മി​ന്നി​ച്ചേ​ക്ക​ണേ…മെ​ക്‌​സി​ക്ക​ന്‍ തി​ര​മാ​ല​ക​ളി​ല്‍ ‘ജീ​വ​ന്‍ തേ​ടി’ മെ​സി​പ്പ​ട; തോ​റ്റാ​ൽ പി​ന്നെ പാ​യ മ​ട​ക്കി​ വന്നവേഗത്തേക്കൾ  വേഗത്തിൽ പോകാം


സ്വ​ന്തം ലേ​ഖ​ക​ന്‍

ദോ​ഹ: ആ​ര്‍​ത്തി​ര​മ്പു​ന്ന മെ​ക്‌​സി​ക്ക​ന്‍ തി​ര​മാ​ല​ക​ളി​ല്‍ ജീ​വ​ന്‍ തേ​ടി മെ​സി​പ്പ​ട ഇ​ന്ന് അ​ര്‍​ധ​രാ​ത്രി ഇ​റ​ങ്ങു​ന്നു. ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ ഇ​ന്നാ​ണ് അ​വ​രു​ടെ ‘ ലോ​ക​ക​പ്പ് ഫൈ​ന​ല്‍’. തോ​റ്റാ​ൽ പി​ന്നെ പാ​യ മ​ട​ക്കി​വെ​യ്ക്കാം.

അ​വ​സാ​ന​മ​ല്‍​സ​ര​വും ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് തി​രി​ക്കാം. നാ​ട്ടു​ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ല്‍ പോ​യ​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ മ​ട​ങ്ങി വ​രാം. സ​മ​നി​ല ല​ഭി​ച്ചാ​ല്‍ മ​റ്റു ടീ​മു​ക​ളു​ടെ ‘ സ​മ​നി​ല’ തെ​റ്റു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാം.


ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ര്‍​ജ​ന്‌​റീ​ന​ന്‍ ആ​രാ​ധ​ക​ര്‍ പ്രാ​ര്‍​ത്ഥ​ന​യി​ലാ​ണ്. ത​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യ ക​ട്ടൗ​ട്ടു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​ക​ളും ക​ണ്ടു കൊ​തി തീ​രും മു​ന്‍​പ് അ​ഴി​ക്കേ​ണ്ടി വ​രു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് അ​വ​ര്‍.

അ​തി​നു പു​റ​മേ മ​റ്റു​ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രു​ടെ മു​ഖ​ത്തു​നോ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും മു​ന്നി​ലു​ണ്ട്. ത​ല്‍​കാ​ലം മെ​സി​ഗോ​ള​ടി​ച്ചി​ല്ലെ​ങ്കി​ലും ക​ളി ജ​യി​ച്ചാ​ല്‍ മ​തി​യെ​ന്ന അ​വ​സ്ഥ​യി​ലാ​യി​ട്ടു​ണ്ട് പ​ല​രും.

അ​ത്ര​ശു​ഭ​ക​ര​മ​ല്ല അ​ര്‍​ജ​ന്‌​റീ​ന​ന്‍ ക്യാ​മ്പി​ല്‍ നി​ന്നും വ​രു​ന്ന വാ​ര്‍​ത്ത​ക​ളും. ക​ഴി​ഞ്ഞ സി​വ​സ​ങ്ങ​ളി​ല്‍ മെ​സി മ​റ്റ് താ​ര​ങ്ങ​ള്‍​ക്കൊ​പ്പം പ​രി​ശീ​ന​ത്തി​ന് എ​ത്താ​ത്ത​ത് വാ​ര്‍​ത്ത​യാ​യി​ട്ടു​ണ്ട്.

വ​യ​സ്സ​ന്‍​പ​ട എ​ന്ന ആ​രോ​പ​ണം മ​റു​വ​ശ​ത്തും. പ​ക്ഷെ ക​ളി ജ​യി​ക്കാ​നാ​യാ​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ആ​രാ​ധ​ന​യ്ക്ക് വ​ഴി​മാ​റു​മെ​ന്ന് ഏ​റ്റ​വും ന​ന്നാ​യി അ​ര്‍​യു​ന്ന​വ​രാ​ണ് അ​ര്‍​ജ​ന്‍്‌​റീ​ന​ക്കാ​ര്‍. അ​ത് മെ​സി​യേ​ക്കാ​ര്‍ കു​ടു​ത​ല്‍ അ​നു​ഭ​വി​ച്ച​വ​ര്‍ വേ​റെ​യി​ല്ല​ല്ലോ…

Related posts

Leave a Comment