എന്റെ സുഹൃത്തുക്കളുടെ വീട്ടു ജോലിക്കാര്‍ക്ക് പോലും നിന്നേക്കാള്‍ നിറമുണ്ട് ! ഇത്രയും വൃത്തികെട്ട നിറമുള്ള നിന്നെ ഭാര്യയാക്കാന്‍ എനിക്ക് കഴിയില്ല; തന്റെ മനസ് തകര്‍ത്തു കളഞ്ഞ സംഭവം വെളിപ്പെടുത്തി യുവ ഫോട്ടോഗ്രാഫര്‍…

കറുപ്പിന് ഏഴഴക് എന്നൊക്കെ എല്ലാവരും പറയാറുണ്ടെങ്കിലും കറുത്ത നിറത്തിന്റെ പേരില്‍ അവഗണന അനുഭവിക്കുന്ന നിരവധി ആളുകളെ നമുക്ക് ഈ സമൂഹത്തില്‍ കാണാന്‍ സാധിക്കും. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയതിനു ശേഷം ജീവിതം കരുപ്പിടിപ്പിച്ച ഒരു യുവതിയുടെ അനുഭവങ്ങളാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇരുണ്ട നിറത്തിന്റെ പേരിലുണ്ടായ ദുരനുഭവങ്ങളാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ വനിതാ ഫോട്ടോഗ്രാഫര്‍ പങ്കുവയ്ക്കുന്നത്. സ്‌കൂള്‍ കാലം മുതല്‍ നേരിട്ടിരുന്ന പരിഹാസത്തിന് വില കൊടുത്തിരുന്നില്ല. മാതാപിതാക്കളുടെ ബന്ധുവീടുകളില്‍ എത്തുമ്പോള്‍ നിറം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും എന്ത് വസ്ത്രം ധരിക്കണമെന്നും ബന്ധുക്കള്‍ നിര്‍ദേശിക്കുമായിരുന്നു. നിറം അത്ര വലിയ പ്രശ്‌നമായി അന്നൊന്നും തോന്നിയിരുന്നില്ല. പരിഹാസം മടുത്ത് വളരെ കുറവ് ആളുകളെ മാത്രമാണ് സുഹൃത്തുക്കളായി ഉള്‍പ്പെടുത്തിയതെന്ന് യുവതി പറയുന്നു. അങ്ങനെ ഒരുനാള്‍ ഓര്‍ക്കുട്ടില്‍ നിന്നാണ് അയാളെ പരിചയപ്പെടുന്നത്. എന്നെ പരിഹസിക്കാതെ ഏറെ കരുതലോടെ കൊണ്ടുപോവുന്ന വ്യക്തിത്വമായിരുന്നു. എന്നാല്‍…

Read More

മലയാള സിനിമ വംശീയ വേര്‍തിരിവിന്റെ പിടിയില്‍ ! അറവ്മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ആണ് സിനിമാ രംഗത്ത് കൂടുതലും; ഒരേ സൈറ്റുകളില്‍ വിളമ്പുന്നത് മൂന്നു തരത്തിലുള്ള ഭക്ഷണം; ഡോ.ബിജു പറയുന്നു…

ചെറുതല്ലാത്ത വംശീയ മനോഭാവം നിലനില്‍ക്കുന്ന മേഖലയാണ് മലയാള സിനിമാസൈറ്റുകളെന്ന് സംവിധായകന്‍ ഡോ.ബിജു. യാതൊരു സോഷ്യലിസവും ഇവിടെ കാണാന്‍ സാധിക്കില്ല. ഒരേ സെറ്റില്‍ മൂന്ന് തരം ഭക്ഷണം പോലും വിളമ്പുന്ന വിവേചന നിലനില്‍ക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് അവരാവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കുന്നത് കൂടാതെ പിന്നീട് അവരുടെ ഓരോ സ്വകാര്യ ആവശ്യങ്ങള്‍ക്കും വിമാന ടിക്കറ്റോ യാത്രാക്കൂലിയോ നല്‍കുകയും ചെയ്യും . പക്ഷെ രാപകല്‍ കഷ്ടപ്പെടുന്ന ഒരു ലൈറ്റ് ടെക്‌നിഷ്യനോ ഡ്രൈവറോ പ്രൊഡക്ഷന്‍ ബോയിയോ 250 രൂപയുടെ ഒരു ബാറ്റ കൂടുതല്‍ ചോദിച്ചാല്‍ കൊടുക്കാന്‍ ബുദ്ധിമുട്ടാണ്.ഒരു ദിവസം കൂലിപ്പണിയെടുത്താല്‍ കിട്ടുന്ന തുക പോലും കൊടുക്കാതെ അറവ്മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ്‌റ് ഡയറക്ടര്‍മാര്‍ ആണ് സിനിമാ രംഗത്ത് കൂടുതലും. രാവിലെ ആറിന് സെറ്റിലെത്തുന്ന ലൈറ്റ് ടെക്‌നിഷ്യന്മാരും, പ്രൊഡക്ഷന്‍ ബോയിയും ,ഡ്രൈവര്‍മാരും ,ആര്‍ട്ട് ,ഡയറക്ഷന്‍ അസിസ്റ്റന്റ്മാരും , ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും ഒക്കെ തിരികെ പോകുന്നത് ഷൂട്ടിംഗ്…

Read More

എനിക്ക് കേരളത്തില്‍ വംശീയവെറി നേരിടേണ്ടി വന്നു; തൊലിയുടെ നിറം കറുപ്പായതിനാല്‍ പ്രതിഫലമായി ലഭിച്ചത് വളരെ കുറഞ്ഞ തുക; ‘സുഡാനി’ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി മലയാളികള്‍…

മലയാളികളുടെ മനസിലെ വംശീയവെറിയ്ക്ക് താനും ഇരയായെന്ന് നൈജീരിയന്‍ നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍.’സുഡാനി ഫ്രം നൈജീരിയ’ എന്ന മലയാളം സിനിമയില്‍ അഭിനയിച്ചതിന് കുറഞ്ഞ പ്രതിഫലമാണ് തനിക്ക് കിട്ടിയതെന്നും സംവിധായകന്‍ ശ്രമിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ സമ്മതിച്ചില്ലെന്നും കറുത്ത വര്‍ഗ്ഗക്കാരനായതു കൊണ്ടാണ് തനിക്ക് ഇങ്ങിനെ സംഭവിച്ചതെന്നും ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തില്‍ അബിയോള പറയുന്നു. ഇതുവരെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് പറയാന്‍ തോന്നിയത്. അതിന് കാരണം മറ്റൊരു കറുത്തവര്‍ഗ്ഗക്കാരനായ നടനും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ്. കേരളത്തിലെ വംശീയവെറിയുടെ ഇരയായിരുന്നു താന്‍. ഒരുപക്ഷേ നേരിട്ട് ഇക്കാര്യം അനുഭവിക്കേണ്ടി വന്നില്ലെങ്കിലൂം സുഡാനി ഫ്രം നൈജീരിയയിലെ തന്റെ വേഷത്തിനുള്ള പ്രതിഫല കാര്യത്തിലൂടെ നേരിടേണ്ടി വന്നു. സിനിമയില്‍ തനിക്ക് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്. തന്റെയത്ര പോലും പ്രസിദ്ധരല്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കിയതിനേക്കാള്‍ കുറവ്. അതിന് കാരണം തന്റെ തൊലിയുടെ നിറമാണ്. മറ്റ് അനേകം യുവനടന്മാരുമായി പ്രതിഫലക്കാര്യം ചര്‍ച്ച…

Read More