എനിക്ക് സൗകര്യമില്ല. എനിക്ക് ശ്വാസം മുട്ടുന്നു. നീ ഒന്നു പോയി താ…എന്നെ ഇനി വിളിക്കരുത്; ഉയരെ കണ്ടപ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍മ വന്നെന്ന് യുവ ഡോക്ടര്‍…കുറിപ്പ് വൈറലാകുന്നു…

പാര്‍വതി നായികയായ പുതിയ ചിത്രം ഉയരെ വമ്പിച്ച ജനപ്രീതിയോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായിട്ടാണ് പാര്‍വതി ചിത്രത്തിലെത്തിയത്. ഉയരെയിലെ കഥപശ്ചാത്തലങ്ങള്‍ പലരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്. ഉയരെ കണ്ടപ്പോള്‍ തനിക്ക് പഴയ കാര്യങ്ങള്‍ ഓര്‍മ വന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ.ഷിനു തന്റെ ജീവിതത്തില്‍ സംഭവിച്ച പഴയ കാര്യങ്ങള്‍ പങ്കുവച്ചത്. ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്; എന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തില്‍ കലാശിച്ചത്. ആദ്യത്തെ ആലോചന നടക്കാതെ പോയതിന് പിന്നില്‍ കുറച്ചു മാസങ്ങളുടെ തിരക്കഥയുണ്ട്. ഉയരെയുമായി ബന്ധമുള്ള ഒരു ഭാഗമുണ്ട് അതില്‍. കേരള മാട്രിമോണി വഴി വന്ന ആലോചയായിരുന്നു. ആ സമയത്തു ഡോക്ടറെ വേണ്ട എന്‍ജിനീയര്‍ മതിയെന്നായിരുന്നു എന്റെ വാശി. വിദേശത്തു നല്ല ജോലിയുള്ള പയ്യന്‍.എല്ലാ ദിവസവും സംസാരിക്കും. നല്ല സ്‌നേഹമാണ്. ഒരുതരം പൊസ്സസീവനസ് കൂടെ എനിക്ക്…

Read More

അടുക്കളയില്‍ നിനക്ക് എന്തു മലമറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാരോട്…സ്ത്രീ ഒരു സംഭവം തന്നെയാണ്; സ്മരണ വേണം…സ്മരണ; കുറിപ്പ് വൈറലാകുന്നു…

സ്ത്രീകളുടെ ജോലികളെ വിലകുറച്ചു കാണുന്ന പുരുഷന്മാര്‍ക്കെതിരേ ആഞ്ഞടിച്ച് ഡോ.ഷിനു ശ്യാമളന്‍. അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല. സ്ത്രീ ഒരു സംഭവം തന്നെയാണ്. അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു. ഷിനു ശ്യാമളന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നാളെ രാവിലെ ദോശ കഴിക്കണമെങ്കില്‍ അരിയും ഉഴുന്നും തലേ ദിവസം രാവിലെയോ ഉച്ചയ്‌ക്കോ വെള്ളത്തിലിട്ട് കുതിര്‍ന്ന് അത് തലേ ദിവസം സന്ധ്യയ്ക്ക് അരച്ചു മാവ് എടുത്തു വെക്കണം. അല്ലെങ്കില്‍ രാവിലെ ദോശയോ ഇടലിയോ കഴിക്കാന്‍ സാധിക്കില്ല. അപ്പത്തിന്റെ കാര്യവും നേരത്തെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ രാവിലെ എന്നും നിങ്ങള്‍ വല്ല ചപ്പാത്തിയോ, ഗോതമ്പ് ദോശയോ കഴിക്കേണ്ടി വന്നേനെ. സ്മരണ വേണം. സ്മരണ..? ഷിനു പറയുന്നു… ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… ഒരു സ്ത്രീ തലേ ദിവസമേ…

Read More