ദോഹ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുടെ ടീമുകളില്‍ ഒന്നായ അര്‍ജന്റീന, വമ്പന്‍ മത്സരങ്ങളില്‍ പകരക്കാരില്ലാത്ത ഫ്രാന്‍സ്, ബ്രസീലിനെ കരയിപ്പിച്ച നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ, കിരീട പ്രതീക്ഷയുമായി ഖത്തറിലേക്ക് വണ്ടികയറിയ ടീമുകളെ ചവിട്ടി പുറത്താക്കിയ കറുത്തകുതിരകളായ മൊറാക്കോ. നാലിലാര്… ആരും പ്രതീക്ഷിക്കാത്ത സെമിഫൈനല്‍ ലൈനപ്പ്. ഇതില്‍ അര്‍ജന്റീനയും ഫ്രാന്‍സും സെമിയില്‍ എത്തിയതില്‍ അദ്ഭുതപ്പെടാനില്ല. പഴയ കരുത്തുണ്ടായിരുന്നില്ലെങ്കിലും മനോധൈര്യവും പ്രതിരോധ നിരയുടെ മികവും കൊണ്ട് ജയിച്ചുകയറിയ ക്രൊയേഷ്യയും മൊറോക്കോയുമാണ് ഈ ലോകകപ്പിനെ ശരിക്കും ലോകോത്തരമാക്കിയത്. മൊറോക്കോ വമ്പ് തുടര്‍ന്നാല്‍ 72 വര്‍ഷത്തിനു ശേഷം ആദ്യമായി യൂറോപ്പില്‍ നിന്നൊരു ടീം ഇല്ലാത്ത ലോകകപ്പ് ഫൈനല്‍ നടക്കും. അത് ചരിത്രതാളുകളില്‍ ഇടം തേടുകയും ചെയ്യും. 1950-ലാണ് അങ്ങനൊരു ഫൈനല്‍ അരങ്ങേറിയത്. അന്ന് ലാറ്റിന്‍ അമേരിക്കന്‍ ടീമുകളായ യുറുഗ്വേയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടി. ജയം യുറുഗ്വേയ്ക്കാപ്പംനിന്നു. ലാറ്റിന്‍ അമേരിക്കയുടെ പ്രതിനിധിയായി അര്‍ജന്റീന മാത്രമാണുള്ളത്.…
Read MoreTag: football
നെയ്മർ ഇതിഹാസതുല്യൻ; ഗോൾനേട്ടത്തിൽ നെയ്മർ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്കൊപ്പം.
ദോഹ: ഗോൾനേട്ടത്തിൽ നെയ്മർ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്കൊപ്പം. ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനായി ഗോൾ നേടിയതോടെയാണു നെയ്മർ ഫിഫയുടെ ചരിത്രത്തിൽ ഇടംപിടിച്ചത്. 77 ഗോളാണ് ഇരുവരുടെയും പേരിൽ. 92 മത്സരങ്ങളിൽനിന്നാണു പെലെ ഇത്രയും ഗോൾ നേടിയതെങ്കിൽ നെയ്മർക്ക് 124 മത്സരങ്ങൾ വേണ്ടിവന്നു നേട്ടത്തിലെത്താൻ. 62 ഗോൾ നേടിയ റൊണാൾഡോയാണു ബ്രസീലിന്റെ ഗോൾ സ്കോറർമാരിൽ മൂന്നാമൻ. അതേസമയം, ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷന്റെ കണക്കുപ്രകാരം പെലെ 95 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നെയ്മറുടെ റിക്കാർഡ് അംഗീകരിക്കുന്നില്ല. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത്.
Read Moreസാംബാ സാംബാ ഒ “സാംബാ സാലീ…” സ്കൂട്ടറിൽ ബ്രസീലിയൻ ഫ്രീകിക്ക്
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: സാംബാ സാംബാ ഒ ലാംബാഡാ റേ… തൃശൂർ കണ്ട ഏറ്റവും വലിയ ബ്രസീൽ ആരാധകന്റെ ലോകകപ്പ് ആവേശം വാനോളം. സിരയിൽ ലോകകപ്പ് ഫുട്ബോൾ ലഹരിയും ഞരന്പുകളിൽ ബ്രസീലിയൻ ചോരത്തിളപ്പുമായി സാംബാ സാലി തൃശൂരിൽ തിമർക്കുകയാണ്. ജഴ്സിയണിഞ്ഞ് ബ്രസീലിയൻ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച സ്കൂട്ടറിൽ നെയ്മറിന്റെ പ്രതിമയും തോരണങ്ങളുമായി ജില്ല മുഴുവൻ കറങ്ങിയാണ് സാംബാ സാലി ആവേശം വിതറുന്നത്. പോകുന്ന വഴികളിൽ ഹോണടിച്ചു ജനശ്രദ്ധ പിടിച്ചുപറ്റിയാണ് ജൈത്രയാത്ര. തിരക്കേറിയ കവലകളിൽ നിർത്തി ബ്രസീലിയൻ വിസിൽ മുഴക്കും. കുട്ടികൾക്കും ഫുട്ബോൾ പ്രേമികൾക്കും മഞ്ഞയും പച്ചയും നിറത്തിലുള്ള ബലൂണുകളും നല്‍കും. ബ്രസീലിന്റെ കളിയുടെ ദിവസവും സമയവും രേഖപ്പെടുത്തിയ ബോർഡും പ്രതിമയ്ക്കൊപ്പം സ്ഥാപിച്ചിട്ടുണ്ട്. കാണുന്നവരോടെല്ലാം പറയാനുള്ളത് ഫുട്ബോൾ വിശേഷങ്ങളും ബ്രസീൽ ആരാധനയും മാത്രം. ചെല്ലുന്നിടത്തെല്ലാം വൻ സ്വീകരണമാണ് ഫുട്ബോൾ പ്രേമികൾ നല്‍കുന്നത്. ഒരു സെൽഫിയും മസ്റ്റാണ്. കിണർ ജോലിചെയ്തു…
Read Moreലോകകപ്പിൽ തിരക്കു നിയന്ത്രിക്കുന്നവരിൽ മാന്നാറുകാരനും; വലിയൊരു ഭാഗ്യമാണെന്ന് വിപിൻ
മാന്നാർ: ഫുട്ബോൾ ലോകകപ്പിൽ തിരിക്കു നിയന്ത്രിക്കുന്നവരിൽ മാന്നാറുകാരനും. ഫുട്ബോൾ ലോകകപ്പിന്റെ ആവേശം വാനോളം ഉയർന്ന് കേരളക്കരയാകെ നിൽക്കുമ്പോൾ ഇതിന്റെ വിജയത്തിനായി ദോഹയിൽ വലിയൊരു സംഘം മലയാളികളും പ്രവർത്തിക്കുന്നുണ്ട്. ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നവരിൽ അറുപതു ശതമാനവും സ്റ്റേഡിയങ്ങളിലേക്കു പോകാൻ മെട്രോ റെയിലിനെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ ഇവരുടെ തിരക്ക് നിയന്ത്രിച്ച് മെട്രോകളിൽ കയറ്റിവിടുന്നതിന്റെ വലിയ ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്. ഇത്തരത്തിൽ നാസ്അബൗദ് സ്റ്റേഷനിലെ ക്രൗഡഡ് മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നവരിൽ മാന്നാർ സ്വദേശിയായ മേൽപ്പാടം നാല്പതച്ചിൽ വിപിൻ മാത്യുവുണ്ട്. ഒ രു ടീമിന്റെ ക്യൂ ലീഡ് സൂപ്പർവൈസർകൂടിയാണ് വിപിൻ. വേൾഡ് കപ്പിനോടനുബന്ധിച്ച് ജോലിചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കണക്കാക്കുന്നതെന്ന് വിപിൻ പറഞ്ഞു.
Read Moreഅണ്ണൻ തിരുമ്പി വന്താച്ച്; നെയ്മർ കളത്തിലേക്ക് മടങ്ങിയെത്തുന്നു
ദോഹ: സൂപ്പർ താരം നെയ്മർ കളത്തിലേക്ക് മടങ്ങിയെത്തുന്നു. ദക്ഷിണ കൊറയയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ജഴ്സിയിൽ നെയ്മർ കളിക്കും. പരിശീലകൻ ടിറ്റെയാണ് ഇക്കാര്യം അറിയിച്ചത്. കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മർ ഞായറാഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് ഭേദമായെന്നും ദക്ഷിണ കൊറയയ്ക്കെതിരെ കളിക്കുമെന്നും ടിറ്റെ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരായ ആദ്യമത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ നെയ്മർക്ക് നഷ്ടമായി. അതിൽ കാമറൂണിനെതിരായ അവസാന മത്സരം ബ്രസീൽ തോൽക്കുകയും ചെയ്തു. നെയ്മർ മടങ്ങിവരുന്നത് കാനറികൾക്ക് ആശ്വാസമാണെങ്കിലും ഗബ്രിയേൽ ജീസസിനെയും അലക്സ് ടെല്ലസിനെയും പരിക്ക് മൂലം നഷ്ടപ്പെട്ടത് ആശങ്കയായിട്ടുണ്ട്.
Read Moreകാമറൂണിന്റെ മടക്കം ആഹ്ലാദത്തോടെ..! ലോകകപ്പിൽ ബ്രസീലിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം
ദോഹ: ബ്രസീലിനെ ലോകകപ്പിൽ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന റിക്കാർഡ് സ്വന്തമാക്കി കാമറൂൺ . പ്രീ ക്വാർട്ടർ കടക്കാനായില്ലെങ്കിലും ബ്രസീലിനെ തോൽപ്പിച്ചെന്ന ആഹ്ലാദത്തോടെ കാമറൂണിന് മടങ്ങാം. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ തോൽപ്പിച്ചത്. ഇതോടെ 1998ന് ശേഷം ബ്രസീലിനെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും കാമറൂൺ നേടി. 1998ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിൽ നോർവേയാണ് ഇതിനുമുമ്പ് ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം നൽകി ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീലിനെ ടിറ്റെ ഇറങ്ങിക്കയത്. എന്നാൽ ആഫ്രിക്കൻ ടീമിനെ നിസാരമായി കണ്ട ബ്രസീലിന് പിഴച്ചു. കാമറൂണിന്റെ പ്രതിരോധത്തിൽ തട്ടി ബ്രസീൽ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. കളി സമനിലയിലേക്ക് നീങ്ങവേയാണ് ഇഞ്ചുറി ടൈമിൽ കാമറൂൺ സ്ട്രൈക്കർ വിൻസന്റ് അബൗബക്കറുടെ ഗോളെത്തുന്നത്. എന്‍ഗോം…
Read Moreനോക്കൗട്ടില്‍ നെഞ്ചിടിപ്പ്; നടക്കുമോ നെയ്മര്‍- ക്രിസ്റ്റ്യാനോ പോരാട്ടം
ദോഹ: നെയ്മറില്ലാത്തതിന്റെ ആശങ്ക ബ്രസീലിന് ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഇന്ന് കാമറൂണിനോട് വിജയിക്കുകയോ സമനില നേടുകയോ ചെയതാല്‍ മഞ്ഞപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരാകും. എന്നാല്‍ പ്രീക്വാര്‍ട്ടര്‍ മുതല്‍ ദുര്‍ഘടം പിടിച്ചപാതയാണ് മുന്നിലുള്ളത്. ഗ്രൂപ്പ് എച്ചില് നിലവില്‍ ഒന്നാംസ്ഥാനത്തുള്ള പോര്‍ച്ചുഗല്‍ ഇന്ന് നടക്കുന്ന ദക്ഷിണകൊറിയയുമായുള്ള മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ എതിരാളിയായി വരിക പോച്ചുഗലായിരിക്കും. അതായത് നിലവിലെ സാഹചര്യത്തില്‍ ഘാന, ഉറുഗ്വേ, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരില് ഒരാളുമായിട്ടായിരിക്കും ബ്രസിലീന്റെ മല്‍സരം. അതുകഴിഞ്ഞാല്‍ എല്ലാം ശരിയാവുകയാണെങ്കില്‍ സ്പെയിന്- ബ്രസീല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനും സാധ്യതയുണ്ട്. അതേസമയം അര്‍ജന്റീനയ്ക്ക് മുന്നില്‍ പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ , അമേരിക്ക, നെതര്‍ലാന്‍ഡ് ഇവരിലൊരാളായിരിക്കും എതിരാളികള്‍.കണക്കൂകുട്ടി കാത്തിരിക്കുകയാണ് ആരാധകര്‍ . നോക്കൗട്ടല്ലേ… ഒന്നുപതറിയാല് എല്ലാം തീര്‍ന്നു.
Read Moreടാ റ്റാ…ബൈബൈ… ജപ്പാന് പണിയില്‍ ജര്‍മനിക്ക് ഖത്തർ എ ക്സിറ്റ്
ദോഹ: ജപ്പാന് ഇങ്ങനെ ഒരു പണി തരുമെന്ന് ഓര്‍ത്തില്ല. ജപ്പാന് അടിച്ച രണ്ട് ഗോളുകള്‍ പ്രത്യക്ഷത്തില്‍ സ്പെയിനിനെതിരേ ആയിരുന്നുവെങ്കിലും വെടിയേറ്റത് ജര്‍മനിക്കായിരുന്നു. കോസ്റ്റാറിക്കക്കെതിരേ രണ്ടിനെതിരേ നാലുഗോള്‍ അടിച്ച് വജയിച്ചപ്പോഴേ വിധി ജര്‍മനി തിരിച്ചറിഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടില്‍ ജര്‍മനി പുറത്ത്. സ്പെയിനിനും ജപ്പാനും നാലു പോയിന്റു വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ സ്പെയിൻ ക്വാർട്ടറിലെത്തി. ഇതേ ഗ്രൂപ്പിൽ നിന്നു ജപ്പാനും നോക്കൗട്ട് റൗണ്ടിലെത്തി. പ്രീക്വാർട്ടറിലെത്തുന്ന ഏക ഏഷ്യൻ ടീമും ജപ്പാൻ തന്നെ. അതെ.. ഖത്തർ ലോകകപ്പിലെ ഗ്ലാമർ ടീമുകളിലൊന്ന് പോയി. ജര്‍മന്‍ ആരാധകരെ അടുത്ത നാലുവര്‍ഷം കഴിഞ്ഞ് വീണ്ടും കാണാം…
Read Moreലോകകപ്പില്‍ നിന്ന് ഇറാന് ടീം പുറത്തായത് ആഘോഷിച്ചു; ഇറാന് പൗരനെ സുരക്ഷാസേന വധിച്ചു
ടെഹ്റാന്: ഖത്തറില്‍ നടക്കുന്ന ഫിഫാ ലോകകപ്പില്‍ നിന്ന് ഇറാന് ടീം പുറത്തായത് ആഘോഷിച്ച യുവാവിനെ സുരക്ഷാസേന വധിച്ചു. അമേരിക്കയുമായുള്ള ഇറാന്റെ തോല്‍വി ആഘോഷിച്ചെന്നാരോപിച്ചാണ് മെഹ്റാന് സമാക്(27) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത്. രാജ്യത്തിന്റെ പ്രഖ്യാപിത ശത്രുക്കളായ അമേരിക്കയുമായുള്ള തോല്‍വി ആഘോഷിക്കുന്ന ഇറാന് ജനതയുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പടക്കം പൊട്ടിച്ചും തെരുവില്‍ നൃത്തം ചവിട്ടിയും വാഹനങ്ങളിലെ ഹോണ്‍ ഉച്ചത്തില്‍ മുഴക്കിയുമെല്ലാമാണ് സ്വന്തം രാജ്യത്തിന്റെ പരാജയം അവര്‍ ആഘോഷിച്ചത്. ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. രാജ്യം ഏറെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ ഇറാന് ടീം ലോകകപ്പില്‍ പങ്കെടുത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഭരണകൂടത്തോടുള്ള പ്രതിഷേധസൂചകമായി ഇറാന് ടീം ദേശീയ ഗാനം ആലപിച്ചിരുന്നില്ല.
Read More‘പണി’യില്ലാതെ ബോറടിച്ചെന്ന് അര്‍ജന്റീനയുടെ ഗോളി..!!! ആളിയാ ഓവർ ടൈം ആണെന്ന് പോളണ്ട് ഗോളി; അർജന്റീനയുടെ വിജയം ആഘോഷിച്ച് ട്രോളർമാർ
സ്വന്തം ലേഖകന്‍കോഴിക്കോട്: ലോകകപ്പിലെ കാമറാമാന് നീതി പാലിക്കുക, അര്‍ജന്റീന യുടെ ഗോള്‍ പോസ്റ്റും ഗോളിയെയും ടിവിയില്‍ കാണിക്കുക… ഇന്നലെ പോളണ്ടിനെ പാളിഷാക്കി ജയിച്ചുകയറിയപ്പോള്‍ മുതല്‍ പ്രചരിക്കുന്ന ട്രോളുകളില്‍ ഒന്നാണിത്. സത്യമാണിത്. ഇന്നലെ അര്‍ജന്റീനന്‍ ഗോളിക്ക് വലിയ പണിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പോളണ്ട് ഗോളിക്കാകട്ടെ രണ്ടു മല്‍സരത്തിന്റെ പണിയും. മെസിയും കൂട്ടരും പെനാല്‍റ്റി ബോക്സില്‍ കയറി ഇറങ്ങി. മധ്യനിരയും കീഴടക്കി. നിരന്തരം ആക്രമിച്ചു കയറിയ മെസിയും കൂട്ടരും ശരിക്കും അര്‍ജന്റീന ഗോളിയുടെ പണി ഇല്ലാതാക്കി. ഇതുമായി ബന്ധപ്പെട്ട് അനവധി ട്രോളുകളാണ് പ്രചരിക്കുന്നത്. ആദ്യം മത്സരം പരാജയപ്പെട്ടപ്പോൾ ഗ്രൂപ്പ് ഘട്ടം കടക്കുമോ എന്ന് ചോദിച്ചവർക്ക് മുന്നിൽ ഇതാ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിത്തന്നെ രാജാവും പിള്ളേരും അടുത്ത റൗണ്ടിലേക്ക് രാജകീയമായി കടന്നിരിക്കുന്നു….. വിരോധികളെ…..കണ്ണ് തുറന്ന് തന്നെ കാണുക. ഒരു കളിആകുമ്പോൾ പന്ത് പോളണ്ടിനും തട്ടാൻ കൊടുക്കണം ഇത് അര്‍ജന്റീന മാത്രം തട്ടിക്കളിക്കുക എന്നിട്ട്…
Read More