കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വലിയ സങ്കടമായതുകൊണ്ടാണു തല മുണ്ഡനം ചെയ്തതെന്നും മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്. ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത് കെഎസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും പോലെ മഹിള കോണ്‍ഗ്രസിനും പരിഗണന നൽകാത്തതിനാലാണ്. പ്രതീക്ഷ നൽകിയതുകൊണ്ടാണ് ഏറ്റുമാനൂർ സീറ്റിൽ മഹിള കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചത്. ഏറ്റുമാനൂരിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നതായി ലതിക പറഞ്ഞു. മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഇന്നലെ ലതിക സുഭാഷിനെ വിളിച്ച് അനുനയ ശ്രമങ്ങൾ നടത്തിയിരുന്നു. സ്വതന്ത്രയായി മത്സരിക്കരുതെന്നും അവസരമുണ്ടാകുമെന്നും ആന്റണി പറഞ്ഞു. ടൗണിലൂടെ പ്രകടനം നടത്തിയാണ് ലതികയും പ്രവർത്തകരും താരാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കണ്‍വൻഷനെത്തിയത്.
Read MoreTag: election-2021
ഇരട്ട വിട്ടൊരു കളിയില്ല! പിണറായി റെഡിയായി; 51.95 ലക്ഷത്തിന്റെ സ്വത്ത്; സ്വർണക്കടത്തും ശബരിമലയും മിണ്ടിയില്ല; കണക്കുകള്‍ ഇങ്ങനെ…
സ്വന്തം ലേഖകൻ ധർമടം: ധർമടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. കഴിഞ്ഞ എട്ടിന് കണ്ണൂർ വിമാനത്താവളം മുതൽ പിണറായി വരെ 18 കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തിയാണ് പിണറായി മണ്ഡലത്തിലെത്തിയത്. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പേ ധർമടത്ത് പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. മുമ്പൊന്നും ഔദ്യോഗിക പ്രഖ്യാപനത്തിനുമുമ്പ് സ്ഥാനാർഥികൾ പരസ്യപ്രചാരണത്തിനിറങ്ങുന്നത് സിപിഎമ്മിൽ പതിവില്ല. എന്നാൽ പാർട്ടിയുടെ പ്രഖ്യാപനത്തിനു കാത്തുനിൽക്കാതെയാണ് പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്ത് പ്രചാരണമാരംഭിച്ചത്. തുടർച്ചയായി ഒമ്പത് ദിവസമാണ് അദ്ദേഹം മണ്ഡലത്തിൽ ചെലവഴിച്ചത്. ജന്മനാടായ പിണറായിയിൽ നൽകിയ സ്വീകരണത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഇത്തവണ ആദ്യമായി പ്രസംഗിച്ചത്. കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനമുന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ ഒന്നാംഘട്ട പ്രചാരണം. മണ്ഡല പര്യടനത്തിനു തുടക്കം കുറിച്ച് കോമത്ത് കുന്നുമ്പ്രത്ത് പിണറായി വിജയൻ പ്രസംഗിച്ചതൊക്കെയും സർക്കാരിന്റെ വികസനനേട്ടങ്ങളായിരുന്നു. അഞ്ചരക്കണ്ടി ഏരിയയിലെ…
Read Moreഇഷ്ടക്കാരെ സ്ഥാനാർഥി പട്ടികയിൽ തിരുകി കയറ്റി; ഇഷ്ടത്തോടെയല്ല ഈ സ്ഥാനത്ത് തുടരുന്നത്..; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ
കണ്ണൂർ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി. കെ. സുധാകരന്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് ഇഷ്ടത്തോടെയല്ലെന്നും ഈ സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാനാണെന്നും സുധാകരന് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുടെ ഇഷ്ടക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ തിരുകി കയറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ പ്രത്യാശ നഷ്ടമായി. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ തലയില്‍ കയറുന്ന അവസ്ഥയുണ്ടാകരുത്. ഘടക കക്ഷികളെ നിയന്ത്രിക്കുന്നവരാകണം കെപിസിസി നേതൃത്വത്തിലുണ്ടാകേണ്ടതെന്നും സുധാകരന് പറഞ്ഞു. തീരുമാനമെടുക്കുന്ന നേതാക്കന്മാരുടെ ഭാഗത്താണ് പ്രശ്നം. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാത്ത സമീപനമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായത്. ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കാന്‍ തുടക്കത്തില്‍ തന്നെ സാധിക്കുമായിരുന്നു. അതിന് മെനക്കെടാന്‍ നേതൃത്വത്തിന് സമയമില്ല. ലതികാ…
