ഇ​നി സീ​റ്റ് ത​ന്നാ​ലും സ്വീ​ക​രി​ക്കി​ല്ല; ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചിട്ടുണ്ടെന്ന ചരിത്രം ഓർമ്മിപ്പിച്ച് ല​തി​ക സു​ഭാ​ഷ്


തി​രു​വ​ന​ന്ത​പു​രം: താ​ൻ വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ എ​ടു​ക്കാ​ൻ പോ​ലും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് രാ​ജി​വ​ച്ച മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്.

കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി വ​യ്ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് ഇ​നി സീ​റ്റ് ത​ന്നാ​ലും സ്വീ​ക​രി​ക്കി​ല്ലെ​ന്നും ല​തി​ക സു​ഭാ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ത​നി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​ത് ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു.

ഏ​റ്റു​മാ​നൂ​ർ സീ​റ്റ് ത​നി​ക്ക് ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​രു​ന്നു​വെ​ന്ന് ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. ഏ​റ്റു​മാ​നൂ​ർ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വൈ​പ്പി​നി​ൽ മ​ത്സ​രി​ക്കാ​നും ത​യ്യാ​റാ​യി​രു​ന്നു. ആ​രു​ടെ പി​ന്തു​ണ​യി​ല്ലെ​ങ്കി​ലും ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും മു​ൻ​പും ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment