പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്ചേരുന്പോഴാണ് ദന്തക്ഷയം സംഭവിക്കുന്നത്. പല്ലിന്റെ രൂപം, വ്യത്യസ്ത ദന്തശുചീകരണ മാർഗങ്ങളുടെ അവലംബം, ഉമിനീരിൽ അടങ്ങിയ ധാതുക്കളുടെ ശേഖരം തുടങ്ങിയവ ഇതിനെ സ്വാധീനിക്കുന്നു. ദന്തക്ഷയം സംഭവിക്കുന്നത്താടിയെല്ലുകൾക്ക് അകത്തുള്ള ഭാഗങ്ങൾ ഒഴികെ പല്ലിന്റെ ഏതൊരു ഭാഗത്തും ദന്തക്ഷയം സംഭവിക്കാം. പല്ലിൽനിന്നു നഷ്ടപ്പെടുന്നത്ര ധാതുക്കൾ ഉമിനീരിൽനിന്നോ കൃത്രിമ മാർഗങ്ങളിലൂടെയോ (ഫ്ളൂറൈഡ് ചികിത്സ) നിക്ഷേപിക്കപ്പെടാത്ത അവസ്ഥയിലാണ് ദന്തക്ഷയം സംഭവിക്കുന്നത്. കാർബോഹൈഡ്രേറ്റുകൾ പല്ലിൽ അവശേഷിക്കുന്ന ഇടങ്ങളിൽനിന്നാണ് എപ്പോഴും ധാതുക്കൾ അലിഞ്ഞുപോകുന്നത്. 80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നത്80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നതു സാധാരണ ദന്തശുചീകരണ മാർഗങ്ങൾക്കും ഉമിനീരിനും എത്താനാകാത്ത സ്ഥലങ്ങളിലാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രതലത്തിലെ പ്രകൃത്യാ ഉള്ള ദ്വാരങ്ങളിലാണ് (പിറ്റുകളും ഫിഷ്യർകളും) കൂടുതലും ദന്തക്ഷയം ഉണ്ടാകുന്നത്. മറ്റു പ്രതലങ്ങളിൽ ശുചീകരണ മാർഗങ്ങൾ എളുപ്പത്തിൽ എത്തുന്നതിനാൽ അവിടെ ദന്തക്ഷയം താരതമ്യേന കുറവാണ്.…
Read MoreTag: dental clinic
ദന്തൽ ക്ലീനിംഗ് – പല്ലു വൃത്തിയാക്കാൻ പല വഴികൾ
ഇന്റർ ഡെന്റൽ ബ്രഷ് എന്തിന്?ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള വളരെ ചെറിയ ബ്രഷ്. ഇതിന്റെ അറ്റത്തുള്ള ഭാഗം മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ വിടവുകളുണ്ടെങ്കിൽ ഈ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും. അമിതമായി ഭക്ഷണസാധനങ്ങൾ കയറുന്ന വിടവുകൾ ഉണ്ടെങ്കിൽ എല്ലാ ദിവസവും ഇന്റർ ഡെന്റൽ ബ്രഷ് കൂടി ഉപയോഗിച്ച് ക്ലീൻ ചെയ്യണം. ഒരറ്റത്ത് ഒറ്റ ബ്രിസിൽസ് മാത്രമുള്ള ബ്രഷുകൾ പല്ലുകൾക്കിടയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ഫലപ്രദമാണ്. ടങ് ക്ലീനിംഗ് എങ്ങനെ?ടങ് ക്ലീനിംഗ് അഥവാ നാക്കു വൃത്തിയാക്കുന്നത് നാക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ടങ് ക്ലീനർ ഉപയോഗിക്കുന്ന രീതി, അതിന് ഉപയോഗിക്കുന്ന ഉപകരണം…. അത് വളരെ പ്രാധാന്യമുള്ളതാണ്. വളരെ ഷാർപ്പ് ആയിട്ടുള്ള ടങ് ക്ലീനർ ഉപയോഗിക്കുന്നത് നാക്കിൽ സ്ഥിരമായി ചെറിയ മുറിവുകൾ ഉണ്ടാകാൻ കാരണമാകുന്നു. ടൂത്ത് ബ്രഷ് കൊണ്ട് വളരെ മൃദുവായി ക്ലീൻ ചെയ്താൽ മതിയാകും. ഇതിനായി…
Read Moreപല്ലുകൾക്ക് തേയ്മാനം ; ചികിത്സ രീതികളെക്കുറിച്ചറിയാം
