കെ കെ അർജുനൻ എൽത്തുരുത്ത്: ലോകകപ്പിന്റെ ആവേശംമൂത്ത് നാട്ടിലും പുഴയിലുമൊക്കെ തങ്ങളുടെ പ്രിയ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിക്കുമ്പോൾ ഇഷ്ടതാരത്തോടുള്ള ആരാധനമൂത്ത് സ്വന്തം വീട്ടുമുറ്റത്ത് പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയിരിക്കുകയാണ് ഒളരി എൽത്തുരുത്തിലെ മൂവർ സഹോദരങ്ങൾ. ഒളരി എൽത്തുരുത്ത് കോളജ് റോഡിൽ ചിറ്റിലപ്പിള്ളി വീട്ടിൽ കുഞ്ഞാപ്പുവിനന്റെ മക്കളായ ആന്റണി, റോണി, റോബിൻ എന്നിവരാണ് തങ്ങളുടെ പ്രിയങ്കരനായ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് സ്വന്തം വീടിനു മുന്നിൽ ഉയർത്തിയത്. 30 അടി ഉയരത്തിലാണ് കട്ടൗട്ട്. പൂർണമായും പ്ലൈവുഡ് ഉപയോഗിച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്. 30,000 രൂപ ചെലവായി. മൂന്നു ദിവസമാണ് ഇതു തയാറാക്കാൻ വേണ്ടിവന്നത്. ഫുട്ബോൾ ആരാധകരും വിദ്യാർഥികളുമെല്ലാം ഈ കട്ട് ഔട്ടിനു മുന്നിൽനിന്ന് സെൽഫി എടുക്കാൻ എത്തുന്നുണ്ട്.
Read MoreTag: football
വിവാഹമാണോ ലോകകപ്പ് ഫുട്ബോൾ ആണോ ഏറ്റവും പ്രധാനം! മെക്സിക്കോയിൽ നിന്ന് ഖത്തറിലെത്തിയ യുവവിന്റെ കുറിപ്പ് വൈറലാകുന്നു…
വിവാഹമാണോ ലോകകപ്പ് ഫുട്ബോൾ ആണോ ഏറ്റവും പ്രധാനം…? അതിപ്പോ… ഇങ്ങനെയൊക്കെ ചോദിച്ചാ…? ഉത്തരം ആലോചിച്ച് തലപുകയ്ക്കേണ്ട. വിവാഹത്തേക്കാൾ പ്രാധാന്യം ലോകകപ്പിനു കൊടുത്ത ഒരു ആരാധകൻ ഖത്തറിൽ എത്തിയിട്ടുണ്ട്. മെക്സിക്കോയിൽനിന്നാണ് ഈ സൂപ്പർ ആരാധകന്റെ വരവ്. ആളുടെ പേരും നാളും അറിഞ്ഞിട്ട് വലിയ കാര്യമൊന്നും ഇല്ലെന്നതും മറ്റൊരു വാസ്തവം. വിവാഹത്തിനുള്ള ചെലവുകൾക്കായി സ്വരൂപിച്ചു വച്ച കാശെടുത്തു വീശിയാണ് ഇയാൾ ഖത്തർ ലോകകപ്പിനായി എത്തിയത്. വിവാഹത്തിനു മുന്‍പുള്ള ഒളിച്ചോട്ടം പക്ഷേ ലോകകപ്പ് വേദിയിൽവച്ച് ആരാധകൻ വെളിപ്പെടുത്തി. വധുവിനോട് ക്ഷമചോദിച്ചുള്ള കുറിപ്പുമായി നിൽക്കുന്ന ചിത്രം ആരാധകൻ പങ്കുവയ്ക്കുകയും ചെയ്തു. തിരിച്ച് നാട്ടിൽ ചെല്ലുന്പോൾ ആരാധകനെ കാത്ത് എന്താണ് ഇരിക്കുന്നതെന്ന് അറിയില്ല… ഏതായാലും ഈ ആരാധകനെ കാത്തോളീ എന്നു പ്രാർഥിക്കാം…
