ലോകജനസംഖ്യയില്‍ വരാന്‍ പോകുന്നത് വന്‍ കുറവ് ! രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച മുരടിക്കും; പുതിയ പഠനം ഞെട്ടിപ്പിക്കുന്നത്…

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യയില്‍ വന്‍ ഇടിവുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്റെ പഠനം. ലോകസാമ്പത്തിക ശക്തികളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പഠനം പറയുന്നു. 2100ഓടെ, 195 രാജ്യങ്ങളില്‍ 183 എണ്ണത്തിലെ പ്രതീക്ഷിത ജനന നിരക്ക് നിലനിര്‍ത്താന്‍ കുടിയേറ്റനയങ്ങളിലെ ഉദാരവത്കരണം കൊണ്ടു മാത്രമേ സാധിക്കൂവെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. 2064 ആവുമ്പോഴേക്ക് ലോക ജനസംഖ്യനിരക്ക് 970 കോടിയിലെത്തും. നൂറ്റാണ്ടിന്റെ അവസാനത്തോടെ 880 കോടിയായി ഇത് കുറയും. ജപ്പാന്‍, തായ്ലാന്‍ഡ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെ 23 രാജ്യങ്ങളില്‍ ജനസംഖ്യ പകുതിയായി കുറയുമെന്നും പഠനം പറയുന്നു. ജനസംഖ്യയില്‍ മുമ്പിലുള്ള ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നും ഇത് സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്തു. ആഗോളതലത്തില്‍ പ്രായഘടനയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പുതിയ പഠനം പ്രവചിക്കുന്നു. 2100ല്‍ ആഗോളതലത്തില്‍ 65 വയസ്സിനു മുകളിലുള്ള 230 കോടി പേരും,…

Read More

കേരളത്തിനോടുള്ള വിനോദ സഞ്ചാരികളുടെ പ്രിയം കുറഞ്ഞു വരുന്നു ! ആദ്യ സ്ഥാനങ്ങളില്‍ ദൈവത്തിന്റെ സ്വന്തം നാടില്ല; സഞ്ചാരികള്‍ക്ക് പ്രിയം ഈ സംസ്ഥാനങ്ങള്‍…

കേരളത്തില്‍ നിന്ന് വിനോദ സഞ്ചാരികള്‍ അകലുന്നുവോ ? വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ കേരളം ഏറെ പിന്നോട്ടു പോയെന്ന് സാമ്പത്തിക സര്‍വേ. രാജ്യത്തിനുള്ളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും വിദേശത്തു നിന്നു വരുന്ന വിനോദസഞ്ചാരികളും ഏറ്റവും കൂടുതല്‍ എത്തുന്ന ആദ്യത്തെ 5 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍ തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ്. രാജ്യത്തിനുള്ളിലെ വിനോദസഞ്ചാരികളില്‍ 65 ശതമാനവും പോകുന്നത് ഈ സംസ്ഥാനങ്ങളിലേക്കാണ്. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ആദ്യത്തെ 10 സ്ഥാനങ്ങളിലും കേരളമില്ല. ആദ്യത്തെ 10 സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളും അവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ ശതമാനവും ഇങ്ങനെയാണ്. തമിഴ്‌നാട് (20.9) ഉത്തര്‍ പ്രദേശ് (14.2), കര്‍ണാടക (10.9), ആന്ധ്ര പ്രദേശ് (10.0), മഹരാഷ്ട്ര (7.2), തെലങ്കാന (5.2), ബംഗാള്‍ (4.8), മധ്യ പ്രദേശ് (4.7), ഗുജറാത്ത്…

Read More