മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽനിന്ന് ആറ് പ്രീമിയർ ലീഗ് ടീമുകളും പിന്മാറി. മാഞ്ചസ്റ്റർ സിറ്റിയാണ് സൂപ്പർ ലീഗിൽനിന്നും ആദ്യം പിന്മാറിയത്. ചെൽസി ടൂർണമെന്റിൽനിന്നും പിൻമാറുകയാണെന്ന സൂചന ലഭിച്ചതോടെ സിറ്റി സൂപ്പർ ലീഗിൽനിന്നും ഒഴിവായി. ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നീ ക്ലബുകളും സൂപ്പർ ലീഗിൽനിന്നും പിൻമാറുകയാണെന്ന് അറിയിച്ചു. ഞായറാഴ്ചയാണ് 12 ടീമുകളുമായി സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ ലോകവ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഔദ്യോഗികമായി സൂപ്പർ ലീഗിൽനിന്ന് പിൻമാറിയതായി സിറ്റി അറിയിച്ചു. ആഴ്സണൽ ആരാധകർക്ക് എഴുതിയ തുറന്നകത്തിൽ തങ്ങൾ തെറ്റ് ചെയ്തതായി സമ്മതിച്ചു. ആരാധകരുടേയും ലോകത്താകമാനമുള്ള ഫുട്ബോൾ പ്രേമികളുടേയും ആവശ്യപ്രകാരം സൂപ്പർ ലീഗിൽനിന്ന് പിൻവാങ്ങുകയാണെന്ന് ആഴ്സണൽ കത്തിൽ പറഞ്ഞു. സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബുകൾക്കെതിരെയും താരങ്ങൾക്കെതിരെയും നടപടി എടുക്കുമെന്ന് ഫിഫയും യുവേഫയും അറിയിച്ചിരുന്നു. റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരസാണ് സൂപ്പർ ലീ ഗിന്റെ തലവൻ.…
Read MoreTag: football
ഫ്ളിക്ക് പടിയിറങ്ങുന്നു
മ്യൂണിക്: ജർമൻ ക്ലബ് ഫുട്ബോൾ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഈ സീസണ് അവസാനത്തോടെ പടിയിറങ്ങുമെന്നു ഹാൻസി ഫ്ളിക്ക്. ബുണ്ടസ് ലിഗയിൽ വൂൾവ്സ്ബർഗിനെതിരേ 3-2 ജയത്തിനുശേഷമാണ് ഫ്ളിക്ക് തന്റ തീരുമാനം പ്രഖ്യാപിച്ചത്. ഫ്ളിക്ക് ജർമനിയുടെ ദേശീയ ടീം പരിശീലകനാകുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, ഭാവിയെക്കുറിച്ച് ഒരു ഉൗഹവുമില്ലെന്നാണു ഫ്ളിക്ക് പറഞ്ഞത്. വൂൾവ്സ്ബർഗിനെതിരായ ജയത്തോടെ ബയേണ്‍ കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു. ലീഗിൽ 29 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ലൈപ്സിഗ് (61), വൂൾവ്സ്ബർഗ് (54), എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
Read Moreകേസരി സമീറ കപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ലോഗോ പ്രകാശനവും സഹായ ധനം വിതരണവും…
കേരള പത്ര പ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി സമീറ കപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു. സിനിമ താരം ഷോബി തിലകന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റ് ലോഗോ സമീറ ഗ്രൂപ്പ് സിഇഒ ഷിബു തോമസ് സിനിമാതാരം സാജന് സൂര്യ, ബി സി സി ഐ മാച്ച് റഫറി പി രംഗനാഥന് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ഫുട്ബോള്‍ ടൂര്‍ണമെന്റ് ലോഗാ ഷിബു തോമസ്, ഫുട്ബോള്‍ താരം എബിന് റോസ് , സിനിമ താരം ഷോബി തിലകന് എന്നിവര്‍ പ്രകാശനം ചെയ്തു. ക്രിക്കറ്റ് താരം റെയ്ഫി വിന്‍സെന്റ് ഗോമസ് ജെഴ്സി റിലീസ് ചെയ്തു. ഗൗംഷ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യഷനായിരുന്നു. കെയുഡബ്ല്യുജെ ജില്ല വൈസ് പ്രസിഡന്റ് ജോയ് നായര്‍ സ്വാഗതം പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് ചികിത്സയില്‍…
Read Moreഇന്ത്യക്ക് സമനില
ദുബായി: കോവിഡ് 19നെത്തുടര്‍ന്നുള്ള ലോക്ക്ഡൗണിനുശേഷം ആദ്യ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് സമനില. സൗഹൃദ മത്സരത്തില്‍ ഇന്ത്യയും ഒമാനും 1-1ന് സമനിലയില്‍ പിരിഞ്ഞു. ശക്തരായ ഒമാനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എന്നാല്‍, 43-ാം മിനിറ്റില്‍ ചിന്‍ഗ്ലെന്‍സന സിംഗിന്റെ സെല്‍ഫ് ഗോള്‍ ഒമാനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യ സമനിലയ്ക്കായി ശക്തമായി പൊരുതി. ഇതിനുള്ള ഫലം കണ്ടു. 55-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് ഇന്ത്യക്കു സമനില നല്കി.