Read Moreമിന്നിച്ചേക്കണേ…മെക്സിക്കന്‍ തിരമാലകളില്‍ ‘ജീവന് തേടി’ മെസിപ്പട; തോറ്റാൽ പിന്നെ പായ മടക്കി വന്നവേഗത്തേക്കൾ വേഗത്തിൽ പോകാം
സ്വന്തം ലേഖകന്‍ ദോഹ: ആര്‍ത്തിരമ്പുന്ന മെക്സിക്കന്‍ തിരമാലകളില്‍ ജീവന് തേടി മെസിപ്പട ഇന്ന് അര്‍ധരാത്രി ഇറങ്ങുന്നു. ശരിക്കും പറഞ്ഞാല്‍ ഇന്നാണ് അവരുടെ ‘ ലോകകപ്പ് ഫൈനല്‍’. തോറ്റാൽ പിന്നെ പായ മടക്കിവെയ്ക്കാം. അവസാനമല്സരവും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാം. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ പോയതിനേക്കാള്‍ വേഗത്തില്‍ മടങ്ങി വരാം. സമനില ലഭിച്ചാല്‍ മറ്റു ടീമുകളുടെ ‘ സമനില’ തെറ്റുന്നതുവരെ കാത്തിരിക്കാം. ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്. തങ്ങള്‍ ഉയര്‍ത്തിയ കട്ടൗട്ടുകളും ബാനറുകളും കൊടികളും കണ്ടു കൊതി തീരും മുന്‍പ് അഴിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് അവര്‍. അതിനു പുറമേ മറ്റുടീമുകളുടെ ആരാധകരുടെ മുഖത്തുനോക്കാന്‍ കഴിയാത്ത അവസ്ഥയും മുന്നിലുണ്ട്. തല്കാലം മെസിഗോളടിച്ചില്ലെങ്കിലും കളി ജയിച്ചാല്‍ മതിയെന്ന അവസ്ഥയിലായിട്ടുണ്ട് പലരും. അത്രശുഭകരമല്ല അര്‍ജന്റീനന്‍ ക്യാമ്പില്‍ നിന്നും വരുന്ന വാര്‍ത്തകളും. കഴിഞ്ഞ സിവസങ്ങളില് മെസി മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീനത്തിന് എത്താത്തത് വാര്‍ത്തയായിട്ടുണ്ട്. വയസ്സന്‍പട എന്ന…
Read Moreപോർച്ചുഗൽ x ഘാന മത്സരം; ഇനാകിയുടെ അമ്മ മകനോട് ആവശ്യപ്പെട്ടത് ഒരേഒരു കാര്യം; ഇങ്ങനെയും അമ്മമാരുണ്ടോയെന്ന് സംശയം…
എതിർ ടീം അംഗത്തിന്റെ ജഴ്സി വാങ്ങി വരണേ എന്നാവശ്യപ്പെടുന്ന ഏതെങ്കിലും അമ്മമാരുണ്ടോ…? ഇല്ലെന്നായിരിക്കും ആദ്യ മറുപടി. എന്നാൽ, എതിർ ടീമിൽ കളിക്കുന്നത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്സരവേദി ലോകകപ്പ് ഫുട്ബോളും ആണെങ്കിലോ…? ശങ്കിക്കേണ്ട, ജഴ്സി വാങ്ങിവരണേ എന്ന് പറഞ്ഞുപോകും… അതെ, അത്തരമൊരു അനുഭവമാണ് ഘാന ടീമിലെ ഇനാകി വില്യംസ് എന്ന ഫോർവേഡിന് ഉണ്ടായിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ x ഘാന മത്സരത്തിനു മുന്‍പ് ഇനാകി വില്യംസിന്റെ അമ്മ മകനോട് ആവശ്യപ്പെട്ട ഒരു കാര്യം റൊണാൾഡോയുടെ ജഴ്സി വാങ്ങി