ഫ്ളി​​​​​ക്ക് പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​ന്നു



മ്യൂ​​​​​ണി​​​​​ക്: ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ് ഫു​​​​​ട്ബോ​​​​​ൾ വ​​​​​ന്പ​​ന്മാ​​രാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് ഈ ​​​​​സീ​​​​​സ​​​​​ണ്‍ അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​മെ​​ന്നു ഹാ​​​​​ൻ​​​​​സി ഫ്ളി​​​​​ക്ക്.

ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ​​​​​യി​​​​​ൽ വൂ​​​​​ൾ​​​​​വ്സ്ബ​​​​​ർ​​​​​ഗി​​​​​നെ​​​​​തി​​രേ 3-2 ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഫ്ളി​​​​​ക്ക് ത​​​​​ന്‍റ തീ​​​​​രു​​​​​മാ​​​​​നം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ഫ്ളി​​​​​ക്ക് ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ദേ​​​​​ശീ​​​​​യ ടീം ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​കു​​​​​മെ​​​​​ന്ന് അ​​​​​ഭ്യൂ​​​​​ഹ​​​​​മു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ഭാ​​​​​വി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​രു ഉൗ​​​​​ഹ​​​​​വു​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​ണു ഫ്ളി​​​​​ക്ക് പ​​​​​റ​​​​​ഞ്ഞ​​​​​ത്.

വൂ​​​​​ൾ​​​​​വ്സ്ബ​​​​​ർ​​​​​ഗി​​​​​നെ​​​​​തി​​​​​രാ​​​​​യ ജ​​​​​യ​​​​​ത്തോ​​​​​ടെ ബ​​​​​യേ​​​​​ണ്‍ കി​​​​​രീ​​​​​ട​​​​​ത്തി​​​​​ലേ​​​​​ക്ക് ഒ​​​​​രു ചു​​​​​വ​​​​​ടു​​​​​കൂ​​​​​ടി അ​​​​​ടു​​​​​ത്തു. ലീ​​​​​ഗി​​​​​ൽ 29 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 68 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബ​​​​​യേ​​​​​ണ്‍ ഒ​​​​​ന്നാം സ്ഥാ​​​​​ന​​ത്തു തു​​​​​ട​​​​​രു​​​​​ന്നു. ലൈ​​​​​പ്സി​​​​​ഗ് (61), വൂ​​​​​ൾ​​​​​വ്സ്ബ​​​​​ർ​​​​​ഗ് (54), എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.

Related posts

Leave a Comment