ബിഗ് ചതി ! ഓണ്‍ലൈന്‍ പലചരക്ക് വില്‍പ്പന പ്ലാറ്റ്‌ഫോം ബിഗ്ബാസ്‌ക്കറ്റില്‍ നിന്നു ചോര്‍ന്നത് രണ്ടു കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍; വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ 40000 ഡോളര്‍ വിലയ്ക്ക് വില്‍പ്പനയ്ക്ക്…

ഓണ്‍ലൈന്‍ പലചരക്ക് വില്‍പ്പന പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റില്‍ നിന്നും രണ്ടുകോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സിയായ സൈബിള്‍ ഇങ്കാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ 40,000 ഡോളര്‍ വിലയിട്ടാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 15 ജിബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാര്‍ക്ക് വെബില്‍ ലഭിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഡാറ്റ ചോര്‍ച്ചയുണ്ടായവരുടെ പേരുവിവരങ്ങളും കമ്പനി പരസ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിക്കുന്നു. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌കറ്റ് സിറ്റി പോലീസിന്റെ സൈബര്‍ സെല്ലില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

Read More

‘ആചാരവെടി’യില്‍ സജീവമായിരുന്ന 33 മലപ്പുറത്തുകാര്‍ അറസ്റ്റില്‍ ! ബാല ലൈംഗിക വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തത് ഡാര്‍ക്ക് വെബില്‍ നിന്നെന്ന് സംശയം; പിടിയിലായവരുടെ ഫോണുകള്‍ പരിശോധിച്ച പോലീസുകാര്‍ കണ്ടത് മുമ്പു കാണാത്ത കാഴ്ചകള്‍…

ബാല ലൈംഗിക വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പായ ആചാരവെടിയില്‍ അംഗങ്ങളായ 33 മലപ്പുറത്തുകാര്‍ അറസ്റ്റില്‍. മലപ്പുറം കുറ്റിപ്പാല സ്വദേശി അശ്വന്ദ് ക്രിയേറ്റ് ചെയ്ത ഗ്രൂപ്പില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പുറമെ വിദേശത്തുനിന്നുള്ളവര്‍ അടക്കം 256 പേരാണുള്ളത്. ഇതില്‍ അംഗങ്ങളായ മലപ്പുറം സ്വദേശികളില്‍ 33 പേരാണ് ഇതുവരെ അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ മേല്‍നോട്ടത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരെ അറസ്റ്റു ചെയ്തത്. ഗ്രൂപ്പിന്റെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയാണ് ഈഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നത്. ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേര്‍ക്കും എതിരെ കേസെടുക്കാനാണ് തീരുമാനം. അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്റേതുള്‍പ്പടെയുള്ളവരുടെ ഫോണുകളില്‍ കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരമാണ് കണ്ടെത്തിയത്. ഗ്രൂപ്പിലെ അംഗങ്ങളില്‍ എല്ലാവരും ബാല ലൈംഗികതയോടു താല്‍പര്യമുള്ളവരാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കുട്ടികളുടെയും വിദേശികളായ…

Read More

ഡാര്‍ക്ക് വെബ് കേരളത്തിലും പിടിമുറുക്കുന്നു ! ചൈല്‍ഡ് പോണോഗ്രഫിയും മയക്കുമരുന്ന് വില്‍പ്പനയും തകൃതി; ഡാര്‍ക്ക് വെബ് എന്ന അദൃശ്യമായ ഭീകരത സമൂഹത്തില്‍ ദുരന്തം വിതയ്ക്കുന്നതിങ്ങനെ…

മധ്യപ്രദേശില്‍ നിന്നു പുറത്തു വന്ന ഹണിട്രാപ്പ് വാര്‍ത്തകള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളാണ് ഹണിട്രാപ്പില്‍ വീണത്. നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് പുറത്തു വന്നത്. കോളജ് വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ട്രാപ്പിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ അതിലും ഗുരുതരമായ മറ്റൊരു സംഗതിയെക്കുറിച്ചുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇന്റര്‍നെറ്റിലെ രഹസ്യലോകം എന്നു വിശേഷിപ്പിക്കുന്ന ഡാര്‍ക്ക് വെബാണ് പുതിയ വില്ലനായി അവതരിച്ചിരിക്കുന്നത്. പലയിടത്തും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഡാര്‍ക്ക് വെബ് കേരളത്തിലും പിടിമുറുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്, ലഹരിക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഡാര്‍ക്വെബ് ഉപയോഗിക്കുന്നവരുടെ പങ്ക് വര്‍ധിക്കുന്നതായാണു കണ്ടെത്തിയത്. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യല്‍, മനുഷ്യക്കടത്ത്, ആയുധവില്‍പന, കൊലപാതകം, ഭീകരവാദം, മാനഭംഗം മുതല്‍ പെണ്‍കുട്ടികളെ വില്‍പനയ്ക്ക് വയ്ക്കുന്നത് വരെയാണ് ഡാര്‍ക്…

Read More