Read Moreപത്തനംതിട്ടയിൽ എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടം; മത്സരരംഗത്തു സംസ്ഥാന നേതാക്കളും
പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഇടതു, വലത്, ബിജെപി മുന്നണികളുടെ സ്ഥാനാര്‍ഥികളായി. ഇന്നലെ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മണ്ഡലങ്ങളിലെ മത്സരച്ചിത്രം തെളിഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മുന്നണി സ്ഥാനാര്‍ഥികള്‍ ഇന്നു നാമനിര്‍ദേശ പത്രിക നല്കിത്തുടങ്ങും. ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും ഇന്നാണ് പത്രിക നല്‍കുന്നത്.മത്സരരംഗത്തു സംസ്ഥാന നേതാക്കളും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വരവോടെ കോന്നി മണ്ഡലം ഒരിക്കല്‍കൂടി ശ്രദ്ധേയമാകുന്നു. കൈവശമുള്ള അഞ്ച് മണ്ഡലങ്ങളും നിലനിര്‍ത്താന്‍ നാല് സിറ്റിംഗ് എംഎല്‍എമാരെ കളത്തിലിറക്കി പോരാട്ടം നടത്തുന്ന എല്‍ഡിഎഫിന് ബദലായി പട നയിക്കുന്ന യുഡിഎഫ് രണ്ടുതവണ എംഎല്‍എ ആയ കെ. ശിവദാസന്‍ നായരെയും മറ്റ് നാല് കന്നി അങ്കക്കാരെയുമാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് അശോകന് കുളനയും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.…
Read Moreആ കത്ത് സോണിയ ഗാന്ധിക്ക് അയച്ചു! ലതികാ സുഭാഷ് എഐസിസി അംഗത്വം രാജിവച്ചു; ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമോ?
കോട്ടയം: സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാതിരുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. സ്ഥാനാർഥി നിർണയത്തിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് രാജിക്കത്തിൽ ലതിക വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഞായറാഴ്ച മുല്ലപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികയുടെ നടപടി വൻ വാർത്തായായിരുന്നു. പിന്നാലെ അവർ മഹിളാ കോണ്‍ഗ്രസ് അധക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഏറ്റുമാനൂർ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ലതികയ്ക്ക് മറ്റൊരിടത്തും പരിഗണന ലഭിക്കാതിരുന്നതാണ് അവരെ ചൊടിപ്പിച്ചത്. കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റ് നൽകേണ്ടി വന്നതാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു. മറ്റൊരു മണ്ഡലത്തിലേക്ക് പേര് പരിഗണിക്കണമെന്ന് ലതിക ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രതിഷേധം നിർഭാഗ്യകരമാണെന്നും നേതൃത്വം വ്യക്തമാക്കി. അതിനിടെ ലതിക ഏറ്റുമാനൂരിൽ സ്വതന്ത്രയായി…
Read Moreകലഹമൊതുങ്ങാതെ കോൺഗ്രസ്; സമവായ സാധ്യത തള്ളി ലതിക സുഭാഷ് ; ചെന്നിത്തല പേരു വെട്ടിയെന്നു രമണി.പി.നായർ; പ്രചാരണ രംഗത്തുനിന്നു വിട്ടു നിൽക്കാൻ ഐഎൻടിയുസിയും മഹിളാ കോൺഗ്രസും
എം.ജെ.ശ്രീജിത്ത്തിരുവനന്തപുരം: സ്ഥാനാർഥിപ്പട്ടിക പുറത്തു വന്നതോടെ കോൺഗ്രസിൽ തുടരുന്നതു സമാനതകളില്ലാത്ത പ്രതിഷേധം. മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് സീറ്റ് കിട്ടാത്തതിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചതിനു പിന്നാലെ മറ്റു പലേടങ്ങളിലും പ്രതിഷേധം തുടരുകയാണ്. കോൺഗ്രസിൽ വനിതകൾക്കു സീറ്റും സംരക്ഷണവും ഉണ്ടാകില്ലെന്ന പ്രചാരണം ലതിക സുഭാഷിന്റെ ഇന്നലത്തെ പ്രവൃത്തിയോടെ മറ്റു കക്ഷികൾ ആയുധമാക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ച് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ലതിക നൽകുന്ന സൂചന. തന്നെ അനുകൂലിക്കുന്നവരുടെ യോഗം ലതിക വിളിച്ചു കൂട്ടിയിട്ടുണ്ട്. സമവായ സാധ്യത ഇനി ഇല്ലെന്നു ലതിക മാധ്യമങ്ങളോടു പ്രതികരിച്ചു. കടുത്ത ആരോപണംലതിക സുഭാഷിന് പുറമേ തലസ്ഥാനത്തെ മുതിർന്ന വനിതാ നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ രമണി.പി.നായർ സെക്രട്ടറി സ്ഥാനം രാജിവച്ചു. സീറ്റ് നൽകാമെന്ന് പറഞ്ഞിട്ട് അവസാനം പേരു വെട്ടിയതു രമേശ്…
