എനിക്ക് പറയാന്‍ ഒരു ഷട്ടറെങ്കിലും ഉണ്ട് താങ്കള്‍ക്കോ ? ഡോക്ടര്‍ ബിജു പറയുന്ന ജാതിഅധിക്ഷേപക്കഥ ശുദ്ധനുണ; ഡോക്ടര്‍ ബിജുവിന് കുറിയ്ക്ക് കൊള്ളുന്ന മറുപടി കൊടുത്ത് ജോയ് മാത്യു…

കോഴിക്കോട്: തനിക്കു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഡോ.ബിജുവിനെ പൊളിച്ചടുക്കി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു രംഗത്ത്. തന്റെ ചിത്രത്തിന് പുരസ്‌ക്കാരം ലഭിക്കാത്തതിന് സംവിധായകന്‍ ഡോ: ബിജുവിനെ തെറിവിളിച്ചുവെന്നത് തെറ്റാണ്. അവാര്‍ഡ് കിട്ടാത്തതിനല്ല, മറിച്ച് അവാര്‍ഡ് അര്‍ഹിക്കുന്ന തന്റെ ഷട്ടറെന്ന സിനിമ ദേശീയ പുരസ്‌ക്കാരത്തിന് അയക്കാതിരുന്നതിന്റെ കാരണം തിരക്കി റീജണല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഡോ: ബിജുവിനെ വിളിച്ച് കാര്യം അന്വേഷിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ജോയ് മാത്യു പറയുന്നു. ഷട്ടര്‍ മികച്ചൊരു സിനിമയായിരുന്നു. ആ പടത്തിന്റെ പേരിലാണ് താനിന്നും അറിയപ്പെടുന്നത്. ആ സിനിമ എന്തുകൊണ്ട് ദേശീയ പുരസ്‌ക്കാരത്തിന് അയച്ചില്ല എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായത്. ഒടുവില്‍ താങ്ക്സ് പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. എന്നാല്‍ താന്‍ അദ്ദേഹത്തെ തെറി വിളിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചന്നെും പറഞ്ഞ് ബിജു തനിക്കെതിരെ കേസ് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആര് എന്തു പറഞ്ഞുവെന്ന് കോടതി…

Read More

മലയാള സിനിമ വംശീയ വേര്‍തിരിവിന്റെ പിടിയില്‍ ! അറവ്മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ആണ് സിനിമാ രംഗത്ത് കൂടുതലും; ഒരേ സൈറ്റുകളില്‍ വിളമ്പുന്നത് മൂന്നു തരത്തിലുള്ള ഭക്ഷണം; ഡോ.ബിജു പറയുന്നു…

ചെറുതല്ലാത്ത വംശീയ മനോഭാവം നിലനില്‍ക്കുന്ന മേഖലയാണ് മലയാള സിനിമാസൈറ്റുകളെന്ന് സംവിധായകന്‍ ഡോ.ബിജു. യാതൊരു സോഷ്യലിസവും ഇവിടെ കാണാന്‍ സാധിക്കില്ല. ഒരേ സെറ്റില്‍ മൂന്ന് തരം ഭക്ഷണം പോലും വിളമ്പുന്ന വിവേചന നിലനില്‍ക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് അവരാവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കുന്നത് കൂടാതെ പിന്നീട് അവരുടെ ഓരോ സ്വകാര്യ ആവശ്യങ്ങള്‍ക്കും വിമാന ടിക്കറ്റോ യാത്രാക്കൂലിയോ നല്‍കുകയും ചെയ്യും . പക്ഷെ രാപകല്‍ കഷ്ടപ്പെടുന്ന ഒരു ലൈറ്റ് ടെക്‌നിഷ്യനോ ഡ്രൈവറോ പ്രൊഡക്ഷന്‍ ബോയിയോ 250 രൂപയുടെ ഒരു ബാറ്റ കൂടുതല്‍ ചോദിച്ചാല്‍ കൊടുക്കാന്‍ ബുദ്ധിമുട്ടാണ്.ഒരു ദിവസം കൂലിപ്പണിയെടുത്താല്‍ കിട്ടുന്ന തുക പോലും കൊടുക്കാതെ അറവ്മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ്‌റ് ഡയറക്ടര്‍മാര്‍ ആണ് സിനിമാ രംഗത്ത് കൂടുതലും. രാവിലെ ആറിന് സെറ്റിലെത്തുന്ന ലൈറ്റ് ടെക്‌നിഷ്യന്മാരും, പ്രൊഡക്ഷന്‍ ബോയിയും ,ഡ്രൈവര്‍മാരും ,ആര്‍ട്ട് ,ഡയറക്ഷന്‍ അസിസ്റ്റന്റ്മാരും , ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും ഒക്കെ തിരികെ പോകുന്നത് ഷൂട്ടിംഗ്…

Read More