അമ്പടി കേമീ സണ്ണിക്കുട്ടീ ! തനിക്ക് ‘ഫുട്‌ബോള്‍ കളിയും’ അറിയാമെന്ന് തെളിയിച്ച് സണ്ണി ലിയോണി വീഡിയോ വൈറലാകുന്നു…

മലയാളികള്‍ എന്നല്ല ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ ഇഷ്ടപ്പെട്ട നടിയാരെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണി എന്നല്ലാതെ വേറെ ഉത്തരമില്ല. മലയാളികള്‍ക്ക് സണ്ണിച്ചേച്ചിയോട് ഒരു പ്രത്യേക താല്‍പര്യമുണ്ടെന്നതിന് മുമ്പ് ഇവര്‍ കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനം തന്നെ സാക്ഷ്യം.

മലയാളികള്‍ സ്‌നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൗര്‍ വോറ എന്നാണ്. ഒരു സമയത്ത് പോണ്‍സിനിമാ രംഗത്ത് മിന്നും താരമായിരുന്ന സണ്ണി ആ രംഗത്തോട് വിടപറഞ്ഞ് ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

സണ്ണിലിയോണ്‍ ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാല്‍പന്ത് കളിയോടുള്ള താരത്തിന്റെ താല്പര്യം വെളിവാക്കുന്നതാണ് പുതിയ വീഡിയോ.

എനിക്ക് അഴകുള്ള മുഖം മാത്രമല്ല… കുറച്ചു സ്‌കില്‍ കൂടിയുണ്ട്.. എന്നാ തലക്കെട്ടോടെയാണ് താരം വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പൗരത്വമുള്ള നടിയാണ് സണ്ണി ലിയോണ്‍. കാനഡ ആണ് താരത്തിന്റെ ജന്മസ്ഥലം. ഹിന്ദി ബിഗ് ബോസ് സീസണ്‍ ഫൈവ്, ജിസം 2, രാഗിണി എംഎംഎസ് തുടങ്ങിയവയിലൂടെയാണ് താരം കൂടുതല്‍ ബോളിവുഡില്‍ അറിയപ്പെട്ടത്.

മുന്‍ പോണ്‍സ്റ്റാറും നിര്‍മാതാവുമായ ഡാനിയേല്‍ വെബറാണ് സണ്ണിയുടെ ഭര്‍ത്താവ്. മൂന്നു കുട്ടികളാണ് ദമ്പതികള്‍ക്ക്. എന്തായാലും സണ്ണിയുടെ ഫുട്‌ബോള്‍ കളി ആരാധകര്‍ക്ക് നന്നേ രസിച്ചിട്ടുണ്ട്.

Related posts

Leave a Comment