Read Moreഇനി സീറ്റ് തന്നാലും സ്വീകരിക്കില്ല; ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ടെന്ന ചരിത്രം ഓർമ്മിപ്പിച്ച് ലതിക സുഭാഷ്
തിരുവനന്തപുരം: താൻ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടാക്കിയില്ലെന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും കോൺഗ്രസ് ഇനി സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും ലതിക സുഭാഷ് മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് അറിയില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ സീറ്റ് തനിക്ക് നൽകുമെന്ന് പ്രതീക്ഷിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ ലഭിച്ചില്ലെങ്കിൽ വൈപ്പിനിൽ മത്സരിക്കാനും തയ്യാറായിരുന്നു. ആരുടെ പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരിൽ സ്വതന്ത്രയായി വിജയിക്കാൻ കഴിയുമെന്നും മുൻപും ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.
Read Moreധർമടത്ത് “നേമം മോഡൽ’ പിണറായിയെ തളയ്ക്കാൻ സുധാകരനോ;ഡൽഹിയിൽ ചർച്ച തുടരുന്നു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് “നേമം’ മോഡൽ പരീക്ഷിക്കാൻ കോൺഗ്രസ്.ഇന്നലെ നടന്ന സ്ഥാനാർഥി പ്രഖ്യാപന പട്ടികയിൽ ധർമടത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജനെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിണറായി വിജയനെതിരേ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണ് കോൺഗ്രസ് തീരുമാനം. കെ.സുധാകരനെ പിണറായി വിജയനെതിരേ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളിൽ ചിലർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം, കെ.സുധാകരനോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. സുധാകരനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചർച്ച നടന്നു വരികയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ 4099 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കെ.സുധാകരൻ ധർമടത്ത് മത്സരിക്കണമെന്ന് കോൺഗ്രസ് നേതാവ് മന്പറം ദിവാകരൻ ഉൾപ്പെടെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
Read Moreപിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രം; ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമെന്ന് ഇ. ശ്രീധരൻ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വീണ്ടും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരൻ. പിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമാണെന്നും ശ്രീധരൻ വിമര്‍ശിച്ചു. എൽഡിഎഫ് ഭരണം അഴിമതിയിൽ മുങ്ങി നില്‍ക്കുകയാണെന്നും താൻ കൊണ്ടുവന്ന പല പദ്ധതികളും സര്‍ക്കാര്‍ മുടക്കിയെന്നും ശ്രീധരൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreലതിക സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് ഉമ്മൻ ചാണ്ടി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിലെ തർക്കങ്ങൾ ഒഴിവാക്കാനാണ് ഏറ്റുമാനൂർ മണ്ഡലം കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഇതു സംബന്ധിച്ച് പ്രഖ്യാപമുണ്ടായേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് തന്നോട് അടുപ്പമുള്ള പാർട്ടി പ്രവർത്തകരുടെ യോഗം ലതിക വിളിച്ചിട്ടുണ്ട്. നേരത്തെ, സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ ആരോ പിന്നിൽ നിന്ന് കളിച്ചുവെന്നതുൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് ലതിക ഉന്നയിച്ചത്.…
Read More