറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. ബി.സി.സി.ഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനുപിന്നാലെയാണ് ജയ് ഷാ ഇക്കാര്യമറിയിച്ചത്. നിലവില്‍ പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ വനിതകള്‍ക്കും ലഭ്യമാകും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ ആറുലക്ഷവും ട്വന്റി 20യില്‍ മൂന്ന് ലക്ഷവും ഓരോ വനിതാ താരത്തിനും ലഭിക്കും. മുമ്പ് മറ്റു പല ക്രിക്കറ്റ് ബോര്‍ഡുകളും വേതനകാര്യത്തില്‍ തുല്യനീതി നടപ്പാക്കിയപ്പോഴും ലോകത്തെ…
Read MoreTag: cricket
പാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്ഥികള്ക്കെതിരേ യുഎപിഎ ചുമത്തി കേസ് ! വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സജാദ് ലോണ്‍…
ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെയും ഷെരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാന് വിജയത്തില്‍ ആഹ്ലാദിക്കുന്നതും പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും വീഡിയോകളില്‍ കാണാം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് എടുത്ത നടപടിയോട് ശക്തമായി വിയോജിക്കുന്നു. മറ്റൊരു ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് രാജ്യദ്രോഹികളായി കാണുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനുള്ള ധൈര്യവും വിശ്വാസവും നിങ്ങള്‍ക്കുണ്ടാകണം. ശിക്ഷാനടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെരെ, കരണ്‍ നഗര്‍ പൊലിസ് സ്റ്റേഷനുകളില്‍…
Read Moreകോഹ്ലിക്കെതിരേ പരാതിയുമായി അശ്വിൻ; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പാളയത്തിൽ പട
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പാളയത്തിൽ പട. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരേ ടീമിലെ മുതിർന്ന അംഗം ആർ. അശ്വിൻ ബിസിസിഐക്കു പരാതി നൽകിയിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ടീമിൽ സുരക്ഷിതത്വമില്ലെന്ന അവസ്ഥ ജനിപ്പിച്ച് കോഹ്ലി മാനസികമായി തളർത്തുകയാണെന്നായിരുന്നു അശ്വിന്റെ പരാതി. ന്യൂസിലൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പന്ത് നൽകുന്നതിൽ കോഹ്ലി താത്പര്യം കാണിച്ചില്ലെന്നും തുടർന്ന് ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരന്പരയിൽ അവസരം നിഷേധിച്ചെന്നും അശ്വിന്റെ പരാതിയിലുണ്ടെന്നാണു റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ അശ്വിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താത്തതിനെ ക്രിക്കറ്റ് പണ്ഡിതരുൾപ്പെടെ ശക്തമായി വിമർശിച്ചിരുന്നു. നാലാം ടെസ്റ്റിൽ അശ്വിനെ ഉൾപ്പെടുത്തണമെന്നു മുഖ്യപരിശീലകൻ രവി ശാസ്ത്രി ആവശ്യപ്പെട്ടെങ്കിലും കോഹ്ലി ചെവിക്കൊണ്ടില്ലെന്നും റിപ്പോർട്ടുണ്ട്. കോഹ്ലിയുടെ രാജി കോഹ്ലിക്കെതിരായ വിമർശനം ഏറെ നാളായി നിൽക്കുന്നുണ്ട്. മൈതാനത്തിനു പുറത്ത് കോഹ്ലി മറ്റൊരാളാണെന്നും ആരുമായി സൗഹൃദമില്ലെന്നും മുതിർന്ന ടീം അംഗങ്ങൾതന്നെ വിമർശനം ഉന്നയിച്ചു. ഇതിന്റെ…
Read Moreട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനമൊഴിയും;കാരണമായി കോഹ്ലി ട്വിറ്ററിൽ കുറിച്ചിട്ടത്
മുംബൈ: ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് വിരാട് കോഹ്ലി. എന്നാൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി കോഹ്ലി ട്വീറ്റ് ചെയ്തു. ഏകദിന– ട്വന്റി 20 മത്സരങ്ങളിലെ നായക സ്ഥാനം ഒഴിയാൻ കോഹ്ലി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള വാർത്തകൾ ബിസിസിഐ ട്രഷറർ അരുൺ ധുമാൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജോലിഭാരം കണക്കിലെടുത്താണ് ടി-20 നായകസ്ഥാനം ഒഴിയുന്നതെന്ന് കോഹ്ലി പറഞ്ഞു. ടി-20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്റെ പരമാവധി ടീമിന് നല്കാന് ശ്രമിച്ചിട്ടുണ്ട്. ബാറ്റ്സ്മാനെന്ന നിലയില്‍ ടി-20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും- കോഹ്ലി ട്വിറ്ററിൽ കുറിച്ചു. സമയമെടുത്താണ് തീരുമാനമെടുത്തത്. രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചന നടത്തി.…
Read Moreതീർത്തങ്ങ് പറഞ്ഞു; പോസിറ്റീവ് ആയാൽ പുറത്ത്!
മുംബൈ: പോസിറ്റീവ്, കോവിഡ്-19 മഹാമാരിയുടെ രംഗപ്രവേശനത്തിൽ പുറത്താക്കപ്പെട്ട മഹാപ്രതാപി. തലപോയാൽപോലും അതിനെവരെ പോസിറ്റീവായി കാണണമെന്നായിരുന്നു കോവിഡിനു മുന്‍പുള്ള രീതി. കോവിഡ് എത്തിയതോടെ അതിൽ മാറ്റംവന്നു, അതോടെ നെഗറ്റിവിറ്റിക്ക് ജീവന്റെ വിലയായി. ബിസിസിഐയും ഇപ്പോൾ നെഗറ്റീവ് ട്രെൻഡിലാണ്. പോസിറ്റീവ് ആയാൽ വീട്ടിലിരിക്കുകയേയുള്ളൂ എന്ന് കളിക്കാരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ. ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനായും ഇംഗ്ലണ്ട് പര്യടനത്തിനായും യാത്രയാകേണ്ട ഇന്ത്യൻ താരങ്ങൾക്കാണ് ബിസിസിഐ കർശന നിർദേശം നൽകിയിരിക്കുന്നത്. പര്യടനത്തിനു മുന്‍പ് മുംബൈയിൽ ക്യാന്പ് ചെയ്ത് ടീം അംഗങ്ങൾക്ക് ആർടിപിസിആർ പരിശോധന നടത്തും. അതിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ അവർ ടീമിൽനിന്ന് ഒഴിവാക്കപ്പെടും. നെഗറ്റീവ് ആയശേഷം പ്രത്യേക വിമാനത്തിൽ ഇംഗ്ലണ്ടിലേക്ക് അവരെ കൊണ്ടുപോകില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് ബിസിസിഐ. ഐപിഎൽ 2021 സീസണ് പാതിവഴിയിൽ ഉപേക്ഷിച്ചതോടെ കളിക്കാരെല്ലാം വീടുകളിലേക്ക് മടങ്ങി. ഐപിഎൽ റദ്ദാക്കിയതിനു തൊട്ടുപിന്നാലെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്…
Read Moreദ്രാവിഡ് പരിശീലകൻ ധവാൻ നായകൻ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ട് ക്യാപ്റ്റന്മാരുടെ കീഴിൽ ഒരേ സമയം രണ്ടിടത്ത് പര്യടനം നടത്തേണ്ടിവരുമെന്ന് കോവിഡ് മഹാമാരിയുടെ ആരംഭത്തിൽതന്നെ ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ആ റിപ്പോർട്ടും വിലയിരുത്തലും ശരിവയ്ക്കുന്നതാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ച ഇന്ത്യയുടെ പരിമിത ഓവർ ടീമിന്റെ ശ്രീലങ്കൻ പര്യടനം. ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിന്റെ ഇടയിലാണ് ട്വന്റി-20, ഏകദിന പര്യടനത്തിന് ഇന്ത്യ ലങ്കൻ മണ്ണിൽ ഇറങ്ങുക. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ ഇന്ത്യൻ ടീം രണ്ട് രാജ്യങ്ങളിൽ കളിക്കുമെന്നായിരുന്നു അന്നത്തെ നിരീക്ഷണം. അതിൽ ചെറിയ മാറ്റംമുണ്ടായി, കോഹ്ലിയും രോഹിത്തും ഐസിസി ടെസ്റ്റ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് അടുത്ത മാസം ആദ്യം പറക്കും. അതോടെ ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക ആരായിരിക്കും എന്നതായി പ്രധാന ചർച്ചാ വിഷയം. ധവാൻ നയിക്കും കോഹ്ലി, രോഹിത് ശർമ എന്നിവരുടെ അഭാവത്തിൽ…
Read Moreലോക ടെസ്റ്റ് ഫൈനലിനുള്ള ഇന്ത്യൻ ടീമായി
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പാതിവഴിയിൽ നിശ്ചലമായെങ്കിലും രാജ്യാന്തര പോരാട്ടത്തിനുള്ള മുന്നൊരുക്കവുമായി ബിസിസിഐ. ജൂണ്‍ 18 മുതൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ന്യൂസിലൻഡാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. തുടർന്ന് ഇംഗ്ലണ്ടിനെതിരായി നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരന്പരയ്ക്കുമുള്ള 20 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പൻഡിക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായ കെ.എൽ. രാഹുൽ, കോവിഡ് പോസിറ്റീവ് ആയ വൃദ്ധിമാൻ സാഹ എന്നിവർ ടീമിലുണ്ട്. ഫിറ്റ്നസ് തെളിയിച്ചാലേ ഇവർക്ക് ടീമിൽ തുടരാനാകൂ. ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ,…
Read Moreഷായുടെ സൂപ്പർ ഷോ….
ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മോശം ഫോമിന്റെയും ബാറ്റിംഗിലെ സാങ്കേതികപ്പിഴവുകളുടെയും പേരില്‍ പഴികേട്ട് ടീമില്‍നിന്നു പുറത്തായ ഓപ്പണിംഗ് ബാറ്റ്സ്മാന് പിഴവുകളെല്ലാം നികത്തി തിരിച്ചെത്തിയിരിക്കുന്നു. ഐപിഎല്‍ 2021ല്‍ ഷാ ഡല്‍ഹി ക്യാപിറ്റല്‍സിനായി തകര്‍പ്പന്‍ ഫോമിലാണു കളിക്കുന്നത്. സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുന്നതില്‍ പേഴ്സണല്‍ കോച്ച് പ്രശാന്ത് ഷെട്ടിക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് കോച്ച് പ്രവീണ്‍ ആംറെയ്ക്കുമാണു ഷാ നന്ദി അറിയിച്ചിരിക്കുന്നത്. ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ താരം മൂന്ന് അര്‍ധ സെഞ്ചുറി നേടിക്കഴിഞ്ഞു. ഏഴു കളിയില്‍ 269 റണ്‍സുമായി ഷാ റണ്‍ നേട്ടക്കാരില്‍ മൂന്നാമതാണ്. സ്ട്രൈക്ക് റേറ്റിലും മെച്ചപ്പെട്ടു. 165 ആണ് ഡല്‍ഹി താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ആദ്യ പത്ത് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ 174.35 സ്ട്രൈക്ക് റേറ്റുമായി എബി ഡി വില്യേഴ്സാണു മുന്നില്‍. റിക്കാർഡ് ബുക്കിൽ ഷാ തകര്‍പ്പന്‍ പ്രകടനമാണു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഷാ കാഴ്ചവച്ചത്. 18…
Read Moreപ്രവചനങ്ങൾക്കും അതീതനായ ക്രിക്കറ്റർ സഞ്ജു വി. സാംസൺ
കണക്കുകൂട്ടലുകൾക്കും പ്രവചനങ്ങൾക്കും അതീതനായ ക്രിക്കറ്റർ- സഞ്ജു വി. സാംസണിന് ഏറ്റവും അനുയോജ്യമായ വിശേഷണം ഇതായിരിക്കും. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇത്രയും സ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരാളില്ല. 2021 സീസണിലെ ആദ്യ സെഞ്ചുറി ഉൾപ്പെടെ ഐപിഎൽ ചരിത്രത്തിൽ മൂന്ന് സെഞ്ചുറികളാണ് ഈ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടിയത്. ഇക്കാര്യങ്ങൾക്കൊന്നും ആരും ഒരു എതിർപ്പും പ്രകടിപ്പിക്കാറില്ല. എന്നാൽ, വിമർശകരുടെ ആദ്യ ആക്രമണം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയ്ക്കെതിരേയാണ്. ഇക്കാലമത്രയും സഞ്ജുവിനെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന ഗൗതം ഗംഭീറും സുനിൽ ഗാവസ്കറും കഴിഞ്ഞ ആഴ്ച സഞ്ജുവിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ ഏറ്റവും വലിയ ശത്രു, അതു കാരണമാണു സഞ്ജുവിനെ ദേശീയ ടീമിന്റെ പടിക്കു പുറത്താക്കുന്നതെന്നാണു ഗാവസ്കറിന്റെ നിരീക്ഷണം. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ട് തോൽവിക്കുശേഷം കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആറ് വിക്കറ്റ് ജയം നേടിയിരുന്നു. ക്യാപ്റ്റന്റെ…
Read Moreഅശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും
ചെന്നൈ: ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്ര അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും. താരം തന്നെയാണ് ഇന്ന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ തന്റെ കുടുംബത്തിന്റെ ഒപ്പം ചേരാനാണ് ഈ തീരുമാനം എന്നും അശ്വിൻ പറഞ്ഞു. ഈ വിഷമഘട്ടത്തിൽ താൻ കുടുംബത്തോടൊപ്പമാണ് നിൽകേണ്ടത്. കാര്യങ്ങൾ ഒക്കെ നല്ല രീതിയിൽ ആവുകയാണെങ്കിൽ താൻ തിരികെവരുമെന്നും അശ്വിൻ പറഞ്ഞു. ഈ സീസണിലെ ഡൽഹിയുടെ എല്ലാ മത്സരങ്ങളിലും അശ്വിൻ കളിച്ചിരുന്നു.
Read More