പാ​വ​റ​ട്ടി ക​സ്റ്റ​ഡി മ​ര​ണം: രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ ഒളിവിൽ; ര​ഞ്ജി​ത്തി​നെ കൊ​ണ്ടു​പോ​യ ജീ​പ്പ് പോ​ലീ​സ് ക​സ്റ്റി​യി​ല്‍ എ​ടു​ത്തു

തൃ​ശൂ​ർ: പാ​വ​റ​ട്ടി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ല്‍ ര​ണ്ടു എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ളി​വി​ല്‍ പോ​യെ​ന്ന് പോ​ലീ​സ്. ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​യ ര​ഞ്ജി​ത്തി​നെ പി​ടി​ക്കാ​ന്‍ പോ​യ സം​ഘ​ത്തി​ല്‍ മൂ​ന്നു പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍, നാ​ല് സി​വി​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഒ​രു ഡ്രൈ​വ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​രാ​ണ് ഒ​ളി​വി​ല്‍ പോ​യ​ത്.

അ​തേ​സ​മ​യം, ര​ഞ്ജി​ത്തി​നെ കൊ​ണ്ടു​പോ​യ ജീ​പ്പ് പോ​ലീ​സ് ക​സ്റ്റി​യി​ല്‍ എ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്

Related posts