പ്രായം കൂടുന്പോൾ ഇനാമലിനു തേയ്മാനം ഉണ്ടാകുന്നതുമൂലം പല്ലുകൾക്ക് മഞ്ഞനിറം കൂടുന്നു. മുകൾ മോണയും കീഴ്താടിയും തമ്മിൽ കൃത്യമായ അളവിൽ അല്ല കടി കൊള്ളുന്നത് എങ്കിൽ തേയ്മാന സാധ്യതയേറും. ആമാശയത്തിലെ അസിഡിറ്റി മൂലമോ മറ്റു തരത്തിലുള്ള അസിഡിറ്റികൾ മൂലമോ പല്ലുകൾക്കു തേയ്മാനം ഉണ്ടാവാം. രാത്രിയിൽ കിടന്നുറങ്ങുന്പോൾ വയറ്റിലെ ഫ്ളൂയിഡ് വായിൽ എത്തുകയും ഇത് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. ഒരു ദിവസം കൊണ്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമല്ല ഇത്. പല ദിവസങ്ങൾ കൊണ്ടും മാസങ്ങൾ കൊണ്ടും ഇതുണ്ടാകുന്നു. ഇനാമൽ ദ്രവിച്ചുപോയാൽ അത് വീണ്ടും ഉണ്ടായി വരില്ല. ശരീരത്തിലെ ഏറ്റവും കട്ടിയുള്ള അംശമാണ് പല്ലിന്റെ ഇനാമൽ. എങ്ങനെ തിരിച്ചറിയാം?പല്ലുകൾ മോണയുമായി ചേരുന്ന ഭാഗത്ത് തേയ്മാനം സാധാരണയായി കാണാറുണ്ട്. നഖം വച്ച് തൊടുന്പോൾ ഉടക്കുന്നതുപോലെ തോന്നുന്നുവെങ്കിൽ – തേയ്മാനം ആണെന്ന് ഉറപ്പിക്കാം. ബ്രക്സിസം (രാത്രിയിൽ ഉള്ള പല്ലുകടി) പല്ലിന്റെ ഉപരിതലത്തിലുള്ള തേയ്മാനത്തിനും…
Read Moreലോക്ക് ഡൗണ്‍ കാലത്ത് ഗര്‍ഭിണിയായ ഭാര്യയുമായി യുവാവ് നടന്നത് ഏഴു കിലോമീറ്റര്‍ ! ഒടുവില്‍ എത്തിപ്പെട്ടതാവട്ടെ ഡെന്റല്‍ ആശുപത്രിയിലും;പല്ലു പറിക്കുന്ന ലാഘവത്തോടെ പ്രസവം നടത്തിയതാവട്ടെ ഡെന്റല്‍ സര്‍ജനും…
ലോക്ക് ഡൗണ്‍ കാലത്ത് നടന്ന പല പ്രസവങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഡെന്റല്‍ ആശുപത്രിയില്‍ വച്ച് പ്രസവം നടത്തിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പ്രസവം നടത്തിയതാവട്ടെ ഡെന്റല്‍ സര്‍ജനും. ദിവസവേതനക്കാരനായ യുവാവ് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭാര്യയെയും കൂട്ടി ഏഴുകിലോമീറ്റര്‍ നടന്നാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ 20കാരിയായ പെണ്‍കുട്ടിയുടെ പ്രസവം നടന്നു. എന്നാല്‍, കുട്ടിക്ക് ജീവന് ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണാഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്താനായിരുന്നു ശ്രമം. ഇതിനിടയില്‍ അമ്മയ്ക്ക് രക്തസ്രാവമുണ്ടായി. എന്നാല്‍, പിന്നീട് 10 മിനിട്ടിന് ശേഷം കുട്ടിയ്ക്ക് ജീവന്റെ തുടിപ്പുകള്‍ കണ്ടു. മറ്റ് വഴികള്‍ കാണാഞ്ഞാണ് യുവാവ് ഭാര്യയെയും കൂട്ടി ഡെന്റല്‍ ആശുപത്രിയില്‍ എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇരുവരെയും ബംഗളുരുവിലെ കെ.സി ചന്ദ്ര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും സമയോചിതമായ ഇടപെടല്‍ മൂലം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ച ഡെന്റല്‍…
Read More