പാ​വ​റ​ട്ടി ക​സ്റ്റ​ഡി മ​ര​ണം: രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ ഒളിവിൽ; ര​ഞ്ജി​ത്തി​നെ കൊ​ണ്ടു​പോ​യ ജീ​പ്പ് പോ​ലീ​സ് ക​സ്റ്റി​യി​ല്‍ എ​ടു​ത്തു

തൃ​ശൂ​ർ: പാ​വ​റ​ട്ടി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ല്‍ ര​ണ്ടു എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ളി​വി​ല്‍ പോ​യെ​ന്ന് പോ​ലീ​സ്. ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​യ ര​ഞ്ജി​ത്തി​നെ പി​ടി​ക്കാ​ന്‍ പോ​യ സം​ഘ​ത്തി​ല്‍ മൂ​ന്നു പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍, നാ​ല് സി​വി​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഒ​രു ഡ്രൈ​വ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​രാ​ണ് ഒ​ളി​വി​ല്‍ പോ​യ​ത്. അ​തേ​സ​മ​യം, ര​ഞ്ജി​ത്തി​നെ കൊ​ണ്ടു​പോ​യ ജീ​പ്പ് പോ​ലീ​സ് ക​സ്റ്റി​യി​ല്‍ എ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്

Read More

വാതിലടച്ച ശേഷം അലറിക്കരഞ്ഞാല്‍ പോലും പുറംലോകത്ത് ആ ശബ്ദം എത്തില്ല; മുറിയിലെ പെട്ടികളില്‍ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയാവുന്നത് പോലീസുകാര്‍ക്ക് മാത്രം; നെടുങ്കണ്ടത്തെ ‘ഇടിമുറി’യുടെ അകക്കാഴ്ചകള്‍ ഇങ്ങനെ…

ഒരാള്‍ എത്ര ഉച്ചത്തില്‍ നിലവിളിച്ചാലും വാതിലടച്ചു കഴിഞ്ഞാല്‍ ഈ നാലു ചുവരുകള്‍ക്ക് വെളിയില്‍ അത് പോകില്ല. ഇവിടെ അരങ്ങേറിയ മൂന്നാംമുറകള്‍ക്ക് കൈയ്യും കണക്കുമില്ല. രണ്ട് സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക. ഒരു തകരപ്പെട്ടി. ആറ് പ്ലാസ്റ്റിക് കസേരകള്‍. ഇരുമ്പില്‍ തീര്‍ത്ത കസേര. ഇതിനു പിന്നില്‍ തടിയില്‍ നിര്‍മിച്ച പെട്ടി. തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാര്‍ക്കു മാത്രം അറിയാവുന്ന രഹസ്യം. മുറിയുടെ വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല. അലറിക്കരഞ്ഞാല്‍ പോലും ആരും കേള്‍ക്കില്ല. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിക്കുന്നവരെ ക്രൂരമായി മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന ‘ഇടിമുറി’ ആണിത്. സ്റ്റേഷന്റെ ഒന്നാംനിലയിലെ ശുചിമുറിക്കു സമീപമുള്ള പൊലീസുകാരുടെ വിശ്രമമുറിയാണ് ഇടിമുറിയായി ഉപയോഗിക്കുന്നത്. ഹരിത തട്ടിപ്പുകേസിലെ ഒന്നാംപ്രതി കോലാഹലമേട് സ്വദേശി രാജ്കുമാറിനെ മൂന്നാം മുറയ്ക്ക് ഇരയാക്കിയത് ഇതേ മുറിയിലായിരുന്നു. കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി മര്‍ദിച്ചതും ഇവിടെത്തന്നെ. കഴിഞ്ഞ…

Read More