നൈജീരിയക്കാരെല്ലാം തട്ടിപ്പുകാരുമല്ല ഇന്ത്യക്കാരെല്ലാം റേപ്പിസ്റ്റുമല്ല ! കേരളാ പോലീസിന്റെ ട്രോളിനെ രൂക്ഷമായി വിമര്‍ശിച്ച് സുഡാനി ഫ്രം നൈജീരിയ നായകന്‍ സാമുവല്‍…

കേരളാ പോലീസിന്റെ ട്രോളുകള്‍ സമീപകാലത്തായി ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെങ്കിലും അടുത്തിടെ കേരളാ പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ട്രോളിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അഭിനേതാവായ സാമുവല്‍ അബിയോള റോബിന്‍സണ്‍. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം എന്ന സന്ദേശം ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്നു. സുഡാനി സിനിമയിലെ ഒരു രംഗം ഉപയോഗിച്ചായിരുന്നു ട്രോള്‍ തയ്യാറാക്കിയത്. ഈ പോസ്റ്റിനെതിരെയാണ് ഇപ്പോള്‍ സുഡാനി നായകന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലുള്ള കാര്യങ്ങള്‍ക്ക് തന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ താന്‍ അഭിനന്ദിക്കുന്നില്ലെന്ന് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരള പൊലീസ് ചെയ്യുന്ന ജോലിയെ താന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ താന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. താന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമില്ലെന്നും സാമുവല്‍ കുറിച്ചു.…

Read More

‘സുഡാനി ഫ്രം നൈജീരിയ’ ! വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായതിനു പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോളര്‍ കോഴിക്കോട്ട് പിടിയില്‍…

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടിട്ടില്ലേ. നൈജീരിയയില്‍ നിന്നും ഫുട്‌ബോള്‍ കളിക്കാന്‍ കേരളത്തില്‍ എത്തുന്ന ചെറുപ്പക്കാരന്റെയും അവന്റെ സ്‌പോണ്‍സറിന്റെയും കഥയായിരുന്നു ആ ചിത്രം പറഞ്ഞത്. എന്നാല്‍ അത് സിനിമയായിരുന്നെങ്കില്‍ യഥാര്‍ഥ ജീവിതത്തിലെ ഒരു നൈജീരിയന്‍ ഫുട്‌ബോളറുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായതിനു ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോളറാണ് ഇപ്പോള്‍ കോഴിക്കോട്ടു നിന്നും അറസ്റ്റിലായിരിക്കുന്നത്. കോടതി വാറണ്ട് അനുസരിച്ച് നാഗ്പുര്‍ പോലീസാണ് കോഴിക്കോട്ടെത്തി റോയല്‍ ട്രാവല്‍സ് ടീം താരം ഒകെ ഇമ്മാനുവല്‍ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ തന്നെ പ്രശസ്ത സെവന്‍സ് താരങ്ങളില്‍ ഒരാളാണ് യൂക്കോച്ചി. 2015-ലാണ് ഇമ്മാനുവല്‍ യൂക്കോച്ചി വ്യാജ പാസ്‌പോര്‍ട്ടുമായി നാഗ്പുറില്‍ അറസ്റ്റിലാകുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റോയല്‍ ട്രാവല്‍സ് ടീമില്‍…

Read More

മലയാള സിനിമ വംശീയ വേര്‍തിരിവിന്റെ പിടിയില്‍ ! അറവ്മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ആണ് സിനിമാ രംഗത്ത് കൂടുതലും; ഒരേ സൈറ്റുകളില്‍ വിളമ്പുന്നത് മൂന്നു തരത്തിലുള്ള ഭക്ഷണം; ഡോ.ബിജു പറയുന്നു…

ചെറുതല്ലാത്ത വംശീയ മനോഭാവം നിലനില്‍ക്കുന്ന മേഖലയാണ് മലയാള സിനിമാസൈറ്റുകളെന്ന് സംവിധായകന്‍ ഡോ.ബിജു. യാതൊരു സോഷ്യലിസവും ഇവിടെ കാണാന്‍ സാധിക്കില്ല. ഒരേ സെറ്റില്‍ മൂന്ന് തരം ഭക്ഷണം പോലും വിളമ്പുന്ന വിവേചന നിലനില്‍ക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് അവരാവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കുന്നത് കൂടാതെ പിന്നീട് അവരുടെ ഓരോ സ്വകാര്യ ആവശ്യങ്ങള്‍ക്കും വിമാന ടിക്കറ്റോ യാത്രാക്കൂലിയോ നല്‍കുകയും ചെയ്യും . പക്ഷെ രാപകല്‍ കഷ്ടപ്പെടുന്ന ഒരു ലൈറ്റ് ടെക്‌നിഷ്യനോ ഡ്രൈവറോ പ്രൊഡക്ഷന്‍ ബോയിയോ 250 രൂപയുടെ ഒരു ബാറ്റ കൂടുതല്‍ ചോദിച്ചാല്‍ കൊടുക്കാന്‍ ബുദ്ധിമുട്ടാണ്.ഒരു ദിവസം കൂലിപ്പണിയെടുത്താല്‍ കിട്ടുന്ന തുക പോലും കൊടുക്കാതെ അറവ്മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ്‌റ് ഡയറക്ടര്‍മാര്‍ ആണ് സിനിമാ രംഗത്ത് കൂടുതലും. രാവിലെ ആറിന് സെറ്റിലെത്തുന്ന ലൈറ്റ് ടെക്‌നിഷ്യന്മാരും, പ്രൊഡക്ഷന്‍ ബോയിയും ,ഡ്രൈവര്‍മാരും ,ആര്‍ട്ട് ,ഡയറക്ഷന്‍ അസിസ്റ്റന്റ്മാരും , ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും ഒക്കെ തിരികെ പോകുന്നത് ഷൂട്ടിംഗ്…

Read More