വരണം എന്നതാണ്. സ്പെയ്നിലെ ബിൽബാവൊയിൽ ജനിച്ച ഇനാകി വില്യംസ് 2022 പകുതിയോടെയാണ് ഘാന ടീമിൽ ചേർന്നത്. ഘാന വംശജനായ ഇനാകിയുടെ രാജ്യാന്തര അരങ്ങേറ്റം 2016ൽ സ്പെയിൻ ടീമിനൊപ്പമായിരുന്നു. എന്നാൽ, മുത്തച്ഛന്റെ ആവശ്യപ്രകാരമാണ് ഇനാകി ഖത്തർ ലോകകപ്പിൽ ഘാനയ്ക്കായി കളിക്കാൻ തീരുമാനിച്ചത്. 90 വയസ് കഴിഞ്ഞ മുത്തച്ഛന്റെ…
Read Moreഅഞ്ച് ലോകകപ്പുകളിൽ ആദ്യ ഗോൾ നേടുന്ന റിക്കാർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
ദോഹ: ലോക ഫുട്ബോളിലെ ഇതിഹാസമെന്നതിന് അടിവരയിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്തെങ്ങും ആരും മറികടക്കാൻ ഇടയില്ലാത്ത ഫുട്ബോൾ റിക്കാർഡ് പോർച്ചുഗൽ സൂപ്പർ സ്വന്തമാക്കി. ഘാനയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റിക്കാർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. 2006, 2010, 2014, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിലും റൊണാൾഡോ ഗോൾ നേടി. ലയണൽ മെസി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പിൽ ഗോൾ നേടിയിട്ടുണ്ട്. പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം മറ്റൊരു റിക്കാർഡിനും ഉടമയായി. മൂന്ന് ലോകകപ്പിൽ പെനാൽറ്റി ഗോളാക്കുന്ന താരം എന്ന റിക്കാർഡും ഇനി റൊണോയ്ക്കു സ്വന്തം.
Read Moreബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന ദിനം ; പുല്‍മൈതാനത്ത് മഞ്ഞകടലിരമ്പം കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
വി. മനോജ്ബ്രസീല് ആരാധകര്‍ കാത്തിരുന്ന ദിനം എത്തി. പുല്‍മൈതാനത്ത് മഞ്ഞകടലിരമ്പം കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പ്രതാപവും ലാറ്റിനമേരിക്കന്‍ താളവും ഒരുമിക്കുന്ന മഞ്ഞക്കിളികള്‍ക്ക് എതിരാളികളായി വരുന്നത് മുന്‍ ലോകകപ്പുകളില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സെര്‍ബിയയാണ്. ഖത്തറിൽ ആദ്യമത്സരത്തിൽ വന്പൻമാർ ഓരോന്നായി അടിതെറ്റിവീഴുന്പോൾ അതീവകരുതലോടെയാണ് ബ്രസീൽ ഇന്നിറങ്ങുന്നത്. മത്സരം ഇന്നു അർധരാത്രി 12.30ന് ലൂസെയ്ൽ സ്റ്റേഡിയത്തിൽ. ഇന്നു ഏവരും ഒറ്റുനോക്കുന്നത് ബ്രസീലിന്റെ നെയ്മറെയും സംഘത്തെയുമായിരിക്കും. സൗദിക്കെതിരേ തോൽവിയേറ്റ അർജന്റീനയും ജർമനിക്കെതിരേ വിജയം രുചിച്ച ജപ്പാനും നൽകിയ പാഠം ബ്രസീലിന്റെം മുന്നിലുണ്ട്. ആ പട്ടികയിലേക്ക് സെര്ബിയകൂടി കടന്നുകയറുമോ എന്ന് ഇന്നറിയാം. കരുത്ത്വച്ചുനോക്കുകയാണെങ്കില് മഞ്ഞക്കിടളികള് ഗോളുകള്‍ കൊത്തിപ്പെറുക്കി പറക്കാനാണ് സാധ്യത. ടീമുകൾ അതിശക്തമായ പോരാട്ടം കാഴ്ചവച്ചപ്പോൾ വിജയം കൂടെ പോരുകയായിരുന്നു. ബ്രസീൽ ഓർത്തുവയ്ക്കേണ്ടതും ഇക്കാര്യമാണെന്നു ആരാധകർ ചിന്തിക്കുന്നു. അതേസമയം സമർഥമായി പന്തുതട്ടുന്ന ഒരു പിടിതാരങ്ങളുടെ മികവ് ബ്രസീലിനു അനുകൂലമാണ്. ബ്രസീൽ…
Read Moreഒന്നു തോല്പിച്ചു തരാവോ… സെര്‍ബിയയുടെ ഗോളടി മികവ് പരതി അര്‍ജന്റീനക്കാര്‍…
ഇന്ന് അര്‍ധരാത്രിയിലെ (12.30) മത്സരം കാണാന്‍ രണ്ടുണ്ട് കാര്യം. എന്താന്നല്ലേ? പ്രതീക്ഷയുടെ ഭാരം പേറി ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നായ മഞ്ഞപ്പട ഇറങ്ങുന്നു… സെര്‍ബിയക്കെതിരേ. രാത്രി പകലാക്കി മഞ്ഞകടലിരമ്പുന്നതുകാണാന് ബ്രസീല്‍ ആരാധകര്‍ കാത്തിരിക്കുന്നതില്‍ വലിയ കൗതുകമില്ല. പക്ഷെ മറുപുറത്ത് സെര്‍ബിയ ജയിക്കാന്‍ പ്രാര്‍ഥിക്കുന്ന മറ്റൊരു വലിയ ആരാധകവൃന്ദമുണ്ട്. ആദ്യമത്സരത്തില്‍ സൗദി പഞ്ഞിക്കിട്ട അര്‍ജന്റീനക്കാര്‍. തോറ്റതോപോട്ടെ… ബ്രസീല്‍ ആരാധകരുടെ കുത്തുവാക്കുകളും ട്രോളുകളും കൊണ്ട് മൊബൈല്‍ഫോണ്‍ പോലും സ്വിച്ച് ഓഫ് ആക്കേണ്ടി വന്ന അവര്‍ ഇന്ന് ‘കുഞ്ഞന്മാരായ’ സെര്ബിയക്കൊപ്പമാണ്. അല്ലതും നടക്കുമോ എന്നറിയാന്‍. ബ്രസീല്‍ കണ്ണീര് വിണാല്‍ എന്ത് തോല്‍വിയും അര്‍ജന്റീനക്കാര്‍ മറക്കും. നേരെ തിരിച്ചും അങ്ങിനെ തന്നെ. കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വി ഇപ്പോഴും മനസ്സിലിട്ട് കൊണ്ടു നടക്കുന്നവരാണ് ബ്രസീല്‍.അത് സൗദിയോട് തോറ്റമ്പിയപ്പോള്‍ ആരാധകര്‍ക്ക് മനസ്സിലായി. സെര്‍ബിയന്‍ താരങ്ങളുടെ ഗോളടി ഹിസ്റ്ററി തെരയുന്ന തിരക്കിലാണവര്‍. അപ്പുറത്ത് പിന്നെ…
Read Moreലോകകപ്പിലെ ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ അർജന്റീനയ്ക്ക് ട്രോൾ മഴ..! ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം..!
കോഴിക്കോട്: ലോകകപ്പിലെ ആദ്യ മത്സരത്തിൽതന്നെ ദയനീയ പരാജയം ഏറ്റുവാങ്ങിയ അർജന്റീനയ്ക്ക് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമായി അർജന്റീനയ്ക്ക് പൊങ്കാലയിട്ടവർ കുറച്ചൊന്നുമല്ല. കേരളത്തിലെ ആരാധകരുടെ ഹൈപ്പിനെ മറികടക്കുന്ന രീതിയിലുള്ള രസികൻ ട്രോളുകളാണ് ഇന്നലെ കളി കഴിഞ്ഞനിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറ്റവും അധികം പേർ വാട്സ് ആപ് സ്റ്റാറ്റസ് ആക്കിയത് കഴിഞ്ഞ ലോകകപ്പ് സമയത്തിറിങ്ങിയ കോമഡി സീരിയലിന്റെ ക്ലിപ്പും മുകേഷ് ചിത്രത്തിലെ ക്ലിപ്പുമാണ്. ആദ്യത്തേതിൽ മെസിയുടെ ചിത്രത്തെ നോക്കി ആരാധകൻ വിലപിക്കുന്ന സീൻ ആണെങ്കിൽ രണ്ടാമത്തേതിൽ അർജന്റീന ഫാൻസ്, ടിവിയെ കുറ്റം പറയുന്ന സീനാണ്. രണ്ടു ക്ലിപ്പുകളും ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്.മെസിയെ സൗദി അറേബ്യ എടുത്തു ചെളിയിൽ എറിയുന്ന ട്രോൾ മുതൽ മെസി മീൻ കച്ചവടം നടത്തുന്ന ട്രോൾ വരെ നിറഞ്ഞാടി. ഇതിനെല്ലാം പുറമെ രാഷ്ട്രീയ രംഗത്തും മെസിയെ ട്രോൾ ആക്കി…
Read Moreവിജയം ആഘോഷിക്കടാ മക്കളേ..! അർജന്റീനയ്ക്കെതിരായ വിജയം ആഘോഷിക്കാൻ അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: അർജന്റീനയ്ക്കെതിരായ വിജയം ആഘോഷിക്കാൻ സൗദി അറേബ്യ പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് സിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അർജന്റീനയെ സൗദി വീഴ്ത്തിയത്. സൗദിയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും ബുധനാഴ്ച അവധിയായിരിക്കും. സൗദിക്കായി 48-ാം മിനിറ്റിൽ സാലെ അൽ ഷെഹ്രിയും 53-ാം മിനിറ്റിൽ സലീം അൽ ദോസരിയുമാണ് ഗോളുകൾ കണ്ടെത്തിയത്. പത്താം മിനിറ്റിൽ മെസിയിലൂടെ അർജന്റീന ലീഡ് നേടിയ ശേഷമായിരുന്നു സൗദി വിജയം തട്ടിയെടുത്തത്.
Read Moreഇൻസ്റ്റാഗ്രാമിലും റൊണാൾഡോ പുലി..! ‘ഞാൻ റിക്കാർഡുകളെ പിന്തുടരുന്നില്ല, പകരം റിക്കാർഡുകൾ എന്നെ പിന്തുടരുന്നു’….
ഫുട്ബോൾ ഐക്കൺ ക്രിസ്റ്റ്യാനൊ റൊണാൾഡോ അടുത്തിടെ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ ‘ഞാൻ റിക്കാർഡുകളെ പിന്തുടരുന്നില്ല, പകരം റിക്കാർഡുകൾ എന്നെ പിന്തുടരുന്നു’ എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന വളരെ ശരിയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു റിക്കാർഡ് കൂടി തീർത്തിരിക്കുകയാണ് റോണോ. എന്നാൽ കളത്തിന് പുറത്താണെന്ന് മാത്രം. ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി പോർച്ചുഗൽ സൂപ്പർ താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റ്യാനൊ ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം വിളിച്ചോതുന്നതാണ്. സോഷ്യൽ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ക്രിസ്റ്റ്യാനൊ റൊണാൾഡോ. 375 ദശലക്ഷം ഫോളോവേഴ്സുള്ള ലയണൽ മെസിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി.
Read More