അല്ല പിന്നെ… വിശന്നാല്‍ പിന്നെ എന്തു ചെയ്യും ! ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് ഭക്ഷണം സ്വയം കഴിച്ച് ഡെലിവറി ബോയ്; വീഡിയോ എടുത്തത് ഓര്‍ഡര്‍ ചെയ്ത ആള്‍…

ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ കാലമാണ്. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടക്കുന്ന പലതും വാര്‍ത്തയാവാറുമുണ്ട്. തെറ്റായ ലൊക്കേഷനില്‍ ഭക്ഷണം എത്തിക്കുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തില്‍ മാറ്റമുണ്ടാകുക അങ്ങനെ പല അബദ്ധങ്ങളും ഡെലിവറി ബോയ്‌സിന് പറ്റാറുണ്ട്. മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം അകത്താക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനെ പറ്റി ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിക്കുകയാണ് എന്നാണ് അവര്‍ നല്‍കിയ മറുപടി.

Read More

ഇത് ഭക്ഷണത്തിനു ശേഷം കഴിക്കാനുള്ള മരുന്നാ ! തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിക്ക് ബന്ധുക്കള്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ്…

കോവിഡ് രോഗിക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ് പൊതികള്‍. കോവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡിലാണ് സംഭവം. രോഗികളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും ഇവിടെ അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊതികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചശേഷം രോഗികള്‍ക്കു കൈമാറുകയാണ് പതിവ്. അത്തരത്തില്‍ കൈമാറിയ പൊതി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എത്തിച്ച ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുന്‍പ് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം വീതമുള്ള മൂന്ന് കഞ്ചാവ് പൊതികള്‍ പൊതിച്ചോറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വിയ്യൂര്‍ ജയിലില്‍ നിന്ന് കോവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണെന്നാണ് സംശയം.

Read More

പാവപ്പെട്ടവരുടെയും അശരണരുടെയും വിശപ്പകറ്റാന്‍ കോടികളുടെ സമ്പാദ്യം വില്‍ക്കാന്‍ തയ്യാറായ ലങ്കാര്‍ ബാബ; പത്മശ്രീയുടെ തിളക്കത്തിനിടയിലും കാന്‍സര്‍ ബാധിതനായ ഈ വയോധികന്‍ തന്റെ കര്‍മം തുടരുന്നു…

ചിലര്‍ സന്തോഷം കണ്ടെത്തുന്നത് തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വെക്കുന്നതിലൂടെയാണ്. ചണ്ഡീഗഢിലെ പ്രീമിയര്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പിലും അങ്ങനെയൊരാളെ സ്ഥിരമായി കാണാനാകും. 85-ാം വയസിലും കര്‍മനിരതനായ ഒരു വയോധികനെ. തീരെ അവശനായ അദ്ദേഹം അവിടെ പാവപ്പെട്ട രോഗികള്‍ക്കും, അവരുടെ പരിചാരകര്‍ക്കും ഭക്ഷണം നല്‍കുകയാണ്. അതാണ്, ജഗദീഷ് ലാല്‍ അഹൂജ. പാവപ്പെട്ടവരുടെയും, അവശരുടെയും വിശപ്പകറ്റാന്‍, കഴിഞ്ഞ 30 -ലേറെ വര്‍ഷങ്ങളായി സ്വന്തം സ്വത്തും ജീവിതവും മാറ്റിവച്ച ആളുകളുടെ പ്രിയപ്പെട്ട ലങ്കാര്‍ ബാബ. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഈ വര്‍ഷം രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുകയുമുണ്ടായി. പക്ഷെ അംഗീകാരങ്ങളില്‍ ഒന്നും അദ്ദേഹം അഹങ്കരിക്കുന്നില്ല. ചെറുപ്പം മുതലേ കഷ്ടപ്പാടുകളും, പ്രാരാബ്ധവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഷ്ടപ്പാട് സ്വയം അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മറ്റൊരാളുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് പറയും. അഹൂജ അതിനൊരു ഉത്തമോദാഹരണമാണ്. ”എന്റെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോട്…

Read More

നിങ്ങള്‍ സുഖമായി ഉറങ്ങിക്കോളൂ…ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ സ്ഥലം വിട്ടോളാം;കള്ളന്‍ പറഞ്ഞതു കേട്ട് അന്തംവിട്ട് വീട്ടുകാര്‍; പിന്നീട് നടന്നത്…