Read Moreസെല്‍ഫ് ഗോളില്‍ പോര്‍ച്ചുഗല്‍
ടൂറിന്: ലോകകപ്പ് യോഗ്യതയില്‍ ശക്തരായ പോര്‍ച്ചുഗലിനു നനഞ്ഞ തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ അസര്‍ബൈജാനെ 1-0ന് പരാജയപ്പെടുത്താനായെങ്കിലും അത് മികച്ചൊരു ജയമാരുന്നില്ല. സെല്‍ഫ് ഗോളാണു യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനു ജയം സമ്മാനിച്ചത്. പോര്‍ച്ചുഗലിലേക്കു കോവിഡ് 19നെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ടൂറിനില്‍ യുവന്റസിന്റെ സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ഫിഫ റാങ്കിംഗില്‍ പോര്‍ച്ചുഗൽ അഞ്ചാമതും അസര്ബൈജാന് 108-ാമതുമാണ്. 37-ാം മിനിറ്റില്‍ മാക്സിംഗ് മെദ്വദേവിന്റെ സെല്‍ഫ് ഗോളാണു പോര്‍ച്ചുഗലിനു ജയം നല്‍കിയത്. മത്സരത്തില്‍ ആധിപത്യം പോര്‍ച്ചുഗലിനായിരുന്നു. ഗോളിനായി 29 ശ്രമങ്ങളാണു നടത്തിയത്. ഇതില്‍ 14 എണ്ണം വല ലക്ഷ്യമാക്കിയായിരുന്നു. അസര്ബൈജനാല്നിന്ന് ഒരണ്ണം പോലുമില്ലായിരുന്നു.അസര്ബൈജാന് ഗോളി സഹാറുദ്ദീന് മുഹമ്മദാലിയേവിന്റെ മിന്നുന്ന പ്രകടനമാണ് പോര്‍ച്ചുഗലിന്റെ ശ്രമങ്ങളെല്ലാം തകര്‍ത്തത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയ 3-2ന് അയര്‍ലന്‍ഡിനെ തോൽപ്പിച്ചു. അലക്സാണ്ടര്‍ മിട്രോവിച്ചിന്റെ ഇരട്ട ഗോളിലാണു സെര്‍ബിയയുടെ ജയം. ഇതോടെ മിട്രോവിച്ച് രാജ്യത്തിനായി…
Read Moreബാഴ്സയ്ക്കു തകര്‍പ്പന്‍ ജയം
സാന്‍ സെബാസ്റ്റ്യന്‍ (സ്പെയിന്): സെര്‍ജിനോ ഡെസ്റ്റ്, ലയണല്‍ മെസി എന്നിവരുടെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം. ലാ ലിഗ ഫുട്ബോളിലെ എവേ മത്സരത്തില്‍ ബാഴ്സലോണ 6-1ന് റയല്‍ സോസിദാദിനെ തകര്‍ത്തു. ആന്ത്വാന് ഗ്രീസ്മാന്, ഒസ്മാന്‍ ഡെംബലെ എന്നിവര്‍ ഓരോ ഗോൾ നേടി.ജയത്തോടെ ബാഴ്സലോണ വീണ്ടും രണ്ടാം സ്ഥാനത്തെത്തി. ഈ മത്സരത്തിലൂടെ മെസി ബാഴ്ലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ കളിക്കാരനെന്ന (788) റിക്കാര്‍ഡ് സ്വന്തമാക്കി. സാവിയുടെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണു തകര്‍ന്നത്. ജയത്തോടെ ബാഴ്സ കിരീടപോരാട്ടം ശക്തമാക്കി. 62 പോയിന്റുള്ള ബാഴ്സയെക്കാള്‍ നാലു പോയിന്റ് വ്യത്യാസത്തില്‍ അത്ലറ്റിക്കോ മാഡ്രിഡാണു മുന്നില്‍. 60 പോയിന്റുള്ള റയല്‍ മാഡ്രിഡാണു മൂന്നാമത്. 36-ാം മിനിറ്റില്‍ ഗ്രീസ്മാനാണ് ആദ്യ ഗോള്‍ നേടിയത്. ഇടവേളയ്ക്കു പിരിയും മുമ്പ് യുഎസ് പ്രതിരോധതാരം ഡെസ്റ്റ് (43) ബാഴ്സയുടെ ലീഡ് രണ്ടാക്കി. 53-ാം മിനിറ്റില്‍ ഡെസ്റ്റ്…
Read Moreഅമ്പടി കേമീ സണ്ണിക്കുട്ടീ ! തനിക്ക് ‘ഫുട്ബോള്‍ കളിയും’ അറിയാമെന്ന് തെളിയിച്ച് സണ്ണി ലിയോണി വീഡിയോ വൈറലാകുന്നു…
മലയാളികള്‍ എന്നല്ല ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ ഇഷ്ടപ്പെട്ട നടിയാരെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണി എന്നല്ലാതെ വേറെ ഉത്തരമില്ല. മലയാളികള്‍ക്ക് സണ്ണിച്ചേച്ചിയോട് ഒരു പ്രത്യേക താല്‍പര്യമുണ്ടെന്നതിന് മുമ്പ് ഇവര്‍ കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനം തന്നെ സാക്ഷ്യം. മലയാളികള്‍ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൗര്‍ വോറ എന്നാണ്. ഒരു സമയത്ത് പോണ്‍സിനിമാ രംഗത്ത് മിന്നും താരമായിരുന്ന സണ്ണി ആ രംഗത്തോട് വിടപറഞ്ഞ് ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. സണ്ണിലിയോണ്‍ ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാല്പന്ത് കളിയോടുള്ള താരത്തിന്റെ താല്പര്യം വെളിവാക്കുന്നതാണ് പുതിയ വീഡിയോ. എനിക്ക്…
Read Moreഅപ്പോള്‍ ഒരു വിസിലടിച്ചിരുന്നെങ്കില്‍…നൂറ്റാണ്ടിന്റെ ഗോള്‍ പിറക്കില്ലായിരുന്നു ! മറഡോണ ‘ദൈവത്തിന്റെ കൈ’ കൊണ്ട് ഗോള്‍ നേടിയ മത്സരത്തിലെ റഫറി അലി ബിന്‍ നാസര്‍ പറയുന്നതിങ്ങനെ…
ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. നൂറ്റാണ്ടിലെ ഗോള്‍ എന്നു വിശേഷിപ്പിക്കുന്ന വിഖ്യാതഗോളും ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കുന്ന വിവാദഗോളും പിറന്ന മത്സരം നിയന്ത്രിച്ച ടുണീഷ്യന്‍ റഫറി അലി ബിന്‍ നാസറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മറഡോണ ഈ ലോകത്ത് നിന്നും മടങ്ങിയതിന് പിന്നാലെയാണ് ‘ദൈവത്തിന്റെ കൈ’ ഗോളും ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ഗോളും കണ്ട 1986 മെക്സിക്കന്‍ ലോകകപ്പിലെ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള മത്സരം അന്ന് നിയന്ത്രിച്ച അലി ബിന്‍ നാസറിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. ദൈവത്തിന്റെ കൈ എന്ന് താരം വിശേഷിപ്പിച്ച വിവാദഗോള്‍ പിറന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു അഞ്ചു പേരെ വെട്ടിച്ചു മൈതാന മദ്ധ്യത്തില്‍ നിന്നും 60 മീറ്റര്‍ ഓടി ഗോളി പീറ്റര്‍ ഷില്‍ട്ടണെയും നിഷ്പ്രഭമാക്കി മറഡോണ അവിശ്വസനീയ ഗോളും…
Read Moreകാല്പന്തു കളി ‘തലപന്ത്’കളി ആയാല്‍ കളി മാറും ! ഫുട്ബോളില്‍ ഹെഡ് ചെയ്യുന്നത് ഭാവിയില്‍ മറവി രോഗവും പക്ഷാഘാതവും പോലുള്ളവയ്ക്ക് കാരണമായേക്കാം; സ്കൂള്‍ തലത്തില്‍ ഹെഡ്ഡര്‍ നിരോധിച്ച് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍…
ഫുട്ബോളിലെ അതിമനോഹര കാഴ്ചകളിലൊന്നാണ് ഹെഡ്ഡര്‍ ഗോളുകള്‍. ഹെഡ്ഡര്‍ സ്പെഷലിസ്റ്റുകള്‍ വരെ ലോക ഫുട്ബോളിലുണ്ട്. ഗോള്‍പോസ്റ്റിലേക്ക് തലകൊണ്ട് ഫുട്ബോള്‍ ചെത്തിവിടുന്നത് വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ ഇപ്പോള്‍ പ്രൈമറി തലത്തില്‍ ഹെഡ്ഡര്‍ നിരോധിച്ചിരിക്കുകയാണ്. ഫുട്ബോള്‍ രംഗത്തു സജീവമായിരുന്ന നിരവധി മുന്‍ കളിക്കാര്‍ ബ്രയിന്‍ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സക്ക് വിധേയരായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന ഇത് സംബന്ധിച്ച ഗ്ലാസ്കോ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണങ്ങളില്‍ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പന്തുകളിക്കാത്തവരെക്കാള്‍ മൂന്നര ഇരട്ടിയില്‍ അധികം കൂടുതലാണ് പന്തുകളിക്കാരില്‍ എന്നാണ്. ഇ ഈ ഒരു പഠനഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ഹെഡ്ഡര്‍ വേണ്ട എന്ന എന്ന തീരുമാനത്തിലേക്ക് ബ്രിട്ടീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ എത്തിയത്. ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഇതു സംബന്ധിച്ച പ്രശസ്ത കോച്ചായ ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റ് ചര്‍ച്ചയാവുകയാണ് ഡോ. മുഹമ്മദ്…
Read Moreകളി കഴിഞ്ഞപ്പോള്‍ ഗുഹയിലേക്ക് കയറിയത് ചുമ്മാ ഒരു രസത്തിന് ! കനത്ത മഴയില്‍ വെള്ളം തള്ളിക്കയറിയപ്പോള്‍ അകത്തേക്ക് ഒഴുകിപ്പോയി; താം ലുവാങ് ഗുഹയില്‍ പെട്ടതെങ്ങനെയെന്ന് വിശദീകരിച്ച് കുട്ടികള്‍
ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് ഗുഹയിലകപ്പെട്ട കുട്ടികള്‍ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ലോകം. പരിശീലകനും 12 അംഗ ഫുട്ബോള്‍ ടീമും രണ്ടാഴ്ച ഗുഹയ്ക്കകത്തു കഴിഞ്ഞതിനു ശേഷമാണ് പുറംലോകം കണ്ടത്. യഥാര്‍ഥത്തില്‍ ഒരു മണിക്കൂര്‍ ചിലവഴിക്കാനായാണ് കുട്ടികള്‍ ഗുഹയ്ക്കുള്ളില്‍ കടന്നത് എന്നാല്‍ അപകടകരമായ നിലയില്‍ ഗുഹയിലേക്ക് വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയത് ഇവരെ അപകടത്തിലാക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം നീണ്ടു നിന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് 12 കളിക്കാരേയും അവരുടെ 25 കാരനായ പരിശീലകനെയും രക്ഷാപ്രവര്‍ത്തകര്‍ വെളിയില്‍ കൊണ്ടുവന്നത്. തായ് നേവി സീലുകളും അന്താരാഷ്ട്ര ഡൈവിംഗ് സംഘവും ഗുഹാ വിദഗ്ദ്ധരുമെല്ലാം ചേര്‍ന്നപ്പോള്‍ ചൊവ്വാഴ്ച എല്ലാവരേയും രക്ഷപ്പെടുത്തി. ജൂണ്‍ 23 നായിരുന്നു വടക്കന്‍ പ്രവിശ്യയായ ചിയാംഗ് റായിയിലെ താം ലുവാംഗ് ഗുഹയില്‍ കുട്ടികള്‍ പോയത്. കളിയ്ക്കു ശേഷം ഒരു വിനോദത്തിനായാണ് ഗുഹയില്‍ കയറിയത്. എന്നാല്‍ കനത്ത മഴയില്‍ ഗുഹാമുഖം അടഞ്ഞപ്പോള്‍ ഇവര്‍ ഗുഹയില്‍ അകപ്പെടുകയായിരുന്നു.കളികഴിഞ്ഞ് ഗുഹകാണാന്‍…
Read More