ട്വ​ന്‍റി 20 ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊഴി‍യും;കാരണമായി കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കുറിച്ചിട്ടത്

 

മും​ബൈ: ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് വി​രാ​ട് കോ​ഹ്‌​ലി. എ​ന്നാ​ൽ ടെ​സ്റ്റ്, ഏ​ക​ദി​ന ടീ​മു​ക​ളു​ടെ നാ​യ​ക​സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​റി​ൽ ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ശേ​ഷം ട്വ​ന്‍റി 20 ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​താ​യി കോ​ഹ്‌​ലി ട്വീ​റ്റ് ചെ​യ്തു. ഏ​ക​ദി​ന– ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലെ നാ​യ​ക സ്ഥാ​നം ഒ​ഴി​യാ​ൻ കോ​ഹ്‌​ലി സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ബി​സി​സി​ഐ ട്ര​ഷ​റ​ർ അ​രു​ൺ ധു​മാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

ജോ​ലി​ഭാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ടി-20 ​നാ​യ​ക​സ്ഥാ​നം ഒ​ഴി​യു​ന്ന​തെ​ന്ന് കോ​ഹ്‌​ലി പ​റ​ഞ്ഞു. ടി-20 ​ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ടീ​മി​ന് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ്സ്മാ​നെ​ന്ന നി​ല​യി​ല്‍ ടി-20​യി​ല്‍ തു​ട​ര്‍​ന്നും ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കും- കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സ​മ​യ​മെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ര​വി ശാ​സ്ത്രി​യു​മാ​യും രോ​ഹി​ത് ശ​ര്‍​മ​യു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി. ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ ​എ​ന്നി​വ​രെ​യും സെ​ല​ക്ട​ര്‍​മാ​രെ​യും ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment