ലോ​ക​ക​പ്പി​ല്‍ നി​ന്ന് ഇ​റാ​ന്‍ ടീം ​പു​റ​ത്താ​യ​ത് ആ​ഘോ​ഷി​ച്ചു; ഇ​റാ​ന്‍ പൗ​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ടെ​ഹ്‌​റാ​ന്‍: ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ഫി​ഫാ ലോ​ക​ക​പ്പി​ല്‍ നി​ന്ന് ഇ​റാ​ന്‍ ടീം ​പു​റ​ത്താ​യ​ത് ആ​ഘോ​ഷി​ച്ച യു​വാ​വി​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു.

അ​മേ​രി​ക്ക​യു​മാ​യു​ള്ള ഇ​റാ​ന്‍റെ തോ​ല്‍​വി ആ​ഘോ​ഷി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് മെ​ഹ്‌​റാ​ന്‍ സ​മാ​ക്(27) എ​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ശ​ത്രു​ക്ക​ളാ​യ അ​മേ​രി​ക്ക​യു​മാ​യു​ള്ള തോ​ല്‍​വി ആ​ഘോ​ഷി​ക്കു​ന്ന ഇ​റാ​ന്‍ ജ​ന​ത​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

പ​ട​ക്കം പൊ​ട്ടി​ച്ചും തെ​രു​വി​ല്‍ നൃ​ത്തം ച​വി​ട്ടി​യും വാ​ഹ​ന​ങ്ങ​ളി​ലെ ഹോ​ണ്‍ ഉ​ച്ച​ത്തി​ല്‍ മു​ഴ​ക്കി​യു​മെ​ല്ലാ​മാ​ണ് സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ പ​രാ​ജ​യം അ​വ​ര്‍ ആ​ഘോ​ഷി​ച്ച​ത്.

ഹി​ജാ​ബ് ശ​രി​യാ​യ വി​ധ​ത്തി​ല്‍ ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ലെ സ​ദാ​ചാ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്‌​സ അ​മീ​നി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

രാ​ജ്യം ഏ​റെ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഇ​റാ​ന്‍ ടീം ​ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ത്ത​തി​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.

ഇം​ഗ്ല​ണ്ടി​നെ​തി​രെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി ഇ​റാ​ന്‍ ടീം ​ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചി​രു​ന്നി​ല്ല.

Related posts

Leave a Comment