പാർട്ടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല! ത​​​ല മു​​​ണ്ഡ​​​നം ചെ​​​യ്ത​​ത്‌ വ​​​ലി​​​യ സ​​​ങ്ക​​​ട​​​മാ​​​യ​​തു​​കൊണ്ട്‌; ല​​തി​​ക സു​​ഭാ​​ഷ്

കോ​​ട്ട​​യം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​ത്ത് പാ​​​ർ​​​ട്ടി​​​യെ വേ​​​ദ​​​നി​​​പ്പി​​​ക്കാ​​​ൻ ഉ​​ദ്ദേ​​ശി​​ച്ചി​​ട്ടി​​ല്ലെ​​ന്നും വ​​​ലി​​​യ സ​​​ങ്ക​​​ട​​​മാ​​​യ​​തു​​കൊ​​​ണ്ടാ​​​ണു ത​​​ല മു​​​ണ്ഡ​​​നം ചെ​​​യ്ത​​തെ​​ന്നും മ​ഹി​ള കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ ല​​തി​​ക സു​​ഭാ​​ഷ്.

ഏ​​റ്റു​​മാ​​നൂ​​രി​​ൽ സ്വ​​ത​​ന്ത്ര​​സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത് കെ​​​എ​​​സ്‌​​​യു​​​വി​​​നെ​​​യും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​യും പോ​​​ലെ മ​​​ഹി​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നും പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​കാ​​ത്ത​​തി​​നാ​​ലാ​​ണ്.

പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കി​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ഏ​​​റ്റു​മാ​​​നൂ​​​ർ സീ​​​റ്റി​​​ൽ മ​​​ഹി​​​ള കോ​​​ണ്‍​ഗ്ര​​​സ് ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഏ​റ്റു​മാ​നൂ​രി​ൽ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ​റ​ഞ്ഞി​രു​ന്ന​താ​യി ല​തി​ക പ​റ​ഞ്ഞു.

മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ.​​​കെ. ആ​​​ന്‍റ​​​ണി ഇ​​​ന്ന​​​ലെ ല​​​തി​​​ക സു​​​ഭാ​​​ഷി​​​നെ വി​​​ളി​​​ച്ച് അ​​​നു​​​ന​​​യ ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

സ്വ​​​ത​​​ന്ത്ര​​​യാ​​​യി മ​​​ത്സ​​​രി​​​ക്ക​​​രു​​​തെ​​​ന്നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും ആ​​ന്‍റ​​ണി പ​​​റ​​​ഞ്ഞു. ടൗ​​​ണി​​​ലൂ​​​ടെ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യാ​​​ണ് ല​​​തി​​​ക​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും താ​​​​രാ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ സം​ഘ​ടി​പ്പി​ച്ച ക​​​ണ്‍​വ​​​ൻ​​​ഷ​​​നെ​​​ത്തി​​​യ​​​ത്.

Related posts

Leave a Comment