കള്ളന്മാര്‍ പലവിധമുണ്ട്. എന്തെങ്കിലും ഒരു പ്രത്യേക വസ്തു മാത്രം അടിച്ചുമാറ്റുന്ന കള്ളന്മാര്‍ മുതല്‍ വന്‍ മോഷണം നടത്തുന്നവര്‍ വരെയുണ്ട്. എന്നാല്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ മാത്രം വീടുകളില്‍ കയറുന്ന കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ?. ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്തരം കള്ളന്മാരുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. 19കാരനായ ഗാവിന്‍ കാര്‍വിനെന്ന കള്ളനാണ് വീട്ടില്‍ കയറി പാചകം ചെയ്യുന്നത്. എന്നാല്‍ ഒടുവില്‍ കള്ളനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ അടുക്കളയില്‍ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. നോക്കിയപ്പോള്‍ അപരിചിതനായ ഒരാള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നു. വീട്ടുകാര്‍ ഭയന്ന് ആരാണെന്ന് ചോദിച്ചു. ‘നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കോളൂ. ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ പൊയ്ക്കോളാം’ എന്ന് കള്ളന്‍ മറുപടി നല്‍കി. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെ…

Read More

ഹോട്ടലില്‍ എത്തി ഓര്‍ഡര്‍ ചെയ്തത് ആയിരം രൂപയുടെ ഭക്ഷണം; എന്നാല്‍ വീട്ടിലേക്ക് മടങ്ങിയത് ലക്ഷാധിപതിയായി…

ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുമ്പോള്‍ വയറു നിറയുമെങ്കിലും പോക്കറ്റു കാലിയാകുകയാണ് പതിവ്. എന്നാല്‍ റിക്ക് ആന്റോഷ് എന്ന ന്യൂജേഴ്‌സിക്കാരന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. വയറും നിറഞ്ഞു ലക്ഷങ്ങള്‍ കൈയ്യില്‍ വന്നു ചേരുകയും ചെയ്തു.ഈ മാസം ആദ്യമാണ് സംഭവം നടന്നത്. ഒരു ദിവസം ഉച്ചയ്ക്ക് വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാനായി റിക്ക് കയറിയത് ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ ഒയിസ്റ്റര്‍ ബാറിലാണ്. ചെന്നയുടന്‍ ഒയിസ്റ്റര്‍ (മുത്തുച്ചിപ്പി) പാന്‍ റോസ്റ്റും കഴിക്കാനായി ഓര്‍ഡര്‍ ചെയ്തു. പിന്നെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കഴിച്ചു തുടങ്ങിപ്പോള്‍ കട്ടിയുള്ള എന്തിലോ കടിച്ചു. പല്ലിളകി പോന്നതോ ഫില്ലിങ് അടര്‍ന്നു പോയതോ ആണെന്നാണ് റിക്ക് കരുതിയത്.എന്നാല്‍ പല്ലില്‍ തട്ടിയ സാധനം വായില്‍ നിന്ന് പുറത്തെടുത്തപ്പോഴാണ് റിക്ക് ഞെട്ടിയത്. മുത്തുച്ചിപ്പിക്കുള്ളില്‍ ഒളിഞ്ഞിരുന്ന അപൂര്‍വമായ മുത്താണ് റിക്കിന് ലഭിച്ചതെന്ന് പുറത്തെടുത്തപ്പോഴാണ് മനസ്സിലായത്. റസ്റ്ററന്റ് ജീവനക്കാരോട് അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും ഫോണ്‍ വിളിച്ച് റിക്ക് കാര്യങ്ങളന്വേഷിച്ചിരുന്നു.…

Read More

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിനായി സ്‌നേഹവിഭവങ്ങളൊരുക്കി സിഖ് സഹോദരന്മാര്‍ ! സിഖുകാരുടെ അടുക്കളയില്‍ ഒരുങ്ങുന്നത് ആയിരക്കണക്കിന് ആളുകള്‍ക്കുള്ള സൗജന്യ ഭക്ഷണം

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ രാജ്യം ആകമാനം അഹോരാത്രം പ്രയത്‌നിക്കുകയാണ്. ഈ അവസരത്തില്‍ കേരളത്തിലെത്തിയ ഒരു കൂട്ടം സിഖുകാരുടെ മാതൃകാപരമായ പ്രവര്‍ത്തനം ശ്രദ്ധേയമാകുകയാണ്. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖല്‍സ എയിഡ് ഇന്റര്‍നാഷണല്‍ എന്ന സിഖ് സംഘടനയുടെ വളന്റിയര്‍മാരാണ് ദുരന്തത്തിനിരയായ മലയാളികള്‍ക്ക് ഭക്ഷണം നല്‍കാനായി കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ വെളളിയാഴ്ചയോടെ എത്തിയ വളന്റിയര്‍മാര്‍ സിഖ് സമൂഹത്തിന്റെ ‘സൗജന്യ സമൂഹ അടുക്കള’ ആരംഭിച്ചു. തേവരയില്‍ ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെയാണ് ഇത് ആരംഭിച്ചത്.ഇവിടെ ആരംഭിച്ച് റിലീഫ് ക്യാംപില്‍ മൂവായിരം പേര്‍ക്കുളള ഭക്ഷണം തയ്യാറാക്കി നല്‍കുന്നു.”ഞങ്ങളുടെ ടീം പെരുമ്പളളി അസീസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ മൂവായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ആ ക്യാംപ് ഞങ്ങള്‍ ഏറ്റെടുത്തു. കൂടുതല്‍ വോളന്റിയര്‍മാര്‍ ഉടനെയെത്തും”, ഖല്‍സ എയിഡ് ഏഷ്യാ പസഫിക് മാനേജിങ് ഡയറക്ടര്‍ അമര്‍പ്രീത് സിങ് പറഞ്ഞു. ലുധിയാനയില്‍ നിന്നുളള ജന്‍പീത് സിങ്ങും ഡല്‍ഹിയില്‍ നിന്നുളള ഇന്ദ്രജിത്…

Read More

ജന്മദിനത്തില്‍ കേക്ക് ഹോംഡെലിവറി! പ്രസാദമായി കൊടുക്കുന്നത് ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്ച് തുടങ്ങിയവ; ഫാസ്റ്റ് ഫുഡ് പ്രസാദവുമായി ചെന്നൈയിലെ ക്ഷേത്രം ശ്രദ്ധയാകര്‍ഷിക്കുന്നു

പൊതുവേ അമ്പലത്തില്‍ പോകാന്‍ മടിക്കുന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം ചെന്നൈ പടപ്പയിലെ ജയദുര്‍ഗ പീതം ക്ഷേത്രത്തില്‍ പോകാന്‍ വലിയ താത്പര്യമാണ്. സാധാരണ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ കൊടുക്കുന്നതുപോലെ പുളി ചേര്‍ത്ത ചോറല്ല ഇവിടെ പ്രസാദമായി കൊടുക്കുന്നത്. പകരം ബര്‍ഗറും ഡെസേര്‍ട്ടും സാന്‍ഡ് വിച്ചും സാലഡുമൊക്കെയാണ് നല്‍കുന്നത്. ഭക്തര്‍ക്ക് ഫാസ്റ്റ് ഫുഡ് പ്രസാദമൊരുക്കുകയാണ് ഈ ക്ഷേത്രം. പ്രസാദമായി കൊടുക്കുന്ന ഭക്ഷണം പാകം ചെയ്ത തീയതിയും കാലാവധിയും ഉള്‍പ്പെടെ ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ സ്റ്റിക്കറും മോഡേണ്‍ പ്രസാദത്തില്‍ ഉണ്ടായിരിക്കും. പ്രസാദം നല്‍കുന്നതും ആധുനികരീതിയില്‍ തന്നെയാണ്. ഭക്തര്‍ ആദ്യം ബര്‍ഗര്‍ പ്രസാദമാണോ സാന്‍വിച്ച് പ്രസാദമാണോ വേണ്ടതെന്ന് തീരുമാനിച്ച് വെന്‍ഡിങ് മെഷീനില്‍ നിന്ന് ടോക്കണ്‍ എടുക്കണം. ക്ഷേത്രകലവറയിലെ യന്ത്രം പ്രസാദം പെട്ടിയിലാക്കി നല്‍കും. ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും പ്രസാദങ്ങളില്‍ താല്‍പര്യം കുറഞ്ഞതാണ് പുതിയരീതിക്ക് കാരണം. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രം ജന്മദിനക്കേക്ക് പ്രസാദം അവതരിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ കംപ്യൂട്ടറൈസ് ചെയ്ത രജിസ്റ്ററില്‍…

Read More